ഡബ്ലിന്‍: അയര്‍ലണ്ടിലെ സീറോ മലബാര്‍ സഭയുടെ നാഷണല്‍ മാതൃവേദിയുടെ പുതിയ ഭാരവാഹികള്‍ ചുമതലയേറ്റെടുത്തു. ഒക്ടോബര്‍ 1-ാം തീയതി നാഷണല്‍ ഡയറക്ടര്‍ ഫാ. സജി പൊന്മിനിശ്ശേരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് അടുത്ത രണ്ട് വര്‍ഷത്തേക്ക് ഭാരവാഹികളെ തിരഞ്ഞെടുത്തത്.

തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികള്‍:

പ്രസിഡന്റ് : റോസ് ജേക്കബ് (ഡബ്ലിന്‍)

വൈസ് പ്രസിഡന്റ് : സോളി ഇമ്മാനുവല്‍ (ബെല്‍ഫാസ്റ്റ്)

സെക്രട്ടറി : റിക്സി ജോണ്‍ (കോര്‍ക്ക്)

ജോയിന്റ് സെക്രട്ടറി : ലന്‍ജു അലന്‍ (ഗാല്‍വേ)

ട്രഷറര്‍ : മേരി കുര്യന്‍ (ഡബ്ലിന്‍)

പി.ആര്‍.ഒ : സിജി എബ്രഹാം (ബെല്‍ഫാസ്റ്റ്)

ഇന്റര്‍സെഷന്‍ കോ-ഓര്‍ഡിനേറ്റര്‍: സോണിമോള്‍ ജോണ്‍ (കോര്‍ക്ക്)

ഭാര്യ, അമ്മ, കുടുംബിനി എന്ന നിലകളില്‍ സ്ത്രീകളുടെ ദൗത്യങ്ങളെ ആത്മീയവും സാമൂഹികവുമായ ദിശകളില്‍ തിരിച്ചറിയാനും അതനുസരിച്ച് ജീവിതം ക്രമീകരിക്കാനുമാണ് മാതൃവേദി പ്രവര്‍ത്തിക്കുന്നത്. സീറോ മലബാര്‍ സഭയിലെ വിവാഹിതരായ സ്ത്രീകളെ ഉള്‍പ്പെടുത്തി പ്രവര്‍ത്തിക്കുന്ന ഈ സംഘടനയുടെ പ്രധാന ലക്ഷ്യം ''മാതാക്കളിലൂടെ കുടുംബ നവീകരണം'' എന്നതാണ്.

പ്രവാസികളായ സ്ത്രീകളുടെ ആത്മീയ വളര്‍ച്ചക്കും സാമൂഹിക ഉന്നമനത്തിനുമായി മാതൃവേദി വിവിധ മേഖലകളില്‍ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നു. പുതുതായി തിരഞ്ഞെടുത്ത ഭാരവാഹികള്‍ക്ക് ഹാര്‍ദ്ദമായ അഭിനന്ദനങ്ങളും ആശംസകളും അറിയിച്ചുകൊണ്ട്, അവരുടെ നേതൃത്വത്തില്‍ അയര്‍ലണ്ട് നാഷണല്‍ മാതൃവേദി കൂടുതല്‍ ആത്മീയ ഐക്യവും വളര്‍ച്ചയും കൈവരിക്കട്ടെയെന്ന് ഫാ. സജി പൊന്മിനിശ്ശേരി ആശംസിച്ചു.