- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തെരുവിൽ നരകിക്കുന്ന അനാഥർക്ക് അന്തിയുറങ്ങാൻ അഗതി മന്ദിരം ഒരുക്കി ശ്രദ്ധേയ; നാടും, വീടും വൃത്തിയാക്കുന്ന നാട്ടുകാർക്കും ക്ലബുകൾക്കും സ്വർണ നാണയം സമ്മാനം പ്രഖ്യാപിച്ചും ജനകീയ ഇടപെടൽ; പരിസ്ഥിതി ദിനത്തിൽ പുത്തൻ ആശയവുമായി പഞ്ചായത്തംഗം ഇർഫാന ഇഖ്ബാൽ
ഉപ്പള: എന്നും വ്യത്യസ്ത ആശയങ്ങളുമായി ജനങ്ങളെ സമീപികുന്ന മംഗൽപാടി ഗ്രാമ പഞ്ചായത്തിലെ വനിതാ പഞ്ചായത്ത് അംഗം ഇർഫാന ഇഖ്ബാൽ ലോക പരിസ്ഥിതി ദിനത്തിൽ വേറിട്ടു നിന്നു. ഇ്ക്കുറഇ വ്യത്യസ്തമായ ഒരു പ്രഖ്യാപനവുമായാണ് ഇർഫാൻ ഇഖ്ബാൽ രംഗത്തുവന്നത്. നാടും, വീടും വൃത്തിയാക്കുന്ന നാട്ടുകാർക്കും ക്ലബുകൾക്കും രണ്ട് സ്വർണ്ണനാണയം സമ്മാനം നൽകുമെന്നാണ് അവരുടെ പ്രഖ്യാപനം. മഴക്കാലം വരുന്നതിന് മുമ്പായി പൊതു സ്ഥലവും, വീട്ട് പരിസരവും വൃത്തിയാക്കുന്ന ഒരു കുടുംബത്തിനും ക്ലബിനുമാണ് പാരിതോഷികം പ്രഖ്യാപിച്ച് മംഗൽപാടി ഗ്രാമ പഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷയും രണ്ടാം വാർഡ് മെമ്പറുമായ ഇർഫാന ഇഖ്ബാൽ കൂടുതൽ ജാനകിയമായ ഇടപെടലുകൾ നടത്തുന്നത് .
പ്രദേശം മാലിന്യം കൊണ്ട് പൊറുതി മുട്ടുമ്പോൾ അതിനെ ശാസ്ത്രീയമായി സംസ്കരിച്ച് മാതൃകയാകുന്ന മംഗൽപാടി ഗ്രാമ പഞ്ചായത്തിലെ രണ്ടാം വാർഡിലെ താമസിക്കുന്ന ഒരു കുടുംബത്തിനും, പൊതു സ്ഥലം വൃത്തിയായി ശുചീകരിക്കുന്ന ക്ലബിനുമാണ് ഓരോ സ്വർണ നാണയം വാർഡ് മെമ്പർ സമ്മാനമായി നൽകുന്നത്.
കുടുംബാംഗങ്ങളോടൊപ്പം വീടും പരിസരവും വൃത്തിയാക്കുന്നതിന് മുൻപും, ശേഷവുമുള്ള ഫോട്ടോ, പൊതു സ്ഥലം വൃത്തിയാക്കുന്ന ഫോടോ, വീട്ട് പറമ്പിൽ കുടുംബത്തോടൊപ്പം വൃക്ഷതൈകൾ നടുന്ന ഫോടോകൾ എന്നിവയിൽ ഏതെങ്കിലും ഒരു കാര്യം ചെയ്ത് വാർഡ് മെമ്പർ ഇർഫാനയുടെ +919633108200 വാട്സ്ആപ് നമ്പറിലേക്ക് നിങ്ങളുടെ പേര്, ഫോൺ നമ്പർ, വിലാസം എന്നിവ സഹിതം ഇന്നേക്ക് മൂന്ന് ദിവസത്തിനകം അയച്ചു കൊടുക്കണം. വിജയികളെ മഞ്ചേശ്വരം എംഎൽഎ എ കെ എം അശ്റഫ് പ്രഖ്യാപിക്കും.
നേരത്തെ തെരുവിൽ നരകിക്കുന്ന അനാഥർക്കും, വീട്ടിൽ നിന്നും ഉപേക്ഷിക്കപ്പെടുന്ന മാതാപിതാക്കൾക്കും പാർപ്പിക്കാൻ ഒരു കേന്ദ്രം ഇർഫാന തുടക്കം കുറിച്ചിരുന്നു. ഇവർക്ക് ആവശ്യമായ ഭക്ഷണം, മരുന്ന്, ആവശ്യ വസ്തുക്കൾ എന്നിവ സൗജന്യമായി നൽകന്നും തീരുമാനിച്ചിരുന്നു . യു.എ.ഇ രാഷ്ട്രപിതാവ് ഷെയ്ഖ് സായിദിന്റെ പേരിലാണ് അഗതി മന്ദിരം ആരംഭിക്കുന്നത്. പഞ്ചായത്ത് മെമ്പറായി സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുൻപ് തന്നെ തന്റെ അഞ്ചു വർഷത്തെ മുഴുവൻ ശമ്പളവും മഞ്ചേശ്വരം താലൂക് ആശുപത്രിയിലെ പാവപ്പെട്ട ഡയാലിസിസ് രോഗികൾക്ക് സൗജന്യമായി നൽകി ഇവർ ശ്രദ്ദേയയായിരുന്നു.
സ്വാന്തന പ്രവർത്തികൾ കിടയിലും വാർഡിലെ മികവുറ്റ വികസന പ്രവർത്തനം കാഴ്ച വെക്കുന്നും ഇർഫാനക്ക് സാധിക്കുന്നുണ്ട്. മഞ്ചേശ്വരം കടമ്പാർ കല്ലക്കട്ട കുടുബത്തിലെ പരേതരായ അബ്ദുല്ല- ഫാത്തിമ ദമ്പതികളുടെ മകളാണ് ഇർഫാന. മുസ്ലിം യൂത്ത് ലീഗ് മഞ്ചേശ്വരം മണ്ഡലം ഉപാധ്യക്ഷൻ കെ എഫ് ഇഖ്ബാൽ ഭർത്താവാണ്.വിദ്യാർത്ഥികളായ ഷെയ്ഖ് അഹ്മദ് ഇമാസ്, ഇസ്സ നഫീസ, ഇഫ ഫാത്തിമ എന്നിവർ മക്കളാണ്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്