- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വെക്‌സ്‌ഫോര്‍ഡ് സീറോ മലബാര്‍ കമ്യൂണിറ്റിയുടെ ഇടവക തിരുനാള്‍ സെപ്റ്റംബര്‍ 8 ന്
വെക്‌സ്‌ഫോര്‍ഡ് (അയര്‍ലണ്ട്). വെക്‌സ്‌ഫോര്‍ഡ് സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ കമ്യൂണിറ്റിയില്‍ പരിശുദ്ധ ദൈവമാതാവിന്റെ ജനനതിരുനാളും ഇടവക മധ്യസ്ഥയായ വി. അല്‍ഫോന്‍സാമ്മയുടെ തിരുനാളും സംയുക്തമായി സെപ്റ്റംബര്‍ 8 ഞായറാഴ്ച വിപുലമായ രീതിയില്‍ ആഘോഷിക്കുന്നു
വെക്‌സ്‌ഫോര്‍ഡ് ഫ്രാന്‍സീസ്‌കന്‍ ഫെയറി ദേവാലയത്തിലാണ് തിരുകര്‍മ്മങ്ങള്‍ നടക്കുക. വികാരി ഫാ. റോയ് വട്ടക്കാട്ട് തിരുനാളിനു കൊടിയേറ്റും. സെപ്റ്റംബര്‍ 8 ഞായറാഴ്ച വൈകിട്ട് 3 മണിക്ക് പ്രസുദേന്തി വാഴ്ച, ആഘോഷമായ വിശുദ്ധ കുര്‍ബാന, ലദീഞ്ഞ് തുടര്‍ന്ന് ഭക്തി നിര്‍ഭരമായ പ്രദക്ഷിണം. തിരുനാള്‍ തിരുകര്‍മ്മങ്ങള്‍ക്ക് ഫാ. സനില്‍ കുറ്റിപ്പുഴക്കാരന്‍ മുഖ്യകാര്‍മ്മികനായിരിക്കും. സ്‌നേഹവിരുന്നോടുകൂടി തിരുനാള്‍ സമാപിക്കും. ദൈവകൃപ ഏറ്റുവാങ്ങുവാന്‍, സ്വീകരിച്ച നന്മകള്‍ക്ക് നന്ദി പറയുവാന്‍, സ്‌നേഹത്തിന്റേയും കൂട്ടായ്മയുടെയും അനുഭവങ്ങള്‍ സ്വന്തമാക്കുവാന്‍ ഏവരെയും തിരുനാളിലേയ്ക്ക് സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.