നോക്ക് : നോക്ക് അന്താരാഷ്ട്ര ദിവ്യകാരുണ്യ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രത്തില്‍ സീറോ മലബാര്‍ സഭയുടെ ചാപ്ലിനായി ഫാ. ഫിലിപ്പ് പെരുനാട്ട് ചുമതലയേറ്റു. ഇടുക്കി രൂപതാംഗമായ ഫാ. ഫിലിപ്പ് ഗാല്‍വേ കുര്‍ബാന സെന്ററിലേയും ബാലിനസ്‌ളോ കുര്‍ബാന സെന്ററിലേയും ഹൃസ്വകാല സേവനത്തിനു ശേഷമാണ് നോക്കിലേക്ക് എത്തുന്നത്. ഫാ. ഫിലിപ്പ് പെരുനാട്ടിനെ നോക്ക് അന്താരാഷ്ട്ര തീര്‍ത്ഥാടന കേന്ദ്രം റെക്ടര്‍ വെരി. റവ. ഫാ. റിച്ചാര്‍ഡ് ഗിബോണ്‍സ് സ്വീകരിച്ചു.

നോക്ക് തീര്‍ത്ഥാടന കേന്ദ്രത്തില്‍ സേവനം അനുഷ്ടിച്ചുവന്ന ഗാല്‍വേ റീജിയണല്‍ കോര്‍ഡിനേറ്റര്‍ ഫാ. ആന്റണി (ബാബു) പരതേപ്പതിയ്ക്കലും, ഫാ. ജോസ് ഭരണികുളങ്ങരയും (ബെല്‍ഫാസ്റ്റ് റിജിയണല്‍ കോര്‍ഡിനേറ്റര്‍), നോക്ക്, ഗാല്‍വേ സീറോ മലബാര്‍ കുര്‍ബാന സെന്റര്‍ ഭാരവാഹികളും സന്നിധരായിരുന്നു. കാസില്‍ബാര്‍ കുര്‍ബാന സെന്ററിന്റെ ചുമതലയും ഫാ. ഫിലിപ്പിനായിരിക്കും.

എല്ലാ രണ്ടാം ശനിയാഴ്ചകളിലും പതിവ്‌പോലെ സീറോ മലബാര്‍ വിശുദ്ധ കുര്‍ബാനയും തിരുകര്‍മ്മങ്ങളും നോക്ക് ദേവാലയത്തില്‍ ഉണ്ടായിരിക്കും. കൂടാതെ നോക്കിലെത്തുന്ന സീറോ മലബാര്‍ വിശ്വാസികള്‍ക്ക് അച്ചന്റെ സേവനം ലഭ്യമാണ്. (Fr. Philip Perunnattu : 0892787353).

സീറോ മലബാര്‍ സഭയുടെ ഗാല്‍വേ റീജിയണല്‍ കോര്‍ഡിനേറ്റര്‍ ഫാ. ആന്റണി (ബാബു) പരതേപ്പതിയ്ക്കല്‍ ഗാല്‍വേ കുര്‍ബാന സെന്ററിന്റെ ചുമതല ഏറ്റെടുത്തു. രണ്ടുവര്‍ഷമായി നോക്കില്‍ സീറോ മലബാര്‍ സഭയുടെ ചാപ്ലിനായും, കാസില്‍ബാര്‍, സ്ലൈഗോ കുര്‍ബാന സെന്ററുകളുടെ ചാപ്ലിനായും സേവനം ചെയ്തുവന്ന ഫാ. ആന്റണി തലശേരി അതിരൂപതാംഗമാണ്. ബാലിനസ്‌ളോ, സ്ലൈഗോ കുര്‍ബാന സെന്ററുകളുടെ ചുമതലയും ഫാ. ആന്റണി പരതേപ്പതിക്കലിനായിരിക്കും.