- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇരിക്കൂറിൽ ഇക്കുറി പോരാട്ടം എൽഡിഎഫും ഫേസ്‌ബുക്ക് കൂട്ടായ്മയും തമ്മിൽ; കെ സി ജോസഫ് മൂന്നാം സ്ഥാനത്തേക്കു പിന്തള്ളപ്പെടുമെന്നു പ്രദേശവാസികൾ; ഷാജി കുര്യാക്കോസിന്റെ പ്രചാരണ പരിപാടികൾക്കു തുടക്കമായി
ഇരിക്കൂർ: ഇക്കുറി ഇരിക്കൂറിൽ കെ സി ജോസഫ് മൂന്നാം സ്ഥാനത്തേക്കു പിന്തള്ളപ്പെടുമെന്നു ഫേസ്‌ബുക്ക് കൂട്ടായ്മ. പോരാട്ടം എൽഡിഎഫുമായാണെന്നും കെ സി ജോസഫ് ചിത്രത്തിലേ ഇല്ലെന്നും ഫേസ്‌ബുക്ക് കൂട്ടായ്മ പ്രവർത്തകർ പറയുന്നു. മന്ത്രി കെ സി ജോസഫിനെതിരായ പോരാട്ടത്തിന്റെ ഭാഗമായി ഫേസ്‌ബുക്ക് കൂട്ടായ്മയിലൂടെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചാണ് ഇരിക്കൂർ നിവാസികൾ പ്രതികരിച്ചത്. നാടെങ്ങും കെ സി വിരുദ്ധ വികാരം അണപൊട്ടിയൊഴുകുകയാണ്. മന്ത്രിക്കെതിരായ പ്രതിഷേധങ്ങൾക്കു പിന്നാലെയാണു ഫേസ്‌ബുക്ക് കൂട്ടായ്മ പരിസ്ഥിതി- വിവരാവകാശ പ്രവർത്തകനായ ഷാജി കുര്യാക്കോസിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്. 'ഇരിക്കൂർ ഹു വിൽ ബെൽ ദ ക്യാറ്റ്' എന്ന ഫേസ്‌ബുക്ക് കൂട്ടായ്മയാണ് മന്ത്രിക്കെതിരെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്. ചരിത്രത്തിൽ ആദ്യമായാണ് ഒരു ഫേസ്‌ബുക്ക് കൂട്ടായ്മയിലൂടെ സ്ഥാനാർത്ഥിയെ തെരഞ്ഞെടുത്തത്. ഫേസ്‌ബുക്കിലൂടെയുള്ള പ്രചാരണം തുടരുന്നതിനൊപ്പം നിയമപരമായും കെ സിക്കെതിരെ പോരാട്ടം തുടരുമെന്ന് ഫേസ്‌ബുക്ക് കൂട്ടായ്മയിലെ അംഗങ്ങൾ പറഞ്ഞു. ഉളിക്കൽ
ഇരിക്കൂർ: ഇക്കുറി ഇരിക്കൂറിൽ കെ സി ജോസഫ് മൂന്നാം സ്ഥാനത്തേക്കു പിന്തള്ളപ്പെടുമെന്നു ഫേസ്‌ബുക്ക് കൂട്ടായ്മ. പോരാട്ടം എൽഡിഎഫുമായാണെന്നും കെ സി ജോസഫ് ചിത്രത്തിലേ ഇല്ലെന്നും ഫേസ്‌ബുക്ക് കൂട്ടായ്മ പ്രവർത്തകർ പറയുന്നു.
മന്ത്രി കെ സി ജോസഫിനെതിരായ പോരാട്ടത്തിന്റെ ഭാഗമായി ഫേസ്‌ബുക്ക് കൂട്ടായ്മയിലൂടെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചാണ് ഇരിക്കൂർ നിവാസികൾ പ്രതികരിച്ചത്. നാടെങ്ങും കെ സി വിരുദ്ധ വികാരം അണപൊട്ടിയൊഴുകുകയാണ്.
മന്ത്രിക്കെതിരായ പ്രതിഷേധങ്ങൾക്കു പിന്നാലെയാണു ഫേസ്‌ബുക്ക് കൂട്ടായ്മ പരിസ്ഥിതി- വിവരാവകാശ പ്രവർത്തകനായ ഷാജി കുര്യാക്കോസിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്. 'ഇരിക്കൂർ ഹു വിൽ ബെൽ ദ ക്യാറ്റ്' എന്ന ഫേസ്‌ബുക്ക് കൂട്ടായ്മയാണ് മന്ത്രിക്കെതിരെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്. ചരിത്രത്തിൽ ആദ്യമായാണ് ഒരു ഫേസ്‌ബുക്ക് കൂട്ടായ്മയിലൂടെ സ്ഥാനാർത്ഥിയെ തെരഞ്ഞെടുത്തത്.
ഫേസ്‌ബുക്കിലൂടെയുള്ള പ്രചാരണം തുടരുന്നതിനൊപ്പം നിയമപരമായും കെ സിക്കെതിരെ പോരാട്ടം തുടരുമെന്ന് ഫേസ്‌ബുക്ക് കൂട്ടായ്മയിലെ അംഗങ്ങൾ പറഞ്ഞു. ഉളിക്കൽ പെരുംങ്കരി സ്വദേശിയായ ഷാജി നിരവധി വിവരാവകാശ പോരാട്ടങ്ങൾ നടത്തിയിട്ടുള്ള വ്യക്തിയാണ്.
കെ സി ജോസഫ് വിരുദ്ധവികാരം ഇരിക്കൂർ നിയമസഭാ മണ്ഡലത്തിൽ അനുദിനം ശക്തമാകുന്നതിനിടെയാണു സോഷ്യൽ മീഡിയ കൂട്ടായ്മ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്. സോഷ്യൽ മീഡിയയിലെ കെ സി വിരുദ്ധ വികാരം തെരുവിലേക്കും നീങ്ങുന്ന അവസ്ഥയാണ് മണ്ഡലത്തിൽ നിലവിലുള്ളത്. സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചതോടെ തെരഞ്ഞെടുപ്പു പ്രചാരണത്തിൽ ഊർജിതമായിരിക്കുകയാണ് ഫേസ്‌ബുക്ക് കൂട്ടായ്മ. വരുംദിവസങ്ങളിൽ കൂടുതൽ ശക്തമായ പ്രചാരണപരിപാടികൾ നടത്തും.
ഇപ്പോൾ മണ്ഡലമാകെ കെ സി ജോസഫ് വിരുദ്ധതരംഗം ഉള്ളതിനാൽ മത്സരം എൽഡിഎഫും ഫേസ്‌ബുക്ക് കൂട്ടായ്മയും തമ്മിലാകുമെന്നു പ്രവർത്തകർ വിലയിരുത്തുന്നു. കെ സി ജോസഫ് മൂന്നാം സ്ഥാനത്തേക്കു പിന്തള്ളപ്പെടുമെന്നാണ് ഇവർ ഉറച്ചുവിശ്വസിക്കുന്നതും. മണ്ഡലം നിവാസികളുടെ പ്രതികരണവും ഇതുതന്നെയാണു സൂചിപ്പിക്കുന്നത്.
35 കൊല്ലമായിട്ടും വികസനം കൊണ്ടുവരാതെ അഞ്ചുകൊല്ലം കൂടി ചോദിച്ചു വരാൻ കെ സിക്കു നാണമില്ലേ എന്നാണു പ്രദേശവാസികൾ ചോദിക്കുന്നത്. തെരഞ്ഞെടുപ്പിന് ഒരു മാസം മാത്രം ബാക്കി നിൽക്കേ പ്രചരണങ്ങൾ തുടങ്ങാൻ പോലും സാധിക്കാത്ത വിധത്തിൽ പ്രാദേശിക പ്രതിസന്ധിയിൽ പെട്ട് ഉഴറുകയാണ് ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തൻ. മരണ വീട്ടിൽ പോലും വിശ്വസിച്ച് ചെല്ലാൻ കഴിയാത്ത വിധത്തിലാണ് നേതാവിന് എതിരെയുള്ള പ്രതിഷേധം ശക്തമാകുന്നത്.