- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യാക്കോബായ സഭാധ്യക്ഷന് ബസേലിയോസ് ജോസഫ് കാതോലിക്കാ ബാവ അയര്‍ലണ്ട് സന്ദര്‍ശിക്കുന്നു
ഡബ്ലിന്‍: നവാഭിഷിക്തനായ ബസേലിയോസ് ജോസഫ് കാതോലിക്കാബാവ അയര്‍ലണ്ട് സന്ദര്‍ശിക്കുന്നു. സെപ്റ്റംബര്‍ മാസം പത്തൊമ്പതാം തീയതി മുതല്‍ ഇരുപത്തിനാലാം തീയതി വരെയാണ് ബാവാതിരുമേനി അയര്‍ലണ്ട് സന്ദര്‍ശിക്കുന്നത്.
പത്തൊമ്പതാം തീയതി അയര്‌ലണ്ടിലെത്തിച്ചേരുന്ന ബാവാതിരുമേനിയെ അയര്‍ലന്‍ഡ് ഭദ്രാസന മെത്രാപ്പോലീത്ത അഭി. തോമസ് മോര്‍ അലക്‌സന്ത്രയോസ് തിരുമേനിയുടെയും ഭദ്രാസന വൈസ് പ്രസിഡന്റ് ജിനോ ജോസഫ് അച്ചന്റേയും, സെക്രട്ടറി ഡോക്ടര്‍ ജോബി സ്‌കറിയ അച്ചന്റേയും , ട്രഷറര്‍ സുനില്‍ എബ്രഹാമിന്റെയും നേതൃത്വത്തില്‍ ഭദ്രാസന ഭാരവാഹികളും, ഭദ്രാസന കൗണ്‍സില്‍ അംഗങ്ങളും, ഭക്ത സംഘടനാ ഭാരവാഹികളും ചേര്‍ന്ന് സ്വീകരിക്കും.
പത്തൊമ്പതാം തീയതി വൈകുന്നേരം ഗോള്‍വേ സെന്റ് ജോര്‍ജ്ജ് യാക്കോബായ സുറിയാനിപ്പള്ളിയില്‍ എത്തിച്ചേരുന്ന ബാവ തിരുമേനിക്കു സ്വികരണവും തുടര്‍ന്ന് സന്ധ്യാപ്രാര്‍ത്ഥനയ്ക്ക് ബാവാതിരുമേനി മുഖ്യകാര്‍മ്മികത്വം വഹിക്കും.
ഇരുപതാം തീയതി അയര്‍ലന്‍ഡ് ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തില്‍ ബാവാതിരുമേനിയ്ക്ക് സ്വീകരണവും, ബാവ തിരുമേനിയുടെ മുഖ്യകാര്‍മ്മികത്വത്തിലും, അഭി. തോമസ് മോര്‍ അലക്‌സന്ത്രയോസ് തിരുമേനിയുടെ സഹകാര്‍മ്മികത്വത്തിലും വി. കുര്‍ബ്ബാന യൂറോപ്പിലെ പ്രമുഖ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ നോക്കില്‍ വച്ച് നടത്തപ്പെടുന്നു. അയര്‍ലണ്ടിലെ ഇരുപതോളം വരുന്ന യാക്കോബായ ഇടവകകളില്‍ നിന്നുള്ള വിശ്വാസികള്‍ ബാവ തിരുമേനിയുടെ സ്വീകരണത്തിനായി എത്തിച്ചേരും.
ഇരുപത്തിയൊന്നാം തീയതി ഡബ്ലിന്‍ സെന്റ് ഗ്രീഗോറിയോസ് യാക്കോബായ സുറിയാനിപ്പള്ളിയുടെ ഇരുപതാമത് വാര്‍ഷീകാഘോഷപരിപാടികളില്‍, അയര്‍ലണ്ടിലെ വിവിധ മത മേലധ്യക്ഷന്മാരോടും, രാഷ്ട്രീയ സാംസ്‌കാരിക നേതാക്കളോടും ഒപ്പം ശ്രേഷ്ഠ ബാവ തിരുമേനി പങ്കെടുക്കും. തുടര്‍ന്ന് ഡബ്ലിന്‍ സെന്റ് ഗ്രീഗോറിയോസ് പള്ളി പുതുതായി വാങ്ങിയ സ്ഥലത്തിന്റെ കൂദാശ ബാവാതിരുമേനി നിര്‍വ്വഹിക്കും.
ഇരുപത്തിരണ്ടാം തീയതി വാട്ടര്‍ഫോര്‍ഡ് സെന്റ് മേരീസ് പള്ളിയില്‍ സന്ധ്യാപ്രാര്‍ത്ഥനയ്ക്ക് ശ്രേഷ്ഠ ബാവാതിരുമേനി നേതൃത്വം വഹിക്കും.
ഇരുപത്തിമൂന്നാം തീയതി ബാവാതിരുമേനി കത്തോലിക്കാ സഭയുടെ വാട്ടര്‍ഫോര്‍ഡ് ബിഷപ്പായി അല്‍ഫോന്‍സാസ് കല്ലിനാനെ സന്ദര്‍ശിക്കും.
ഇരുപത്തിമൂന്നാം തീയതി കോര്‍ക്ക് സെന്റ് പീറ്റേഴ്‌സ് യാക്കോബായ സുറിയാനി പള്ളിയില്‍ സന്ധ്യാ പ്രാര്‍ത്ഥനയും തുടര്‍ന്ന് സ്വീകരണത്തിനും ശേഷം ഇരുപത്തിനാലാം തീയതി ബാവാതിരുമേനി മടങ്ങിപ്പോകും.
ബാവ തിരുമേനിയുടെ സ്വീകരണ പരിപാടികളുടെ തയ്യാറെടുപ്പുകള്‍, അഭി തോമസ് മോര്‍ അലക്‌സന്ത്രയോസ് തിരുമേനി, ഫാ. ജിനോ ജോസഫ്, ഫാ. ഡോ. ജോബിമോന്‍ സ്‌കറിയ, ഫാ. ബിജോയ് കാരുകുഴിയില്‍, ഫാ. പീറ്റര്‍ വര്‍ഗീസ്, സുനില്‍ എബ്രഹാം, ജെയ്മോന്‍ മാര്‍ക്കോസ്, ജിബി ജേക്കബ്, സന്തീപ് കല്ലുങ്കല്‍, ബിനു ബി അന്തിനാട്ട്, എന്നിവര്‍ ഉള്‍പ്പെട്ട പത്തംഗ കമ്മിറ്റി പൂര്‍ത്തിയാക്കി വരുന്നു.