- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബെല്‍ ഫാസ്റ്റ് ബൈബിള്‍ കണ്‍ വെന്‍ഷന്‍ വെള്ളി, ശനി, ഞായര്‍ ദീവസങ്ങളില്
ബെല്‍ഫാസ്റ്റ് : സെന്റ്. തോമസ് സീറോ മലബാര്‍ ചര്‍ച്ച് ബെല്‍ഫാസ്റ്റിന്റെ നേതൃത്വത്തില്‍ നടത്തുന്ന ബെല്‍ ഫാസ്റ്റ് ബൈബിള്‍ കണ്‍ വെന്‍ഷന്‍ 2025 ഓഗസ്റ്റ് 22,23,24 (വെള്ളി, ശനി, ഞായര്‍) തീയതികളില്‍ നടക്കും.ഫാ. പോള്‍ പള്ളിച്ചാംകുടിയിലിന്റെ നേതൃത്വത്തിലുള്ള യു.കെ ഡിവൈന്‍ റിട്രീറ്റ് സെന്റര്‍ അംഗങ്ങളാണ് ഈ വര്‍ഷത്തെ ധ്യാനം നയിക്കുന്നത്.
കുട്ടികള്‍ക്ക് പ്രത്യേകം ധ്യാനം ഉണ്ടായിരിക്കുന്നതാണ്.കുടുംബധ്യാനം റോസറ്റ സെന്റ് ബെര്‍നാടേറ്റ് ചര്‍ച്ചിലും (Rosetta St. Bernadette Church, BT6 OLS), കുട്ടികള്‍ക്കും (age 6,7,8) യുവജനങ്ങള്‍ക്കും (Age 9 മുതല്‍) ധ്യാനം പാരീഷ് സെന്ററിലുമായാണ് ക്രമീകരിച്ചിരിക്കുന്നത്.
വെള്ളി, ശനി ദിവസങ്ങളില്‍ രാവിലെ 9 മണിക്കും, ഞായറാഴ്ച 12.30 pm നും ധ്യാനം ആരംഭിക്കും. ധ്യാനദിവസങ്ങളില്‍ (വെള്ളി, ശനി) കുമ്പസാരിക്കാന്‍ സൗകര്യം ഒരുക്കിയിട്ടൂണ്ട്. ലഗുഭക്ഷണം ഉണ്ടായിരിക്കും. ചര്‍ച്ച് ഗ്രൗണ്ടിലെവാഹന പാര്‍ക്കിങ്ങ് സൗകര്യം പ്രയോജനപ്പെടുത്താവുന്നതാണ്
18 വയസിനു താഴെയുള്ള കുട്ടികളുടെ പേരെന്റ്‌സ് കണ്‍സെല്‍ട്ട് ഫോം നല്‍കേണ്ടതാണ്. ഏവരേയും ബെല്‍ഫാസ്റ്റ് ബൈബിള്‍ കണ്‍വെന്‍ഷനിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായി സഭാ ഭാരവാഹികള്‍ അറിയിച്ചു