ഡബ്ലിന്‍ : അയര്‍ലണ്ട് സീറോ മലബാര്‍ സഭയുടെ കാറ്റിക്കിസം ഡിപ്പാര്‍ട്ട്‌മെന്റ് സംഘടിപ്പിച്ച ബൈബിള്‍ ക്വിസിന്റെ നാഷണല്‍ ഗ്രാന്റ് ഫിനാലെ - ബിബ്ലിയ '25 ഡബ്ലിന്‍ ഗ്ലാസ്‌നേവില്‍ ഔര്‍ ലേഡി ഓഫ് വിക്ടോറിയസ് ദേവാലയത്തില്‍ നടന്നു. അയര്‍ലണ്ടിലെ നാലു റീജിയണലെ ഒന്‍പത് കുര്‍ബാന സെന്ററുകളില്‍ നിന്നുള്ള ടീമുകള്‍ വാശിയോടെ പങ്കെടുത്ത മത്സരത്തില്‍ നാഷണല്‍ കിരീടം കാസില്‍ബാര്‍ ടീം സ്വന്തമാക്കി. ഗാല്‍വേ റീജിയണല്‍ തലത്തിലും കാസില്‍ബാര്‍ കുര്‍ബാന സെന്റര്‍ ഒന്നാം സ്ഥാനം നേടിയിരുന്നു.

ഡബ്ലിന്‍ റീജിയണിലെ ആതിഥേയരായ ഫിബ്‌സ്ബറോ കുര്‍ബാന സെന്റര്‍ രണ്ടാം സ്ഥാനം നേടി, ഡബ്ലിന്‍ റീജിയണിലും ഒന്നാം സ്ഥാനം ഫിസ്ബറോ കുര്‍ബാന സെന്ററിനായിരുന്നു. മൂന്നാം സ്ഥാനം ഗാല്‍വേ റീജിയണിലെ റ്റുള്ളുമോര്‍ കുര്‍ബാന സെന്റര്‍ കരസ്ഥമാക്കി.

ഒന്നാം സ്ഥനം കാസില്‍ബാര്‍ കുര്‍ബാന സെന്ററിന്റെ ടീം അംഗങ്ങള്‍ - എമിന്‍ സോജന്‍, ഇവോണ്‍ സോജന്‍, അന്ന ഗ്രേസ് ജേക്കബ്, ജോയല്‍ പ്രിന്‍സ്.

രണ്ടാം സ്ഥനം നേടിയ ഫിബ്‌സ്ബറോ ടീം - റോസ് മരിയ തോമസ്, ഡാനിയല്‍ ജേക്കബ് സ്റ്റീഫന്‍ സിജോ, ബോണാവെഞ്ചുര്‍, നിഷ ജോസഫ്.

മുന്നാം സ്ഥനം നേടിയ റ്റുള്ളുമോര്‍ ടീം - ഇസബെല്‍ ഷോബിന്‍, നിയ ഫിലിപ്പ്, നോഹ ഫിലിപ്പ്, നോയല്‍ ഫിലിപ്പ്, ജോയ് കളത്തുമാക്കില്‍.

ഫെബ്രുവരി 22 ശനിയാഴ്ച് ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക് ബിബ്ലിയ മത്സരം ഫാ. ബൈജു ഡേവീസ് കണ്ണാംപള്ളി ഉത്ഘാടനം ചെയ്തു.

ആദ്യന്ത്യം ആവേശോജ്വലമായ ക്വിസ് മത്സരങ്ങള്‍ ക്വിസ് മാസ്റ്ററായ ഫാ. സെബാന്‍ സെബാസ്റ്റ്യന്‍ വെള്ളാമത്തറ നിയന്ത്രിച്ചു. ഓഡിയോ വിഷല്‍ റൗണ്ടുകള്‍ ഉള്‍പ്പെടെ എട്ട് റൗണ്ടുകളായാണു മത്സരങ്ങള്‍ നടന്നത്.

വിജയികള്‍ക്കുള്ള സമ്മാനദാനം അയര്‍ലണ്ട് സീറോ മലബാര്‍ സഭയുടെ ബെല്‍ഫാസ്റ്റ് റീജണല്‍ ഡയറകടര്‍ ഫാ. ജോസ് ഭരണികുളങ്ങര നിര്‍വ്വഹിച്ചു. ക്രിസ്റ്റുമസിനോടനുബന്ധിച്ച് നടത്തിയ ഓണ്‍ലൈന്‍ പ്രസംഗ മത്സര (ഗ്ലോറിയ 2024) വിജയികള്‍ക്കുള്ള സമ്മാനദാനവും തദ്ദവസരത്തില്‍ നടന്നു.

കാറ്റിക്കിസം ഡയറക്ടര്‍ ഫാ. റോയ് വട്ടക്കാട്ട് സെക്രട്ടറി ശ്രീ. ജോസ് ചാക്കോ, നാഷണല്‍ പാസ്റ്ററന്‍ കൗണ്‍സില്‍ ട്രസ്റ്റിമാരായ ലിജി ലിജോ, ബിനോയ് സ ജോസ്, ഡബ്ലിന്‍ സോണല്‍ ട്രസ്റ്റി സെക്രട്ടറി ജിമ്മി ആന്റണി, ബെന്നി ജോണ്‍, ടോം തോമസ്, ജൂലി റോയ് കമ്മറ്റിയംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കി.

പങ്കെടുത്ത ടീമുകള്‍ക്ക് പിന്തുണയും പ്രോത്സാഹനവുമായി അയര്‍ലണ്ടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഒട്ടേറെ ആളുകള്‍ പരിപാടിയില്‍ പങ്കെടുത്തു.

ബൈബിളിനേക്കുറിച്ചും സഭയിലെ വിശുദ്ധരേക്കുറിച്ചും കൂടുതല്‍ അറിവുനേടാന്‍ വിശ്വാസസമൂഹത്തെ പ്രാപ് തരാക്കുക എന്ന ലക്ഷ്യത്തോടെ സീറോ മലബാര്‍ സഭയുടെ മതബോധന വിഭാഗം വര്‍ഷങ്ങളായി ഡബ്ലിനില്‍ സംഘടിപ്പിച്ചുവന്ന ബൈബിള്‍ ക്വിസ് മത്സരങ്ങള്‍ ഈ വര്‍ഷം അയര്‍ലണ്ടിലെ മുഴുവന്‍ കുര്‍ബാന സെന്ററുകളിലും സംഘടിപ്പിച്ചു. അയര്‍ലണ്ടിലെ 35 കുര്‍ബാന സെന്ററുകളിലെ ആയിരത്തി എണ്ണൂറോളം വിശ്വാസികള്‍ ബൈബിള്‍ ക്വിസ് മതസരങ്ങളില്‍ പങ്കെടുത്തു. ഓരോ റീജിയണിലും ലൈവ് ക്വിസ് മത്സരങ്ങള്‍ നടത്തി വിജയികളായ ടീമുകള്‍ ആണു നാഷണല്‍ ഗ്രാന്റ് ഫിനാലെയില്‍ പങ്കെടുത്തത്. എവര്‍ റോളിങ്ങ് ട്രോഫികളും നാഷണല്‍ തല വിജയികള്‍ക്കുള്ള സമ്മാനങ്ങളും മെയ് പത്തിനു നടക്കുന്ന ഓള്‍ അയര്‍ലണ്ട് നോക്ക് തീര്‍ത്ഥാടന മധ്യേ വിതരണം ചെയ്യും.


ജനുവരി 11 നു നടന്ന ബൈബിള്‍ ക്വിസ് മത്സരത്തില്‍ നാഷണല്‍ താലത്തില്‍ ഒന്നാം സ്ഥാനം നേടിയര്‍

സബ്. ജൂനിയേഴ്‌സ് : ജോയല്‍ പ്രിന്‍സ് (കാസില്‍ബാര്‍ - ഗാല്‍വേ)

ജൂനിയേഴ്‌സ് : ഇവ എല്‍സ സുമോദ് (നാസ് - ഡബ്ലിന്‍)

സീനിയേഴ്‌സ് : ജോയല്‍ വര്‍ഗ്ഗീസ് (ബ്രേ- ഡബ്ലിന്‍)

സൂപ്പര്‍ സീനിയേഴ്‌സ് : ഇമ്മാനുവേല്‍ സക്കറിയ (ലിമറിക്ക് - കോര്‍ക്ക്)

ജനറല്‍ : നിഷ ജോസഫ് (ഫിബ്‌സ്ബറോ - ഡബ്ലിന്‍)


ബിജു നടയ്ക്കല്‍