- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എന്നിട്ടും നിൽക്കുന്നോ കെ. സി, നിങ്ങൾ...? ഇരിക്കൂറിലെ ഏഴു പഞ്ചായത്തിൽ കോൺഗ്രസുകാർ ചോദിക്കുന്നു; കെ എസ്് യുവിലും യൂത്തുകോൺഗ്രസിലും എതിർപ്പ് ശക്തം; മൗനത്തിലൂടെ സഭയും വിസമ്മതം പ്രകടമാക്കുന്നു; റിപ്പോർട്ട് ചോദിച്ച് എ ഐ സി സി
കണ്ണൂർ: എന്നിട്ടും നില്ക്കുന്നോ കെ.സി., നിങ്ങൾ...?. ഇരിക്കൂർ നിയമസഭാ മണ്ഡലത്തിൽ മത്സരിക്കാനുള്ള മന്ത്രി കെ.സി. ജോസഫിന്റെ ആഗ്രഹത്തിനെതിരെ പരിഹസിച്ചു കൊണ്ട് ആളുകൾ പറയുന്നതാണിത്. ഗ്രാമ വികസനമന്ത്രി കെ.സി. ജോസഫിനെ ഇനിയും ചുമക്കാനില്ലെന്ന പ്രതിഷേധവുമായി ഇരിക്കൂറിലെ കോൺഗ്രസ്സുകാർ തന്നെ രംഗത്തിറങ്ങിയിരിക്കയാണ്. ഗ്രൂപ്പു ഭേദമെന്യേ അണികൾ രംഗത്തിറങ്ങിയപ്പോൾ തടയാൻ ധൈര്യപ്പെടാതെ നിൽക്കുകയാണ് മണ്ഡലം, ബ്ലോക്ക്, ജില്ലാ നേതൃത്വങ്ങൾ. 1982 മുതൽ ഇരിക്കൂർ മണ്ഡലത്തെ പ്രതിനിധീകരിക്കുകയാണ് ജോസഫ്. എന്നാൽ ജോസഫിന്റെ മണ്ഡലത്തിലെ പരിവേഷമിങ്ങനെ. സ്വന്തം മണ്ഡലത്തിൽ ഒരു രാത്രിപോലും താമസിക്കാത്ത എംഎൽഎ. ചോറ് ഇരിക്കൂറിലാണെങ്കിലും കൂറ് ആരോടുമില്ല. ഓരോ തിരഞ്ഞെടുപ്പിലും സീറ്റ് തരപ്പെടുത്തിയെടുക്കാനും ജയിക്കാനും തന്ത്രങ്ങൾ മെനയുന്നതിൽ മിടുക്കൻ. കഴിഞ്ഞ തവണ സീറ്റുമായി വന്നപ്പോൾ കോൺഗ്രസ്സുകാർ ഉൾപ്പെടെയുള്ളവർ രംഗത്തെത്തി. ഒരിക്കൽ മന്ത്രിയാകാൻ തനിക്ക് അവസരം നൽകണമെന്ന യാചനയുമായി കോൺഗ്രസ്സ് ഓഫീസുകൾ കയറിയിറങ്ങി. ഇരിക്കൂറുകാരുടെ സന്
കണ്ണൂർ: എന്നിട്ടും നില്ക്കുന്നോ കെ.സി., നിങ്ങൾ...?. ഇരിക്കൂർ നിയമസഭാ മണ്ഡലത്തിൽ മത്സരിക്കാനുള്ള മന്ത്രി കെ.സി. ജോസഫിന്റെ ആഗ്രഹത്തിനെതിരെ പരിഹസിച്ചു കൊണ്ട് ആളുകൾ പറയുന്നതാണിത്.
ഗ്രാമ വികസനമന്ത്രി കെ.സി. ജോസഫിനെ ഇനിയും ചുമക്കാനില്ലെന്ന പ്രതിഷേധവുമായി ഇരിക്കൂറിലെ കോൺഗ്രസ്സുകാർ തന്നെ രംഗത്തിറങ്ങിയിരിക്കയാണ്. ഗ്രൂപ്പു ഭേദമെന്യേ അണികൾ രംഗത്തിറങ്ങിയപ്പോൾ തടയാൻ ധൈര്യപ്പെടാതെ നിൽക്കുകയാണ് മണ്ഡലം, ബ്ലോക്ക്, ജില്ലാ നേതൃത്വങ്ങൾ. 1982 മുതൽ ഇരിക്കൂർ മണ്ഡലത്തെ പ്രതിനിധീകരിക്കുകയാണ് ജോസഫ്.
എന്നാൽ ജോസഫിന്റെ മണ്ഡലത്തിലെ പരിവേഷമിങ്ങനെ. സ്വന്തം മണ്ഡലത്തിൽ ഒരു രാത്രിപോലും താമസിക്കാത്ത എംഎൽഎ. ചോറ് ഇരിക്കൂറിലാണെങ്കിലും കൂറ് ആരോടുമില്ല. ഓരോ തിരഞ്ഞെടുപ്പിലും സീറ്റ് തരപ്പെടുത്തിയെടുക്കാനും ജയിക്കാനും തന്ത്രങ്ങൾ മെനയുന്നതിൽ മിടുക്കൻ. കഴിഞ്ഞ തവണ സീറ്റുമായി വന്നപ്പോൾ കോൺഗ്രസ്സുകാർ ഉൾപ്പെടെയുള്ളവർ രംഗത്തെത്തി. ഒരിക്കൽ മന്ത്രിയാകാൻ തനിക്ക് അവസരം നൽകണമെന്ന യാചനയുമായി കോൺഗ്രസ്സ് ഓഫീസുകൾ കയറിയിറങ്ങി. ഇരിക്കൂറുകാരുടെ സന്മനസ്സിൽ ജോസഫ് ജയിച്ചു കയറി, മന്ത്രിയാവുകയും ചെയ്തു. പതിവുപോലെ വാസം കോട്ടയത്തും തിരുവനന്തപുരത്തും. വിനോദ സഞ്ചാരിയെപ്പോലെ വന്നുപോകുന്ന മന്ത്രിയായ ജനപ്രതിനിധി. ഇനി ഈ കട്ടിൽ കണ്ട് കെ.സിക്ക് പനിവേണ്ടെന്ന് തീരുമാനിച്ചിരിക്കയാണെന്ന് മണ്ഡലത്തിലെ കോൺഗ്രസ്സുകാർ.
കെ.എസ്.യുവും യൂത്തും മന്ത്രി ജോസഫിന്റെ കോലം കത്തിക്കലും കോലം കെടുത്തലുമായി രംഗത്തുവന്നു. ഐ.എൻ.ടി.യു.സി ക്കാരും രംഗത്തുവന്നിരിക്കുന്നു. പരസ്യമായി കെ.സി ക്കെതിരെ അണികൾ രംഗത്തെത്തിയിട്ടും അച്ചടക്കത്തിന്റെ വാളൊന്നും ഉയർന്നു കാണുന്നില്ല. ആര്യാടനും സി.എൻ. ബാലകൃഷ്ണനും തേറമ്പിൽ രാമകൃഷ്ണനും മത്സരരംഗത്തുനിന്നും പിന്മാറിക്കഴിഞ്ഞു. കെ.സി. ജോസഫ് മാത്രം വീണ്ടും മത്സരിക്കുന്നു.
അതുകൊണ്ടുതന്നെ തെരഞ്ഞെടുപ്പിനു മുമ്പുതന്നെ ഇവിടെ അങ്കം നടക്കുകയാണ്. കെ.സി. ജോസഫും പാർട്ടിയും തമ്മിലുള്ള അങ്കം ഇരിക്കൂർ നിയമസഭാ മണ്ഡലത്തിലെ ഉളിക്കൽ, ഇരിക്കൂർ, ശ്രീകണ്ഠാപുരം, തേർത്തല്ലി, കരുവഞ്ചാൽ തുടങ്ങി ഏഴു പഞ്ചായത്തുകളിലെ പ്രവർത്തകരാണ് കെ.സി. മാറണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുന്നത്. നടുവിലും ഏരുവേശിയിലേയും പ്രവർത്തകർ രംഗത്തിറങ്ങുമെന്നാണ് സൂചന. അതോടെ കെ.സി. വെള്ളം കുടിക്കുമെന്ന് ഉറപ്പായി. കോൺഗ്രസ്സിന്റെ പ്രവർത്തനം ഇവിടെ അതിരു വിടുകയാണ്. ബഹുജനവും മാറ്റത്തിനു വേണ്ടി അവരെ പിൻതുണക്കുന്നു.
ഇരിക്കൂറിലെ സംഭവവികാസത്തിൽ എ.ഐ. സി.സി. റിപ്പോർട്ട് ആവശ്യപ്പെട്ടിരിക്കുകയാണ്. സിറ്റിങ് എംഎൽഎ. മാർക്ക് കാലാകാലങ്ങളായി സീറ്റ് നിലനിർത്തുന്ന നടപടി നിർത്തണമെന്ന് യൂത്ത് കോൺഗ്രസ്സും കെ.എസ്.യുവും ആവശ്യപ്പെടുകയും ചെയ്തു. സഭയും കെ.സി.യെ കൈവിടുന്ന സമീപനമാണ് സ്വീകരിക്കുന്നത്. ചെമ്പേരിയിലേയും ആലക്കോട്ടയിലേയും വികാരിമാർ കെ.സി. ജോസഫിനു വേണ്ടി ഇത്തവണ മനസ്സു തുറക്കാനിടയില്ല. മണ്ഡലത്തിൽ സാന്നിധ്യമുള്ള ഒരു എംഎൽഎ.യെ ഇരിക്കൂറുകാർ പ്രതീക്ഷിക്കുന്നു. തന്റെ പ്രായത്തിന്റെ പകുതി കാലയളവും ഇരിക്കൂറിലെ നിയമസാമാജികനായ കെ.സി. ജോസഫ് ഇനിയെങ്കിലും മാറി നിൽക്കണമെന്ന അപേക്ഷയാണ് ഇരിക്കൂറുകാർക്കുള്ളത്.
...1982 നു ശേഷം ഒരിക്കലും നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ടു ചെയ്യാത്ത കെ.സി ഇത്തവണ ഒരു യു.ഡി.എഫ് സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യുക. അത് കോട്ടയത്തു തന്നെയാവട്ടെ. അല്ലാതെ, എന്നിട്ടും നിൽക്കണോ കെ.സി നിങ്ങൾ, എന്ന് ജനത്തെക്കൊണ്ട് ചോദിപ്പിക്കരുത്.... എന്റെ മുത്തച്ഛനും മുത്തശിയും അച്ഛനും അമ്മയുമൊക്കെ കെ സിക്കു വോട്ടു ചെയ്തു. ഇനി മക്കളോട് എങ്ങനെ പറയും കെ സിക്കു വോട്ടു ചെയ്യാൻ...?- ഇതൊക്കെയാണ് ഇരിക്കൂറിലെ ഒരു വിഭാഗം കോൺഗ്രസുകാർ പോസ്റ്ററുകളിലൂടെയും അല്ലാതെയും ചോദിക്കുന്നത്.