- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Ireland
- /
- Association
ഡണ്‍ഗാര്‍വന്‍ മലയാളി അസോസിയേഷന്‍ 'ഓണം 2024' ഗംഭീരമായി ആഘോഷിച്ചു
വാട്ടര്‍ഫോര്‍ഡ്: ഡണ്‍ഗാര്‍വന്‍ മലയാളി അസോസിയേഷന്‍ 'ഓണം 2024' ഗംഭീരമായി ആഘോഷിച്ചു. സെപ്റ്റംബര്‍ 7-ാം തീയതി ശനിയാഴ്ച, ഓണാഘോഷത്തിന്റെ ഭാഗമായി ഡണ്‍ഗാര്‍വന്‍ മലയാളി അസോസിയേഷനിലെ അംഗങ്ങള്‍ മൗണ്ട് മെല്ലറി കമ്മ്യൂണിറ്റി ഹാളില്‍ ഒത്തുകൂടുകയും ആഘോഷ പരിപാടികള്‍ ഉച്ചയ്ക്ക് ഒരുമണിയോടെ ആരംഭിക്കുകയും ചെയ്തു.
മുന്‍ വാട്ടര്‍ഫോര്‍ഡ് മേയറും, നിലവിലുള്ള സിറ്റി ആന്‍ഡ് കൗണ്ടി കൗണ്‍സില്‍ പ്രതിനിധിയുമായ കൗണ്‍സിലര്‍ ഡാമിയന്‍ ഗേകനും ആദ്ദേഹത്തിന്റെ ഭാര്യ നടാന്യ ഗേകനുമാണ് പരിപാടികളുടെ ഔദ്യോഗിക ഉത്ഘാടനം നിര്‍വഹിച്ചത് . പ്രത്യേക ക്ഷണിതാക്കളായി പങ്കെടുത്ത അവരെ അസ്സോസിയേഷന്‍ പ്രസിഡണ്ട് ബിജു പോളും, സെക്രെട്ടറി റോണി മാത്യൂസും, ജോയിന്റ് സെക്രെട്ടറി സോനു ജോര്‍ജ്ജും ചേര്‍ന്ന് പൊന്നാടയും, പാരിതോഷികവും നല്‍കി ആദരിക്കുകയുണ്ടായി .
സിജോ ജോര്‍ഡി അസോസിയേഷന്റെ ചരിത്രം, വളര്‍ച്ച എന്നിവയെക്കുറിച്ചുള്ള ഒരു ഹ്രസ്വ അവലോകനം നല്‍കി. മഹാബലി തമ്പുരാന്റെ ദയയും ഔദാര്യവും എടുത്തുകാട്ടി ഷോഫി ബിജു ഓണത്തിന്റെ പുരാണ പശ്ചാത്തലം വിശദീകരിച്ചു. മഹാബലിയുടെ പ്രതീകാത്മക പ്രവേശനത്തോടെ ഓണം സാംസ്‌കാരിക പരിപാടികള്‍ക്ക് തുടക്കമായി. ഓണസന്ദേശം നല്‍കിയ മാവേലി തമ്പുരാന്‍ വയനാട്ടിലെ ദുരന്തത്തില്‍ മരണമടഞ്ഞവരെ അനുസ്മരിക്കുകയും, സദസ്സോന്നാകെ ഒരു നിമിഷത്തെ മൗനം ആചരിക്കുകയും ചെയ്തു . അസോസിയേഷന്‍ വൈസ് പ്രഡിഡന്റ് കൂടിയായ ബിജു കുമാറാണ് മാവേലിയായി വേഷമിട്ടത്
ക്രിസ്റ്റീന ബോബിയുടെ നേതൃത്വത്തില്‍ നടന്ന തിരുവാതിര ഡാന്‍സ് മികച്ച നിലവാരം പുലര്‍ത്തി . കുട്ടികളുടെ വിവിധ കലാപരിപാടികള്‍ , ഓണക്കളികള്‍, ക്ലോണ്‍മേല്‍ ഇന്ത്യന്‍ ഓഷ്യന്‍ ഒരുക്കിയ ഗംഭീര ഓണ സദ്യ എന്നിങ്ങനെ ഓണം 2024 ന് മാറ്റ് കൂട്ടുന്ന വിവിധ പരിപാടികള്‍ അരങ്ങേറി . ഡണ്‍ഗാര്‍വന്‍, കാപ്പക്വീന്‍, ടാലോ തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നുള്ള നിരവധി കുടുംബങ്ങള്‍ അംഗങ്ങളായുള്ള സംഘടനയാണ് ഡണ്‍ഗാര്‍വന്‍ മലയാളി അസോസിയേഷന്‍.