നീനാ (കൗണ്ടി ടിപ്പററി ): നീനാ കൈരളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ക്രിസ്തുമസ് -പുതുവത്സരാഘോഷങ്ങള്‍ നീനാ സ്‌കൗട്ട് ഹാളില്‍ വെച്ച് പ്രൗഢഗംഭീരമായി അരങ്ങേറി.ആഘോഷ പരിപാടികളില്‍ ഫാ.റെക്‌സന്‍ ചുള്ളിക്കല്‍ ( Nenagh parish) മുഖ്യാതിഥി ആയിരുന്നു .ഫാ.റെക്‌സനും കമ്മറ്റി അംഗങ്ങളും ചേര്‍ന്ന് തിരി തെളിച്ചതോടെ ആഘോഷപരിപാടികള്‍ക്ക് തുടക്കമായി.

തിരുപ്പിറവിയുടെ സ്‌നേഹത്തിന്റെ സന്ദേശവും,പുതുവത്സരത്തിന്റെ പ്രതീക്ഷകളും മുന്നോട്ടുള്ള നമ്മുടെ ജീവിതത്തിന് ഏറെ പ്രചോദനകരമാകട്ടെ എന്ന് ഫാ.റെക്‌സന്‍ ആശംസിച്ചു.

നിറപ്പകിട്ടാര്‍ന്ന നിരവധി കലാ കായിക പരിപാടികളാല്‍ സമൃദ്ധമായിരുന്നു ആഘോഷ പരിപാടികള്‍.കുട്ടികളുടെയും മിതിര്‍ന്നവരുടെയും ,വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ ,സാന്റാക്ലോസിനെ വരവേറ്റുകൊണ്ടുള്ള ക്രിസ്തുമസ് കരോള്‍ ,എന്നിവ ആഘോഷങ്ങള്‍ക്ക് മാറ്റു കൂട്ടി .




തിരുപ്പിറവിയെ മനോഹരമായി സ്റ്റേജില്‍ പുനരാവിഷ്‌കരിച്ചു കൊണ്ട് നടത്തിയ 'കന്യാമറിയം ' എന്ന സ്‌കിറ്റ് ഏറെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റി.ആഘോഷപരിപകള്‍ക്ക് വിഭവസമൃദ്ധമായ ക്രിസ്തുമസ് ഡിന്നറോഡുകൂടി തിരശീല വീണു.

നീനാ കൈരളിയുടെ പ്രസിഡന്റ് ജെയ്‌സണ്‍ ജോസഫ് സ്വാഗതവും വൈസ് പ്രസിഡന്റ് എയ്ഞ്ചല്‍ വിമല്‍ കൃതജ്ഞതയും അറിയിച്ചു.പരിപാടികള്‍ക്ക് കമ്മറ്റി അംഗങ്ങളായ ജെയ്‌സണ്‍ജോസഫ്,ജിബിന്‍,പ്രതീപ്,ടെലസ്, ജെസ്‌ന,ഏയ്ഞ്ചല്‍ ,ജിജി,വിനയ എന്നിവര്‍ നേതൃത്വം നല്‍കി.

ക്രിസ്തുമസ് വീക്കില്‍ കൈരളി അംഗങ്ങളുടെ വീടുകളിലൂടെ രക്ഷകന്റെ വരവറിയിച്ചു കൊണ്ട് നടത്തിയ ക്രിസ്തുമസ് കരോള്‍ ഏറെ ഭക്തിസാന്ദ്രമായിരുന്നു.

വാര്‍ത്ത: ജോബി മാനുവല്‍