- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇരിങ്ങാലക്കുടയിൽ നടുറോഡിൽ കത്തിക്കുത്ത്; പെൺകുട്ടിയെ ശല്യം ചെയ്തത് ചോദ്യം ചെയ്ത സഹപാഠിയെ കുത്തിപ്പരിക്കേൽപ്പിച്ചു; പ്രതികളെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു
തൃശൂർ: ഇരിങ്ങാലക്കുടയിൽ പട്ടാപ്പകൽ റോഡിൽ കത്തിക്കുത്ത്. കോളേജ് വിദ്യാർത്ഥിനിയെ ശല്യം ചെയ്യുന്നത് ചോദ്യം ചെയ്ത സഹപാഠിക്ക് കുത്തേറ്റു. ആക്രമണത്തിൽ പരിക്കേറ്റ ചേലൂർ സ്വദേശി ടെൽസൺ ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതികളെ നാട്ടുകാർ കയ്യോടെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. കാറളം സ്വദേശിയായ സാഹിർ, ആലുവ സ്വദേശി രാഹുൽ എന്നിവരാണ് പിടിയിലായത്.
ഇന്ന് രാവിലെയാണ് സംഭവം. ഇരിങ്ങാലക്കുട ജ്യോതീസ് കോളേജിൽ പഠിക്കുന്ന വിദ്യാർത്ഥിനിയെയാണ് ബൈക്കിലെത്തിയ സാഹിറും രാഹുലും ശല്യം ചെയ്തത്. സംഭവം കണ്ട് വിദ്യാർത്ഥിനിയുടെ സഹപാഠിയായ ടെൽസൺ ചോദ്യം ചെയ്യുകയായിരുന്നു. പ്രകോപിതനായ സാഹിർ കയ്യിൽ കരുതിയിരുന്ന കത്തി കൊണ്ട് ടെൽസനെ കുത്തുകയും ഉടൻ തന്നെ ബൈക്ക് എടുത്ത് പോവുകയും ചെയ്തു.
എന്നാൽ മറ്റൊരു വാഹനവുമായി അപകടം ഉണ്ടായതിനെ തുടർന്ന് കൂടുതൽ നാട്ടുകാർ എത്തി പ്രതികളെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. പരിക്കേറ്റ ടെൽസനെ ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ