യര്‍ലണ്ടില്‍ സെന്റ്പാട്രിക്‌സ് ദിന ആഘോഷത്തോടനുബന്ധിച്ച് ടുള്ളമോറില്‍ നടന്ന പരേഡില്‍ ഇരട്ട അവാര്‍ഡിന്റെ അഭിമാന നേട്ടവുമായി ടുള്ളമോര്‍ ഇന്ത്യന്‍ അസോസിയേഷന്‍. ഏറ്റവും മികച്ച എന്റര്‍ടൈനിംഗ് വിഭാഗത്തിലും, പ്യൂപ്പിള്‍ ചോയ്സ് വിഭാഗത്തിലുമാണ് ഇരട്ട അവാര്‍ഡ് കരസ്ഥമാക്കി ജനശ്രദ്ധ നേടിയത്. ഇന്ത്യയുടെ തനതായ കലാരൂപമായ ഭരതനാട്യവും,ഗര്‍ബ ഗുജറാത്തി ഡാന്‍സും, കുട്ടികളുടെ സിനിമാറ്റിക് ഡാന്‍സും, കുട്ടികളുടെ ദഫ് മുട്ടും പരേഡില്‍ ഐറീഷുകാര്‍ ഉള്‍പ്പെടെയുള്ളവരില്‍ കൗതുകമുണര്‍ത്തുകയും ഒരു വേറിട്ട അനുഭവമായി മാറുകയുമായിരുന്നു.

മലയാളികള്‍ ഉള്‍പ്പെടെ നിരവധി ഇന്ത്യാക്കാര്‍ വൈവിധ്യമാര്‍ന്ന വേഷവിധാനത്തോടെ ഐറീഷ് പതാകയുമായി നിരത്തില്‍ അണിനിരന്നപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ ടുള്ളമോറിലെ ഇന്ത്യന്‍ സാന്നിദ്ധ്യം വിളിച്ചോതുകയായിരുന്നു. ടിറ്റോ ജോസഫ്, അബിന്‍ ജോസഫ്, സോണി ചെറിയാന്‍, ബെന്നി ബേബി, ജോബിന്‍സ് സി ജോസഫ്, അഞ്ജു കെ തോമസ്, രശ്മി ബാബു എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

https://youtu.be/HPKZr8R543c?si=mSnFkDo_ഒഐമിർവൈ