- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വെക്സ്ഫോര്‍ഡില്‍ ഫാ. ബിനോജ് മുളവരിക്കല്‍ നയിക്കുന്ന ഏകദിന ധ്യാനം
വെക്‌സ്‌ഫോര്‍ഡ്, അയര്‍ലണ്ട് : വലിയ നോമ്പിന് ഒരുക്കമായി അയര്‍ലണ്ട് സീറോ മലബാര്‍ സഭയുടെ വെക്‌സ്‌ഫൊര്‍ഡ് സെന്റ് അല്‍ഫോന്‍സ കുര്‍ബാന സെന്റര്‍ സംഘടിപ്പിക്കുന്ന ഏകദിന ധ്യാനം വെക്‌സ്‌ഫോര്‍ഡ് ഫ്രാന്‍സീസ്‌കന്‍ ഫ്രയറി ദേവാലയത്തില്‍ നടക്കും. 2025 മാര്‍ച്ച് 2 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 1:30 മുതല്‍ വൈകിട്ട് 7:00 വരെയാണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത്.
പ്രശസ്ത ധ്യാനഗുരുവും, സീറോ മലബാര്‍ അപ്പസ്‌തോലിക് വിസിറ്റേഷന്‍ വികാരി ജനറാളും യൂത്ത് അപ്പോസ്റ്റലേറ്റ് യൂറോപ്പ് ഡയറക്ടറും, മ്യൂസിഷ്യനും, ശ്രദ്ധേയമായ നിരവധി ഭക്തി ഗാനങ്ങളുടെ സൃഷ്ടാവുമായ ഫാ. ഡോ. ബിനോജ് മുളവരിക്കലാണ് ധ്യാനം നയിക്കുന്നത്.
വചന പ്രഘോഷണവും, ഗാന ശുശ്രൂഷയും , ആരാധനയോടും കൂടി നടക്കുന്ന ധ്യാനം വി. കുര്‍ബാനയോടെ സമാപിക്കും. കുമ്പസാരത്തിനുള്ള സൗകര്യം ഉണ്ടായിരിക്കും. ആത്മീയമായി ഒരുങ്ങി ഈ നോമ്പിലേയ്ക്ക് പ്രവേശിക്കുവാന്‍ ഏവരേയും ധ്യാനത്തിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായി സീറോ മലബാര്‍ സഭ അയര്‍ലണ്ട് നാഷണല്‍ കോര്‍ഡിനേറ്റര്‍ ഫാ. ജോസഫ് ഓലിയക്കാട്ടും പള്ളിക്കമ്മറ്റിയും അറിയിച്ചു.