കോര്‍ക്ക്: കോര്‍ക്ക് സിറോ-മലബാര്‍ കത്തോലിക്കാ കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ നോമ്പുകാല വാര്‍ഷിക ധ്യാനം മാര്‍ച്ച് 29-ന് ഓശാന ഞായറാഴ്ച ആരംഭിക്കും. Dennhy's Cross ദേവാലയത്തില്‍ ഉച്ചകഴിഞ്ഞ് 2.30ന് ഓശാന തിരുക്കര്‍മ്മങ്ങളോടെയാണ് ധ്യാനപരിപാടികള്‍ക്ക് തുടക്കമാകുന്നത്. പ്രശസ്ത ധ്യാനഗുരുവായ റവ. ഫാ. ജോസഫ് പുത്തന്‍പുരക്കല്‍ OFM Cap ധ്യാനശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും.

തുടര്‍ന്ന് മാര്‍ച്ച് 30 (തിങ്കള്‍), 31 (ചൊവ്വ) ദിവസങ്ങളില്‍ വൈകുന്നേരം 5.00ന് വിശുദ്ധ കുര്‍ബാന അര്‍പ്പിക്കപ്പെടുകയും അതിന് ശേഷം രാത്രി 9.00 മണിവരെ ധ്യാനശുശ്രൂഷകള്‍ നടക്കുകയും ചെയ്യും. ഈ ദിവസങ്ങളില്‍ വിശ്വാസികള്‍ക്ക് ആണ്ടുകുമ്പസാരത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ടെന്ന് സംഘാടകര്‍ അറിയിച്ചു.

കര്‍ത്താവായ യേശുക്രിസ്തുവിന്റെ പീഢാനുഭവം, കുരിശുമരണം, ഉത്ഥാനം എന്നിവ അനുസ്മരിക്കുന്ന വിശുദ്ധ ആഴ്ചയിലേക്കുള്ള ആത്മീയ തയ്യാറെടുപ്പായി ഈ ധ്യാനത്തില്‍ പങ്കുചേര്‍ന്ന് നോമ്പിന്റെയും പരിത്യാഗത്തിന്റെയും ആത്മസാരാംശം ഉള്‍ക്കൊണ്ട് അനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ എല്ലാ വിശ്വാസികളെയും സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നതായി ചാപ്ലൈന്‍ റവ. ഫാ. ജില്‍സണ്‍ കൊക്കണ്ടത്തില്‍ അറിയിച്ചു.