- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Ireland
- /
- Association
ഡബ്ലിനില്‍ സ്‌പെഷ്യല്‍ നീഡ്സ് കുട്ടികളുടെ കുടുംബങ്ങള്‍ക്കായി ദ്വിദിന ധ്യാനം
ഡബ്ലിന്‍ : അയര്‍ലണ്ട് സീറോ മലബാര്‍ സഭയുടെ സമാവകാശ പരിരക്ഷ വിഭാഗമായ സ്‌മൈല്‍ (SMILE) സംഘടിപ്പിക്കുന്ന ദ്വിദിന ധ്യാനം ഏപ്രില്‍ 10, 11 തീയതികളില്‍ (വ്യാഴം, വെള്ളി) നടത്തപ്പെടുന്നു. സ്‌പെഷ്യല്‍ നീഡ്സ് ഉള്ള കുട്ടികള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കുമായി നടത്തപ്പെടുന്ന പ്രസ്തുത ധ്യാനം രാവിലെ പത്ത് മുതല്‍ ഉച്ചകഴിഞ്ഞ് രണ്ടുമണി വരെയാണ് ക്രമീകരിച്ചിരിക്കുന്നത്.
ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ ഇവാഞ്ചലിസെഷന്‍ കമ്മീഷന്‍ ചെയര്‍പേര്‍സണും നവ സുവിശേഷവല്‍ക്കരണത്തിന്റെ ഡയറക്ടറുമായ റവ. സി. ആന്‍ മരിയ എസ്. എച്ച്. ആണ് ധ്യാനം നയിക്കുന്നത്. ഒട്ടനവധി വചന പ്രഘോഷണ വേദികളിലൂടേയും സാമൂഹിക മാധ്യമങ്ങളിലൂടേയും പ്രശസ്തയായ സി. ആന്‍ മരിയ അറിയപ്പെടുന്ന ഫാമിലി കൗണ്‍സിലറുമാണ്.
ഉച്ചയ്ക്ക് 2 മണിക്ക് ശേഷം മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവര്‍ക്ക് സിസ്റ്റര്‍ ആന്‍ മരിയയുമായി സ്‌പെഷ്യല്‍ സെഷന്‍ നടത്താന്‍ അവസരം ഉണ്ടായിരിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്, കുഞ്ഞുമോള്‍ സൈബു (00353 87 754 4897) അല്ലെങ്കില്‍ ആല്‍ഫി ബിനു (00353 877678365) എന്നിവരുമായി ബന്ധപ്പെടുക.
SMILE- (Syro Malabar Inclusive Life Experience) - അയര്‍ലണ്ടിലെ സീറോ മലബാര്‍ സഭയുടെ വിവിധ കുര്‍ബാന സെന്ററുകളിലെ സ്‌പെഷ്യല്‍ നീഡ്സ് കുട്ടികളുള്ള കുടുംബങ്ങളുടെ കൂട്ടായ്മയാണ്. സ്‌പെഷ്യല്‍ നീഡ്സ് ഉള്ള കുട്ടികളുടേയും കുടുംബങ്ങളുടേയും പിന്തുണയ്ക്കായി വിവിധ പരിപാടികള്‍ വികസിപ്പിക്കുകയും അവരെ സഭയുടെ മുഖ്യധാരയിലേക്ക് കൊണ്ടുവരികയും ചെയ്യുക എന്നതാണ് പരിപാടിയുടെ പ്രധാന ലക്ഷ്യം.
സ്‌പെഷ്യല്‍ നീഡ്സ് കുട്ടികളുള്ള എല്ലാ കുടുംബങ്ങളേയും SMILE കൂട്ടായ്മയിലേയ്ക്കും ഈ ധ്യാനത്തിലേയ്ക്കും സ്വാഗതം ചെയ്യുന്നതായി സഭാ നേതൃത്വം അറിയിച്ചു