ലിമെറിക്ക്: സെന്റ് മേരീസ് സീറോ മലബാര്‍ ചര്‍ച്ച് ലിമെറിക്കിന്റെ ആഭിമുഖ്യത്തില്‍ എല്ലാ വര്‍ഷവും നടത്തി വരാറുള്ള 'ലിമെറിക് ബൈബിള്‍ കണ്‍വെന്‍ഷനായുള്ള ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍. 2024 ഓഗസ്റ്റ് 16 , 17, 18 (വെള്ളി ,ശനി ,ഞായര്‍ ) തിയതീകളില്‍ രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെ ലിമെറിക്ക് ,പാട്രിക്സ്വെല്‍ റേസ് കോഴ്‌സ് ഓഡിറ്റോറിയത്തില്‍ വെച്ചാണ് ധ്യാനം നടത്തപ്പെടുന്നത്.

അട്ടപ്പാടി PDM ന്റെ നേതൃത്വത്തില്‍ പ്രശസ്ത ധ്യാന ഗുരു റവ. ഫാ ബിനോയി കരിമരുതുങ്കലാണ് ഈ വര്‍ഷത്തെ ധ്യാനം നയിക്കുന്നത്.വിവിധ പ്രായത്തിലുള്ള കുട്ടികള്‍ക്കായുള്ള പ്രത്യേക ധ്യാനവും കണ്‍വെന്‍ഷന്റെ ഭാഗമായി ഉണ്ടായിരിക്കുന്നതാണ്.
ധ്യാന ദിവസങ്ങളില്‍ രാവിലെത്തെയും രാത്രിയിലെയും ഭക്ഷണം ആവശ്യമുള്ളവര്‍ക്കു അതത് ദിവസങ്ങളില്‍ കൗണ്ടറില്‍ ബുക്ക് ചെയ്യാവുന്നതാണ്.

ധ്യാന ദിവസങ്ങളില്‍ കൗണ്‍സലിങ്ങിനും കുബസാരിക്കുന്നതിനും സൗകര്യം ഉണ്ടായിരിക്കുമെന്നും,കണ്‍വെന്‍ഷന്റെ വിജയത്തിനായി എല്ലാവരുടെയും പ്രാര്‍ത്ഥനാ സഹായം ആവശ്യപ്പെടുന്നതുമായി ലിമെറിക്ക് സീറോ മലബാര്‍ ചര്‍ച്ച് ചാപ്ലയിന്‍ ഫാ.പ്രിന്‍സ് മാലിയില്‍ അറിയിച്ചു .

കൂടുതല്‍ വിവരങ്ങള്‍ക്ക് ഫാ.പ്രിന്‍സ് സക്കറിയ മാലിയില്‍: 0892070570, സിബി ജോണി അടപ്പൂര്‍ :0871418392, ബിനോയി കാച്ചപ്പിള്ളി: 0874130749

Location: Limerick Race Course,Green mount park Patrickswell, V94K858