- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സീറോ മലബാര്‍ സഭയുടെ വിവാഹ ഒരുക്ക സെമിനാര്‍ 2025 ജൂണ്‍ 6,7,8 തീയതികളില്‍
ഡബ്ലിന്‍ : അയര്‍ലണ്ട് സീറോ മലബാര്‍ സഭയുടെ ഫാമിലി അപ്പസ്‌തോലേറ്റ് നടത്തുന്ന വിവാഹ ഒരുക്ക സെമിനാര്‍ ഒരുക്കം 2025 ജൂണ്‍ 6,7,8 തീയതികളില്‍ (വെള്ളി, ശനി, ഞായര്‍) നടക്കും.
വിവാഹത്തിനായി ഒരുങ്ങുന്ന യുവജനങ്ങള്‍ക്കായുള്ള ഈ കോഴ്‌സ് റിയാല്‍ട്ടോ സെന്റ്. തോമസ് പാസ്റ്ററല്‍ സെന്ററില്‍ വച്ചാണു നടത്തപ്പെടുക. ദിവസവും രാവിലെ 9 ന് ആരംഭിച്ച് വൈകിട്ട് 5.00ന് അവസാനിക്കുംവിധം ക്രമീകരിച്ചിരിക്കുന്ന കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് സീറോ മലബാര്‍ സഭയിലെ എല്ലാ രൂപതകളും അംഗീകരിക്കുന്ന സര്‍ട്ടിഫിക്കറ്റ് നല്‍കും.
രജിസ്ട്രേഷന്‍ ഫീസ് ഉണ്ടായിരിക്കും. ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ വെബ്‌സൈറ്റ് www.syromalabar.ie വഴി മാത്രമാണ് രജിസ്ട്രേഷന്‍ സൗകര്യം ഉണ്ടായിരിക്കുക. വിവാഹത്തിനായ് ഒരുങ്ങുന്നവര്‍ ഈ സൗകര്യം പ്രയോജനപ്പെടുത്തണമെന്ന് സഭാ നേതൃത്വം അറിയിച്ചു. നവംബര്‍ മാസം 7,8,9 തീയതികളില്‍ നടക്കുന്ന അടുത്ത കോഴ്‌സിലേയ്ക്കും ഇപ്പോള്‍ ബുക്കുചെയ്യുവാനുള്ള അവസരം ഉണ്ടായിരിക്കും. വിശദവിവരങ്ങള്‍ അയര്‍ലണ്ട് സീറോ മലബാര്‍ സഭയുടെ വെബ്‌സൈറ്റില്‍ ലഭ്യമാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഫാ. സിജോ വെങ്കിട്ടയ്ക്കല്‍ : +353 894884733, ആല്‍ഫി ബിനു : +353 87 767 8365, ജൂലി ചിരിയത്ത് :+353899815180
Venue : St. Thomas Pastoral Centre (Syro-Malabar Catholic Church), 19 St Anthony's Rd, Rialto, Dublin 8, D08 E8P3