ഡബ്ലിന്‍ : അയര്‍ലണ്ടിലെ ടുള്ളമോര്‍ ഇന്ത്യന്‍ അസ്സോസിയേഷന്‍ (TIA ) 2025-26 വര്‍ഷത്തേക്കുള്ള ഭാരവാഹികളടങ്ങിയ നവനേതൃത്വം ചുമതലയേറ്റു.

ജനുവരി 29 ന് ടുള്ളമോര്‍ സെന്റ് മേരീസ് യൂത്ത് സെന്ററില്‍ നടന്ന AGM ല്‍ വച്ചാണ് ടിറ്റോ ജോസഫ് പ്രസിഡന്റായുള്ള പുതിയ ഏഴംഗ യുവനിര ഔദ്യോഗികമായി ചുമതലകള്‍ ഏറ്റെടുത്തത്.

പ്രസ്തുത മീറ്ററിംഗില്‍ വച്ച് അബിന്‍ ജോസഫിനെ സെക്രട്ടറിയായും സോണി ചെറിയാനെ ട്രഷററായും തിരഞ്ഞെടുത്തു . കൂടാതെ ഇവന്റ് കോ-ഓര്‍ഡിനേറ്റര്‍മാരായി ബെന്നി ബേബി, ജോബിന്‍സ് സി ജോസഫ്, അഞ്ജു കെ തോമസ് എന്നിവരെയും അസ്സോസിയേഷന്‍ PRO ആയി രശ്മി ബാബുവിനെയും യോഗം തിരഞ്ഞെടുത്തു.

ആദ്യമായാണ് ടുള്ളമോര്‍ ഇന്ത്യന്‍ അസ്സോസിയേഷനില്‍ പൊതു തിരഞ്ഞെടുപ്പിലൂടെ പുതിയ ഭാരവാഹികളെ കണ്ടെത്തുന്നത്. സൈമണ്‍ ജെയിംസ് പ്രസിഡന്റായുള്ള കഴിഞ്ഞ വര്‍ഷത്തെ നേതൃത്വം വരവ് -ചിലവ് കണക്കുകള്‍ അവതരിപ്പിക്കുകയും പുതിയ കമ്മറ്റിയെ ചുമതലകള്‍ ഏല്‍പ്പിക്കുകയുമായിരുന്നു.

നൂതന പരിപാടികളുമായി അസ്സോസിയേഷനെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് പുതിയ പ്രസിഡന്റ് ടിറ്റോ ജോസഫ് പറഞ്ഞു .