- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോര്‍ക്ക് സെന്റ് പീറ്റേഴ്‌സ് യാക്കോബായ സുറിയാനിപ്പള്ളിയില്‍ നിന്ന് ക്രോ പാട്രിക്കിലേക്ക് തീര്‍ത്ഥയാത്ര: ജൂലൈ മാസം ഇരുപതാം തീയതി
അയര്‍ലന്‍ഡിലെസുപ്രധാന തീര്‍ത്ഥാടനകേന്ദ്രമായ ക്രോ പാട്രിക്കിലേക്ക് കോര്‍ക്ക് സെന്റ് പീറ്റേഴ്‌സ് യാക്കോബായ സുറിയാനിപ്പള്ളിയില്‍ നിന്ന് തീര്‍ത്ഥയാത്രയും, വിശ്വാസികള്‍ക്കായ് വി. കുര്‍ബ്ബാനയും നടത്തപ്പെടുന്നു. 2025 ജൂലൈ മാസം ഇരുപതാം തീയതി ഞായറാഴ്ചയാണ് തീര്‍ത്ഥയാത്രയും വി. കുര്‍ബ്ബാനയും നടത്തപ്പെടുന്നത്.
അയര്‍ലണ്ടിലെ കൗണ്ടി മയോയില്‍ 764 മീറ്റര്‍ ഉയരത്തിലുള്ള ക്രോ പാട്രിക്ക് പര്‍വ്വത നിലകളിലുള്ള സുപ്രധാന തീര്‍ത്ഥാടന കേന്ദ്രമായ ക്രോ പാട്രിക്ക് ദൈവാലയ പരിസരത്ത് എ.ഡി. 441-ല്‍ സെന്റ് പാട്രിക്ക് 40 ദിവസം ഉപവസിച്ചുവെന്നാണ് വിശ്വസിക്കപ്പെടുന്നത്.
തീര്‍ത്ഥയാത്രയ്ക്ക് വികാരി. ജോജോ ജോസഫ് അച്ചനും, ഇടവകപ്പട്ടക്കാരനായ ബിജോയ് കാരുകുഴിയില്‍ അച്ചനും നേതൃത്വം നല്‍കുന്നു. 1500 വര്‍ഷത്തെ ചരിത്രത്തില്‍, പരിശുദ്ധ യാക്കോബായ സഭ വിശ്വാസികള്‍ ക്രോ പാട്രിക്ക് തീര്‍ത്ഥാടനകേന്ദ്രത്തില്‍ ആദ്യമായാണ് വി. കുര്‍ബ്ബാന അര്‍പ്പിക്കുന്നതെന്ന് ഇടവക ട്രസ്റ്റി. ജെയ്മോന്‍ മാര്‍ക്കോസ് അറിയിച്ചു.
തീര്ഥയാത്രയിലും വി. കുര്‍ബ്ബാനയിലും സംബന്ധിക്കുവാന്‍ യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് സഭ വിശ്വാസികളെ എല്ലാവരെയും ക്ഷണിക്കുന്നതായി ഇടവക മാനേജിങ് കമ്മിറ്റി അറിയിച്ചു.