- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെ സി ജോസഫിനെ എന്ത് വിലകൊടുത്തും തോൽപ്പിക്കുമെന്ന് ഉറപ്പിച്ച് ഇരിക്കൂറിൽ സേവ് കോൺഗ്രസ് ഫോറത്തിന്റെ കൺവെൻഷൻ; സജീവ് ജോസഫ് മത്സരിക്കാനില്ലെങ്കിൽ കെ ആർ അബ്ദുൾഖാദറിനെ പിന്തുണയ്ക്കും; ആർത്തി തീർക്കാൻ നിൽക്കാതെ കെ സി പിന്മാറണമെന്ന് പ്രവർത്തകർ
കണ്ണൂർ: ഇരിക്കൂറിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി രംഗത്തുള്ള കെ സി ജോസഫിനെതിരെ മണ്ഡലത്തിൽ ജനരോഷം ശക്തമാകുന്നു. കോൺഗ്രസിൽ ഗ്രൂപ്പ് വ്യത്യാസം കൂടാതെ തന്നെ ജോസഫിനെതിരെ പരസ്യമായി കോൺഗ്രസ് പ്രവർത്തകർ രംഗത്തെത്തി. ഔദ്യോഗികമായി പാർട്ടി സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് കൺവെൻഷനിൽ പങ്കെടുക്കാൻ ആൾക്കാർ കുറഞ്ഞ സാഹചചര്യമാണ് ഇവിടെ ഉണ്ടായത്. കെ സി ജോസഫിനെതിരായ പ്രതിഷേധം രേഖപ്പെടുത്താൻ സേവ് കോൺഗ്രസ് ഫോറം വിളിച്ച കൺവെൻഷനിൽ കെ സിക്ക് എതിരായ വികാരം രേഖപ്പെടുത്താൻ നൂറ് കണക്കിന് ആൾക്കാരെത്തി. കെ സി ജോസഫ് പിന്മാറണമെന്ന് വിമത കൺവെൻഷൻ വിളിച്ചവർ ആവശ്യപ്പെട്ടു. ശക്തമായ പ്രതിഷേധം ഉയർന്നിട്ടും സിറ്റിങ് സീറ്റായ ഇരിക്കൂർ മണ്ഡലത്തിൽ മന്ത്രി കെ സി ജോസഫിനെ മത്സരിക്കാൻ തീരുമാനിപ്പിച്ച തീരുമാനത്തെ ഒരിക്കലും അംഗീകരിക്കാൻ സാധിക്കില്ലെന്നാണ് സേവ് കോൺഗ്രസ് ഫോറം പ്രവർത്തകർ. കെപിസിസി ജനറൽ സെക്രട്ടറി സജീവ് ജോസഫിനെ മത്സരിപ്പിക്കാൻ പ്രവർത്തകർ സമ്മർദ്ദം ചെലുത്തുന്നുണ്ടെങ്കിലും ഇക്കാര്യത്തിൽ അദ്ദേഹം മനസു തുറന്നിട്ടില്ല. ഈ സാഹചര്യത്തിൽ കൂടിയായി
കണ്ണൂർ: ഇരിക്കൂറിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി രംഗത്തുള്ള കെ സി ജോസഫിനെതിരെ മണ്ഡലത്തിൽ ജനരോഷം ശക്തമാകുന്നു. കോൺഗ്രസിൽ ഗ്രൂപ്പ് വ്യത്യാസം കൂടാതെ തന്നെ ജോസഫിനെതിരെ പരസ്യമായി കോൺഗ്രസ് പ്രവർത്തകർ രംഗത്തെത്തി. ഔദ്യോഗികമായി പാർട്ടി സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് കൺവെൻഷനിൽ പങ്കെടുക്കാൻ ആൾക്കാർ കുറഞ്ഞ സാഹചചര്യമാണ് ഇവിടെ ഉണ്ടായത്. കെ സി ജോസഫിനെതിരായ പ്രതിഷേധം രേഖപ്പെടുത്താൻ സേവ് കോൺഗ്രസ് ഫോറം വിളിച്ച കൺവെൻഷനിൽ കെ സിക്ക് എതിരായ വികാരം രേഖപ്പെടുത്താൻ നൂറ് കണക്കിന് ആൾക്കാരെത്തി. കെ സി ജോസഫ് പിന്മാറണമെന്ന് വിമത കൺവെൻഷൻ വിളിച്ചവർ ആവശ്യപ്പെട്ടു.
ശക്തമായ പ്രതിഷേധം ഉയർന്നിട്ടും സിറ്റിങ് സീറ്റായ ഇരിക്കൂർ മണ്ഡലത്തിൽ മന്ത്രി കെ സി ജോസഫിനെ മത്സരിക്കാൻ തീരുമാനിപ്പിച്ച തീരുമാനത്തെ ഒരിക്കലും അംഗീകരിക്കാൻ സാധിക്കില്ലെന്നാണ് സേവ് കോൺഗ്രസ് ഫോറം പ്രവർത്തകർ. കെപിസിസി ജനറൽ സെക്രട്ടറി സജീവ് ജോസഫിനെ മത്സരിപ്പിക്കാൻ പ്രവർത്തകർ സമ്മർദ്ദം ചെലുത്തുന്നുണ്ടെങ്കിലും ഇക്കാര്യത്തിൽ അദ്ദേഹം മനസു തുറന്നിട്ടില്ല. ഈ സാഹചര്യത്തിൽ കൂടിയായിരുന്നു വിമത കൺവെൻഷൻ ചേർന്നത്. സജീവ് ജോസഫ് മത്സരിക്കാൻ രംഗത്തില്ലെങ്കിൽ മുൻ മണ്ഡലം പ്രസിഡന്റ് കെ ആർ അബ്ദുൾ ഖാദർ സ്ഥാനാർത്ഥിയായി രംഗത്തെത്തും.
കെ സി ജോസഫിനെ മാറ്റി കണ്ണൂർ ജില്ലക്കാരനായ ആരെയങ്കിലും സ്ഥാനാർത്ഥിയാക്കണമെന്ന് വിമത കൺവെൻഷൻ ആവശ്യപ്പെട്ടു. കോൺഗ്രസിലെ യുവ എംഎൽഎമാർ ഒരു അവസരം ലഭിച്ചപ്പോൾ മണ്ഡലത്തിൽ ചെയ്ത കാര്യങ്ങൾ പോലും ചെയ്യാൻ കെ സി ജോസഫിന് ഇതുവരെ സാധിച്ചിട്ടില്ല. വികസന മുരടിപ്പ് തീർക്കുന്ന കോട്ടയകാരനായ ജോസഫിനെ ഇനി അംഗീകരിക്കാൻ സാധിക്കില്ലെന്നും കൺവെൻഷൻ ഉദ്ഘാടനം ചെയ്ത ഡിസിസി ജനറൽ സെക്രട്ടറി ജോസഫ് അഭിപ്രായപ്പെട്ടു. കെ ആർ അബ്ദുൾ ഖാദറും കൺവെൻഷനിൽ പ്രസംഗിച്ചു.
ഇന്ന് സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാൻ പദ്ധതിയുണ്ടായിരുന്നെങ്കിലും പിന്നീട് വിവിധ ഇടങ്ങളിൽ കൺവെൻഷൻ വിളിച്ച ശേഷം വിപുലമായ പരിപാടികളോട് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാനാണ് കൺവെൻഷൻ തീരുമാനിച്ചത്. ഇപ്പോഴത്തെ സാഹചര്യത്തിൽ അബ്ദുൾഖാദർ തന്നെ മണ്ഡലത്തിൽ വിമതനായി മത്സരരംഗത്ത് ഉണ്ടാകും. വെറുതെ എൽഡിഎഫിനെ വിജയിപ്പിക്കാൻ നിൽക്കാതെ കെ സി ജോസഫിനെ മാറ്റണമെന്ന ആവശ്യം അതിശക്തമാണ് സാധാരണക്കാരായ കോൺഗ്രസ് പ്രവർത്തകർക്കിടയിൽ ഉള്ളത്.
എട്ടാം തവണയും മണ്ഡലത്തിൽ മത്സരിച്ചാൽ കോൺഗ്രസിന്റെ ഈ കുത്തക സീറ്റു നഷ്ടപ്പെടുമെന്നു തന്നെയാണ് കോൺഗ്രസ് പ്രവർത്തകർ ഉൾപ്പെടെ വിശ്വസിക്കുന്നത്. ഉമ്മൻ ചാണ്ടിയുടെ അടുപ്പക്കാരനായ ഈ മന്ത്രിക്ക് ആ അടുപ്പം പെട്ടിക്കുള്ളിലെ വോട്ടാകില്ലെന്നാണു മണ്ഡലവാസികൾ പറയുന്നത്. സോഷ്യൽ മീഡിയയിലൂടെ അടക്കം ശക്തമായ പ്രചരണം നടത്താനാണ് പ്രവർത്തകർ ഉദ്ദേശിക്കുന്നത്. ഇപ്പോഴത്തെ സാഹചര്യത്തിൽ പാർട്ടി പറയുന്നത് അനുസരിച്ച് നിൽക്കാനാണ് സജീവ് ജോസഫിന് താൽപ്പര്യം. ഇരിക്കൂറിൽ അടിതെറ്റിയാൽ രാഷ്ട്രീയം തന്നെ തീർന്നുവെന്ന് കെ സി ജോസഫിന് അറിയാം. മറ്റ് പല കേസുകളിൽ നിന്നും രക്ഷതേടാൻ എംഎൽഎ സ്ഥാനത്തെ ജോസഫ് മറയാക്കുകയാണെന്നാണ് ഇരിക്കൂറിലെ കോൺഗ്രസ് പ്രവർത്തകരുടെ പരാതി.
മുഖ്യമന്ത്രിയേയും കെസി ജോസഫിനെ പിന്തുണയ്ക്കുന്നതിന്റെ പേരിൽ കോൺഗ്രസുകാർ കുറ്റപ്പെടുത്തുന്നുണ്ട്. 32 ാം വയസ് മുതൽ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന വ്യക്തിയാണു കെ സി ജോസഫ്. കോൺഗ്രസുകാർ തന്നെ രംഗത്തെത്തിയതോടെ മണ്ഡലം മാറാനുള്ള ശ്രമം നടത്തിയെങ്കിലും ഇരിക്കൂറിൽ തന്നെ തുടരാനായിരുന്നു തീരുമാനം. കെ സി ജോസഫ് നേരത്തെ പിന്മാറിയിരുന്നെങ്കിൽ മത്സരിക്കാൻ സാധ്യത കെപിസിസി ജനറൽ സെക്രട്ടറി സജീവ് ജോസഫിനു തന്നെയായിരുന്നു. എന്നാൽ, കെ സി ജോസഫിനെ തന്നെ മത്സരിപ്പിക്കാൻ തീരുമാനിച്ചതോടെ സജീവിന്റെ വാതിലുകൾ അടഞ്ഞു.
മണ്ഡലത്തിലെ ജനങ്ങളുടെ വികാരം കൂടി കണക്കിലെടുത്താണ് തീരുമാനമെന്നാണ് സജീവിനോട് ആഭിമുഖ്യമുള്ള പ്രവർത്തകർ പറയുന്നത്. സഭയുടെ പിന്തുണയും സജീവിനുണ്ടെന്നാണു വിലയിരുത്തൽ. തെരഞ്ഞെടുപ്പിനു കഷ്ടിച്ച് ഒരുമാസം മാത്രം ശേഷിക്കെ പാളയത്തിൽ തന്നെയുള്ള പടയൊരുക്കം യുഡിഎഫിനും ക്ഷീണമാകും. കഴിഞ്ഞ തവണത്തെ നിയമസഭാ സ്ഥാനാർത്ഥി പട്ടികയിൽ ഇടം പിടിച്ചെങ്കിലും സജീവിന് സ്ഥാനാർത്ഥിത്വം നഷ്ടപ്പെട്ടിരുന്നു. കഴിഞ്ഞ തവണ പേരാവൂർ മണ്ഡലത്തിൽ സജീവിനെ മത്സരിപ്പിക്കാൻ തീരുമാനമുണ്ടായിരുന്നെങ്കിലും അവസാന നിമിഷം എ ഐ സി സി പട്ടികയിൽ നിന്ന് വെട്ടുകയായിരുന്നു. പേരാവൂരിൽ സണ്ണി ജോസഫിന് സീറ്റ് ഉറപ്പിക്കാൻ ഉമ്മൻ ചാണ്ടിയും കെ സി ജോസഫും നടത്തിയ ചരടുവലികൾ വിജയം കണ്ടതോടെയാണു സജീവിന്റെ പേര് ഒഴിവായത്.
ഇരിക്കൂർ മണ്ഡലത്തിൽ മന്ത്രി കെ.സി. ജോസഫ് വീണ്ടും സ്ഥാനാർത്ഥിയാവുന്നതു ചെറുക്കാൻ യൂത്ത് കോൺഗ്രസും രംഗത്തെത്തിയിരുന്നു. പ്രകടനവും കോലം കത്തിക്കലുമെല്ലാം പിന്നിട്ട് രേഖാമൂലം പരാതിയുമായും യൂത്ത് കോൺഗ്രസ് പ്രവർത്തകർ രംഗത്തെത്തിയിരുന്നു. എട്ടാംതവണയും കെ.സി. മത്സരിക്കുന്നതു ഒഴിവാക്കണമെന്നു ആവശ്യപ്പെട്ട് കെപിസിസി നേതൃത്വത്തിനു പരാതി നൽകിയതിനു പുറമെ എ.ഐ.സി.സി ജനറൽ സെക്രട്ടറി മുകുൾ വാസ്‌നികിനും പ്രതിഷേധക്കാർ നിവേദനം സമർപ്പിച്ചു.
കോൺഗ്രസ് ഇരിക്കൂർ മണ്ഡലം പ്രസിഡന്റ് കെ ആർ അബ്ദുൾഖാദർ സ്ഥാനം രാജിവച്ച് കെ സി ജോസഫിനെതിരെ മത്സരിക്കുമെന്ന് നേരത്തെ തന്നെ വ്യകമാക്കിയിരുന്നു. 34 വർഷമായി കോട്ടയത്തുനിന്ന് വന്ന് ഇരിക്കൂറിൽ മത്സരിക്കുന്ന ജോസഫ് വീണ്ടും മത്സരിക്കുന്നത് അംഗീകരിക്കാനാകില്ലെന്നാണ്് അബ്ദുൾഖാദർ പറയുന്നത്. ഇറക്കുമതിചെയ്ത സ്ഥാനാർത്ഥിയെ വർഷങ്ങളോളം സഹിച്ചു. ഇനി ഇത് അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.