സൗത്ത് ഈസ്റ്റ് ഗാല്‍വേ മലയാളി അസോസിയേഷന്‍ഓണാഘോഷം 2024 അര്‍പ്പുവിളികളും പൂക്കളങ്ങളുമായി കടന്നു പോയി. നല്ല നാളുകളുടെ ഓര്‍മ്മകളുമായി മാവേലി തമ്പുരാനെ വരവേറ്റുകൊണ്ട് ഗാള്‍വേ കൗണ്ടിയിലെ Killimor,Portumna & Loughrea ഇന്ത്യന്‍ കള്‍ച്ചറല്‍ കമ്മ്യൂണിറ്റി 'ഓണച്ചമയം 2024' ഗംഭീരമായി ആഘോഷിച്ചു.

Ireland co. Galway ലെ Potumna, Killimor & Loughrea അഭിമുഖ്യത്തില്‍ 28 സെപ്റ്റംബര്‍ killimor community hall ഇല്‍ വെച്ച് SEGMA ( south east galway malayali association ) ന്റെ ഓണാഘോഷം നടത്തപെടുകയുണ്ടായി. ''ഓണച്ചമയം 2024''മുഖ്യ അതിഥികള്‍ ആയി Mr. Brian Fahy & Mrs Mary Helan (owner of Holy family nursing home killimor ), Mr Jimmy Mc clearn (Galway County Councillor )Mr. siju Abraham ( president of SEGMA community ), Mr . EK Rajan (senior member of Segma family)എന്നിവര്‍ പങ്കെടുത്തു .

ആഘോഷം കൊഴുപ്പിക്കാന്‍ Rhytham Ballinasloe ട്രൂപ്പ് നടത്തിയ ശിങ്കാരി മേളം ഉണ്ടായിരുന്നു. കൂടാതെ കുട്ടികളുടെയും മുതിര്‍ന്നവരുടെയും പല തരത്തില്‍ ഉള്ള കലാപരിപാടികള്‍ നടത്തപെടുകയുണ്ടായി. കൂടാതെ വിഭവ സമര്‍ഥമായ ഓണ സദ്യ വന്നവര്‍ എല്ലാം ആസ്വദിച്ചു.