- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'BIBLIA 2026' നാഷണല്‍ ഗ്രാന്റ് ഫിനാലെ ഫെബ്രുവരി 28 ശനിയാഴ്ച

ഡബ്ലിന്‍ : ബൈബിളിനെയും സഭയിലെ വിശുദ്ധരെയും കുറിച്ചുള്ള ആഴത്തിലുള്ള അറിവിലൂടെ വിശ്വാസിസമൂഹത്തെ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ടെ അയര്‍ലണ്ട് സീറോ മലബാര്‍ സഭയുടെ മതബോധന വിഭാഗം വര്‍ഷങ്ങളായി സംഘടിപ്പിച്ചുവരുന്ന ബൈബിള്‍ ക്വിസ് മത്സരത്തിന്റെ നാഷണല്‍ ഗ്രാന്റ് ഫിനാലെ ഫെബ്രുവരി 28 ശനിയാഴ്ച നടക്കും. കോര്‍ക്കിലെ റിവര്‍സ്റ്റിക് കമ്മ്യൂണിറ്റി സെന്റര്‍ വേദിയാകുന്ന നാഷണല്‍ ഗ്രാന്‍ഡ് ഫിനാലെയില്‍ അയര്‍ലണ്ടിലെ വിവിധ റീജിയണുകളില്‍ നിന്ന് വിജയികളായ 12 ടീമുകള്‍ മാറ്റുരക്കും. ഉച്ചകഴിഞ്ഞ് 2 മണിക്ക് മത്സരങ്ങള്‍ ആരംഭിക്കും.
അയര്‍ലണ്ട് സീറോ മലബാര്‍ സഭ**യുടെ കാറ്റിക്കിസം വിഭാഗം വര്‍ഷങ്ങളായി സംഘടിപ്പിച്ചുവരുന്ന ബൈബിള്‍ ക്വിസ് മത്സരമായ **'ബിബ്ലിയ 2026'**യുടെ നാഷണല്‍ ഗ്രാന്‍ഡ് ഫിനാലെ ഫെബ്രുവരി 28 (ശനിയാഴ്ച) നടക്കും.
ജനുവരി 17ന് അയര്‍ലണ്ടിലെ 38 കുര്‍ബാന സെന്ററുകളില്‍ നടന്ന പ്രാഥമിക മത്സരങ്ങളില്‍ വിവിധ വിഭാഗങ്ങളിലായി രണ്ടായിരത്തിലധികം പേര്‍ പങ്കെടുത്തു. മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ മുതല്‍ മാതാപിതാക്കള്‍ വരെ ഉള്‍പ്പെടുന്ന അഞ്ച് വിഭാഗങ്ങളിലായി ഓരോ കുര്‍ബാന സെന്ററിലെയും ഒന്നാം സ്ഥാനം നേടിയവര്‍ ചേര്‍ന്ന് രൂപീകരിച്ച ടീമുകളാണ് റീജിയണല്‍ ഗ്രാന്‍ഡ് ഫിനാലെയില്‍ മത്സരിച്ചത്. ഫെബ്രുവരി 14ന് നടന്ന റീജിയണല്‍ മത്സരങ്ങളില്‍ നിന്ന് ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങള്‍ നേടിയ ടീമുകളാണ് നാഷണല്‍ ഗ്രാന്‍ഡ് ഫിനാലെയിലേക്ക് യോഗ്യത നേടിയത്.
ഓഡിയോ-വിഷ്വല്‍ റൗണ്ടുകള്‍ ഉള്‍പ്പെടുന്ന ലൈവ് ക്വിസ് മത്സരത്തില്‍ ഒന്നാം സ്ഥാനം നേടുന്ന ടീമിന് ട്രോഫിയോടൊപ്പം Le Devano നല്‍കുന്ന 600 യൂറോയുടെ കാഷ് അവാര്‍ഡും, രണ്ടാം സ്ഥാനക്കാര്‍ക്ക് ട്രോഫിയോടൊപ്പം Indian Spice Kitchen, Cork & Limerick നല്‍കുന്ന 400 യൂറോയും, മൂന്നാം സ്ഥാനക്കാര്‍ക്ക് ട്രോഫിയോടൊപ്പം Saffron House, Cork നല്‍കുന്ന 200 യൂറോയും സമ്മാനമായി ലഭിക്കും. കൂടാതെ ഓഡിയന്‍സ് റൗണ്ടില്‍ വിജയിക്കുന്നവര്‍ക്കായി പ്രത്യേക സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട്.
സഭാവിജ്ഞാനവും വചനോല്‍സുകതയും സാഹോദര്യവും ഒന്നിക്കുന്ന ഈ വിശേഷ സായാഹ്നത്തിലേക്ക് അയര്‍ലണ്ടിറന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിശ്വാസികളും വിജ്ഞാനകുതുകികളും വലിയ തോതില്‍ എത്തിച്ചേരുമെന്ന് സംഘാടകര്‍ പ്രതീക്ഷിക്കുന്നു.
കോര്‍ക്കിലെ സീറോ മലബാര്‍ കമ്യൂണിറ്റി ആതിഥേയത്വം വഹിക്കുന്ന ഈ പരിപാടിയുടെ വിജയത്തിനായി കാറ്റിക്കിസം ഡിപ്പാര്‍ട്ട്‌മെന്റ്, അയര്‍ലണ്ട് നാഷണല്‍ പാസ്റ്ററല്‍ കൗണ്‍സില്‍, കോര്‍ക്ക് റീജിയണല്‍ കൗണ്‍സില്‍, കോര്‍ക്ക് സീറോ മലബാര്‍ കമ്യൂണിറ്റി എന്നിവയുടെ നേതൃത്വത്തില്‍ വിപുലമായ ഒരുക്കങ്ങളാണ് നടന്നുവരുന്നത്.
വചനമാകുന്ന ദൈവത്തെ അടുത്തറിയാന്‍ ഏവരേയും ഈ ഗ്രാന്റ് ഫിനാലയിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായി സഭാ നേതൃത്വം അറിയിച്ചു.
Biju L.Nadackal, PRO
Department of Communication, Media & Public Relations
Syro Malabar Catholic Church, Ireland
St. Thomas Pastoral Centre, 19 St. Antonys Road, Rialto, Dublin 8
+353 15617158 /+353 876653881


