ഡബ്ലിന്‍: അയര്‍ലണ്ടിലെ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ വിശുദ്ധ ദൈവ മാതാവിന്റെ ജനന പെരുന്നാള്‍ 2024 സെപ്റ്റംബര്‍ 1 മുതല്‍ 8 വരെ ഭക്തിപൂര്‍വ്വം ആചരിക്കുന്നു. സെപ്റ്റംബര്‍ 1 ഞായറാഴ്ച കുര്‍ബാനയ്ക്ക് ശേഷം വികാരി ഫാ. സജു ഫിലിപ്പ് കൊടിയേറ്റ് നിര്‍വ്വഹിക്കും. സെപ്റ്റംബര്‍ 8ന് പെരുന്നാള്‍ ചടങ്ങുകള്‍ക്ക് യുകെ, യൂറോപ്പ് & ആഫ്രിക്ക ഭദ്രാസനാധിപന്‍ H.G Abraham Mar Stephanos മെത്രാപ്പോലീത്ത നേതൃത്വം നല്‍കും.

2010ല്‍ വിശുദ്ധ ദൈവമാതാവിന്റെ നാമത്തില്‍ സ്ഥാപിതമായ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ഡബ്ലിന്‍ ഇടവകയുടെ പെരുന്നാളും സമൃദ്ധിയുടെയും പ്രതീക്ഷയുടെയും ഉത്സവമായ ആദ്യഫല പെരുന്നാളും (Harvest festival), മലയാളികളുടെ ദേശീയ ഉത്സവമായ ഓണവും സെപ്റ്റംബര്‍ 8 ന് ആഘോഷിക്കുന്നു.

യുകെ, യൂറോപ്പ് & ആഫ്രിക്ക ഭദ്രാസനാധിപന്‍ H.G Abraham Mar Stephanos തിരുമേനിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ സെപ്റ്റംബര്‍ 8 ഞായറാഴ്ച 8.30ന് പ്രഭാത നമസ്‌കാരത്തോടു കൂടി പെരുന്നാള്‍ ശുശ്രുഷ ആരംഭിക്കും. തുടര്‍ന്ന് വിശുദ്ധ കുര്‍ബ്ബാനയും, മധ്യസ്ഥ പ്രാര്‍ത്ഥനയും റാസയും, സ്ലൈഹീക വാഴ് വും , നേര്‍ച്ചവിളമ്പും ഉണ്ടായിരിക്കും. ഏവരേയും ദൈവനാമത്തില്‍ സ്വാഗതം ചെയ്യുന്നു.

സെപ്റ്റംബര്‍ 8 കാര്യപരിപാടികള്‍:

പ്രഭാത നമസ്‌കാരം 8.30 AM
വിശുദ്ധ കുര്‍ബ്ബാന
മധ്യസ്ഥ പ്രാര്‍ത്ഥന
പെരുന്നാള്‍ പ്രദക്ഷിണം
ആശീര്‍വ്വാദം
മരിയന്‍ ഫെസ്റ്റിവിറ്റി കൂപ്പണ്‍ റിലീസ്
സമ്മാന ദാനം
വൈദിക പദവിയില്‍ 25 വര്‍ഷം പൂര്‍ത്തീകരിച്ച ഈ ഇടവകയുടെ മുന്‍ വികാരിയായ ഫാ. നൈനാന്‍ കുര്യാക്കോസിനെ ആദരിക്കല്‍
25-ാം വിവാഹ വാര്‍ഷികം പൂര്‍ത്തിയാക്കിയ ദമ്പതികളെ ആദരിക്കല്‍
കൈമുത്ത്
നേര്‍ച്ച വിളമ്പ്
ആദ്യഫല ലേലം
ആത്മീയ സംഘടനകളുടെ കലാപരിപാടികള്‍
പൊന്നോണ സംഗമം (ഓണ സദ്യയും ഓണാഘോഷവും)
പെരുന്നാള്‍ സമാപനത്തെ തുടര്‍ന്ന്, ആദ്യഫല ലേലവും പൊന്നോണ സംഗമവും.

സമത്വ സുന്ദരമായ ഒരു നാടിന്റെ സ്മരണയുണര്‍ത്തും ഉത്സവമായ ഓണം ഓരോ മലയാളിക്കും ഗൃഹാതുരത നല്കുന്ന ഓര്‍മ്മകളാണ്. കാര്‍ഷിക വിളവെടുപ്പിന്റെയും ഐശ്വര്യ സമൃദ്ധിയുടെയും പൊലി ദിനങ്ങള്‍ കൂടിയായ ഓണാഘോഷത്തില്‍ ഇടവകയുടെ ആദ്യഫല ലേലവും നടത്തുന്നു. ഓണാഘോഷത്തോടനുബന്ധിച്ച് വിവധ കലാപരിപാടികള്‍ ഉള്‍ക്കൊള്ളുന്ന സ്റ്റേജ് ഷോകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. പള്ളിയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും വലിയ ഒരു കമ്മ്യൂണിറ്റി ഇവന്റ് നടത്തുന്നത്. തുടര്‍ന്ന് വിഭവ സമൃദ്ധമായ ഓണസദ്യ ഒരുക്കുന്നുണ്ട്.

ഏവരും പ്രാര്‍ത്ഥനാപൂര്‍വ്വം വിശുദ്ധ കുര്‍ബാനയിലും ദൈവമാതാവിന്റെ മദ്ധ്യസ്ഥ പ്രാര്‍ത്ഥനയിലും പ്രസ്തുത പരിപാടികളിലും വന്ന് സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കണമെന്ന് ഇടവക വികാരി Fr. Saju ഫിലിപ്പ് ദൈവനാമത്തില്‍ അറിയിക്കുന്നു.

September 8 പെരുന്നാള്‍ Venue : W.S.A.F Community Hall, Sommerville Drive, Dublin 12. D12XV82

കൂടുതല്‍ വിവരങ്ങള്‍ക്ക്:

Rev. Fr. Saju Philip (Vicar): 089 477 5353

Mr. Babu Luckose (Trustee): 089 403 7247

Mr. Subin Babu (Secretary): 0894047718