ഡബ്ലിന്‍: അയര്‍ലണ്ടിലെ ഹിന്ദുമലയാളി കൂട്ടായ്മയായ സത്ഗമയ സത്സംഘിന്റെ ഈ വര്ഷത്തെ ഓണാഘോഷം സെപ്റ്റംബര്‍ 7 ശനിയാഴ്ച്ച വിപുലമായ പരിപാടികളോടെ നടത്തപ്പെടുന്നു. ഡബ്ലിനിലെ Baldoyle കമ്മ്യൂണിറ്റി ഹാളില്‍ രാവിലെ ഒമ്പതിന് അംഗങ്ങള്‍ ചേര്‍ന്ന് പൂക്കളമോരുക്കന്നതോടെ കലാപരിപാടികള്‍ ആരംഭിക്കും.

സത്ഗമയ കൂട്ടായ്മയിലെ മുതിര്‍ന്ന അംഗങ്ങള്‍ ഭദ്രദീപം തെളിയിച്ച് 'ഓണം പൊന്നോണം-24' ന് തിരശ്ശീല ഉയരും. കേരളത്തനിമയില്‍ പരമ്പരാഗത രീതികള്ക്ക് പ്രാമുഖ്യം നല്‍കി അവതരിപ്പിക്കുന്ന ഓണക്കാഴ്ച്ചയും,മോഹിനിയാട്ടം, ഭരതനാട്യം,ചെണ്ടമേളം,മഹാബലിയെ ആനയിക്കല്‍, തിരുവാതിരകളി,സ്‌കിറ്റ് ,ഗാനമേള തുടങ്ങിയ വൈവിധ്യമാര്‍ന്ന പരിപാടികളും തുടര്‍ന്ന് വിഭവസമൃദ്ധമായ സദ്യയും ഉണ്ടായിരിയ്ക്കും.

ഉച്ചയ്ക്ക് ശേഷം കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി രസകരമായ കായികവിനോദപരിപാടികളും, വടംവലിയും തുടര്‍ന്ന് സമ്മാനദാനവും നടത്തപ്പെടും. കുട്ടികളുടെ കലാപരിപാടികള്‍ നടത്തുവാന്‍ ആഗ്രഹിയ്ക്കുന്നവര്‍ ഓഗസ്റ്റ് 31 ന് മുന്‍പായി പേരുകള്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ് .
2010 മുതല്‍ അയര്‍ലണ്ടില്‍ പ്രവര്‍ത്തിക്കുന്ന സത്ഗമയയുടെ ഓണാഘോഷത്തില്‍ പങ്കെടുക്കാനും ഈ കൂട്ടായ്മയില്‍ പുതുതായി പങ്കുചേരാനും ആഗ്രഹിക്കുന്നവര്‍

കൂടുതല്‍ വിവരങ്ങള്‍ക്ക് 0892510985,0892748641,0877818318
0894152187, 0876411374, 0873226832
എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക