സീറോ മലബാര്‍ ഡബ്ലിന്‍ റീജിയന് കുടുംബസംഗമം ഓഗസ്റ്റ് 24 ശനിയാഴ്ച ബ്ലാഞ്ചാര്‍ഡ്സ്ടൗണിലെ മില്ലേനിയം പാര്‍ക്കില്‍
സുഹൃത്തു ബന്ധങ്ങള്‍ കൂട്ടുവാനും, സന്തോഷങ്ങള്‍ പങ്കിടുവാനും സീറോ മലബാര്‍ കുടുംബത്തോടൊപ്പം ഡബ്ലിന്‍ റീജിയണിലെ കുടുംബങ്ങള്‍ ഒന്ന് ചേരുന്ന കൂട്ടായ്മ 'കുടുംബസംഗമം' ഓഗസ്റ്റ് 24 ശനിയാഴ്ച ബ്ലാഞ്ചാര്‍ഡ്സ്ടൗണിലെ മില്ലേനിയം പാര്‍ക്കില്‍ വച്ചു നടത്തപ്പെടുന്നു. രാവിലെ 9 :30 നു ആരംഭിക്കുന്ന ഈ കുടുംബ കൂട്ടയ്മയില്‍ പെനാലിറ്റി ഷൂട്ട് ഔട്ട്, കസേര കളി, ലെമണ്‍ ആന്‍ഡ് സ്പൂണ്‍ റൈയ്സ് , പുഷ് അപ്പ്സ് എന്നിവയും കപ്പിള്‍സിന് റിങ് പാസിംഗ് ഗെയിം, ബലൂണ്‍ റണ്‍, റിങ് റിലേ എന്നിവയും ഉള്‍പ്പെടുത്തിയിരിക്കുന്നു. ചെറിയ […]
- Share
- Tweet
- Telegram
- LinkedIniiiii
സുഹൃത്തു ബന്ധങ്ങള്‍ കൂട്ടുവാനും, സന്തോഷങ്ങള്‍ പങ്കിടുവാനും സീറോ മലബാര്‍ കുടുംബത്തോടൊപ്പം ഡബ്ലിന്‍ റീജിയണിലെ കുടുംബങ്ങള്‍ ഒന്ന് ചേരുന്ന കൂട്ടായ്മ 'കുടുംബസംഗമം' ഓഗസ്റ്റ് 24 ശനിയാഴ്ച ബ്ലാഞ്ചാര്‍ഡ്സ്ടൗണിലെ മില്ലേനിയം പാര്‍ക്കില്‍ വച്ചു നടത്തപ്പെടുന്നു. രാവിലെ 9 :30 നു ആരംഭിക്കുന്ന ഈ കുടുംബ കൂട്ടയ്മയില്‍ പെനാലിറ്റി ഷൂട്ട് ഔട്ട്, കസേര കളി, ലെമണ്‍ ആന്‍ഡ് സ്പൂണ്‍ റൈയ്സ് , പുഷ് അപ്പ്സ് എന്നിവയും കപ്പിള്‍സിന് റിങ് പാസിംഗ് ഗെയിം, ബലൂണ്‍ റണ്‍, റിങ് റിലേ എന്നിവയും ഉള്‍പ്പെടുത്തിയിരിക്കുന്നു. ചെറിയ കുട്ടികള്‍ക്കായി ബൗണ്‍സി കാസ്റ്റിലും മറ്റു ആകര്‍ഷകമായ കളികളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കാണികളെ ആവേശത്തിന്റെ മാസ്മരികതയിലേക്കു നയിക്കാന്‍ വടംവലി മത്സരവും, തീറ്റ മത്സരവും നടത്തപ്പെടുന്നു.
കലാ പ്രേമികളെ ആവേശം കൊള്ളിക്കാന്‍ നിരവധി സ്റ്റേജ് പ്രോഗ്രാമുകളും ഉണ്ടായിരിക്കും. വിവിധ കുര്‍ബാന സെന്ററുകളുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന ഫുഡ് സ്റ്റാളുകളില്‍ ഭക്ഷണപ്രിയരുടെ രുചി മുകുളംങ്ങളെ ത്രസിപ്പിക്കാന്‍ വൈവിധ്യമാര്‍ന്ന വിഭവങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്. സീറോ മലബാര്‍ ഡബ്ലിന്‍ റീജിയന്റെ ഈ കുടുംബ കൂട്ടായിമയിലേക്കു എല്ലാവരെയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നതായി നാഷണല്‍ കോ-ഓര്‍ഡിനേറ്റര്‍ ഫാദര്‍
ജോസഫ് ഓലിയക്കാട്ടില്‍, ഫാദര്‍ സെബാന് സെബാസ്റ്റ്യന്‍, ഫാദര്‍ സിജോ വെങ്കട്ടക്കല്‍, ഫാദര്‍ റോയ് ജോര്‍ജ് എന്നിവര്‍ അറിയിച്ചു.