- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മത്സരങ്ങൾ സംഘടിപ്പിക്കുമെങ്കിലും അയൺബട്ട് ബ്ലൂവെയിൽ പോലെ കൊയലാളി ഗെയിം അല്ല; ആഗോള തലത്തിൽ 60000 ൽ അധികം അംഗങ്ങളുള്ള അയൺബട്ട് അംഗങ്ങൾക്കിടയിൽ മത്സരങ്ങൾ സംഘടിപ്പിക്കുന്നതും പതിവ്; വിദേശ രാജ്യങ്ങളിലും മറ്റും സുരക്ഷിതമായി നടത്താറുള്ള ഗെയിം ഒറ്റപ്പാലം സ്വദേശി മിഥുന്റെ ജീവനെുത്തത് സുരക്ഷിതമല്ലാത്ത റോഡ് യാത്രക്കായി തിരഞ്ഞെടുത്തത് മൂലം
ബെംഗളൂരു: ബ്ലൂവെയിൽ ഗെയിമിന് ശേഷം മറ്റൊരു ഓൺലൈൻ ഗെയിം കൂടി ജീവൻ എടുത്തിരിക്കുകയാണ്. അയേൺ ബട്ട് ബൈക്ക് റൈഡിങ് ഗെയിം ആണ് ഇന്നലെ ഒറ്റപ്പാലത്തുകാരൻ മിഥുന്റെ ജീവൻ എടുത്തത്. എന്നാൽ അയേൺ ബട്ട് ബ്ലൂ വെയിൽ പോല കൊലയാളി ഗെയിം അല്ല. വിദേശ രാജ്യങ്ങളിലും മറ്റും അയേൺ ബട്ട് അസോസിയേഷൻ സുരക്ഷിതമായി നടത്തി വരുന്ന ഒരു ഗെയിം ആണ് ഇത്. ബ്ലൂവെയിൽ പോലെ അജ്ഞാതമായി നടക്കുന്ന ഒന്നല്ല അയേൺ ബട്ട് ബൈക്ക് റൈഡിങ് ഗെയിം. ബൈക്ക് യാത്രാ പ്രേമികൾക്കിടയിൽ പരസ്യമായി നടക്കുന്ന ഒരു ഗെയിം ആണിത്. നിശ്ചിത സമയത്തിനുള്ളിൽ നിശ്ചിത ദൂരം സഞ്ചരിക്കുക എന്നതാണ് ഈ കളി. കൊലപാതക ഗെയിം അല്ലെങ്കിലും സാഹസികത ആവശ്യപ്പെടുന്ന അയേൺ ബട്ട് ബൈക്ക് റൈഡിങ് ഗെയിമിലും അപകടം പതിയിരിപ്പുണ്ട്. കാരണം മിക്കവാറും മണിക്കൂറിൽ 70 കിലോമീറ്ററിൽ അധികം വേഗതയിൽ സഞ്ചരിക്കേണ്ട ഗെയിമിനാവും ഇവർ ചലഞ്ച് ചെയ്യുക എന്നത് തന്നെ. മണിക്കൂറിൽ ഇത്രയും അധികം വേഗതയിൽ സഞ്ചരിക്കേണ്ടി വരുമ്പോൾ റോഡുകളിൽ പതിയിരിക്കുന്ന അപകടങ്ങളാണ് മിഥുന്റെ ജീവൻ എടുത്തത്. വിദേശ രാജ്യങ്ങളിലും ഗൾഫിലുമൊക്കെ 70
ബെംഗളൂരു: ബ്ലൂവെയിൽ ഗെയിമിന് ശേഷം മറ്റൊരു ഓൺലൈൻ ഗെയിം കൂടി ജീവൻ എടുത്തിരിക്കുകയാണ്. അയേൺ ബട്ട് ബൈക്ക് റൈഡിങ് ഗെയിം ആണ് ഇന്നലെ ഒറ്റപ്പാലത്തുകാരൻ മിഥുന്റെ ജീവൻ എടുത്തത്. എന്നാൽ അയേൺ ബട്ട് ബ്ലൂ വെയിൽ പോല കൊലയാളി ഗെയിം അല്ല. വിദേശ രാജ്യങ്ങളിലും മറ്റും അയേൺ ബട്ട് അസോസിയേഷൻ സുരക്ഷിതമായി നടത്തി വരുന്ന ഒരു ഗെയിം ആണ് ഇത്. ബ്ലൂവെയിൽ പോലെ അജ്ഞാതമായി നടക്കുന്ന ഒന്നല്ല അയേൺ ബട്ട് ബൈക്ക് റൈഡിങ് ഗെയിം. ബൈക്ക് യാത്രാ പ്രേമികൾക്കിടയിൽ പരസ്യമായി നടക്കുന്ന ഒരു ഗെയിം ആണിത്. നിശ്ചിത സമയത്തിനുള്ളിൽ നിശ്ചിത ദൂരം സഞ്ചരിക്കുക എന്നതാണ് ഈ കളി.
കൊലപാതക ഗെയിം അല്ലെങ്കിലും സാഹസികത ആവശ്യപ്പെടുന്ന അയേൺ ബട്ട് ബൈക്ക് റൈഡിങ് ഗെയിമിലും അപകടം പതിയിരിപ്പുണ്ട്. കാരണം മിക്കവാറും മണിക്കൂറിൽ 70 കിലോമീറ്ററിൽ അധികം വേഗതയിൽ സഞ്ചരിക്കേണ്ട ഗെയിമിനാവും ഇവർ ചലഞ്ച് ചെയ്യുക എന്നത് തന്നെ. മണിക്കൂറിൽ ഇത്രയും അധികം വേഗതയിൽ സഞ്ചരിക്കേണ്ടി വരുമ്പോൾ റോഡുകളിൽ പതിയിരിക്കുന്ന അപകടങ്ങളാണ് മിഥുന്റെ ജീവൻ എടുത്തത്. വിദേശ രാജ്യങ്ങളിലും ഗൾഫിലുമൊക്കെ 70 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുക എന്നത് ഒര വിഷയമേ അല്ല. അവിടെ ഈ ടാസ്‌ക് വളരെ സുരക്ഷിതമായി അക്ചീവ് ചെയ്യാൻ സാധിക്കും. എന്നാൽ ഇന്ത്യ പോലൊരു രാജ്യത്തെ തിരക്കേറിയ റോഡിലൂടെ നടത്തിയ സാഹസിക പ്രകടനമാണ് മിഥുന്റെ ജീവൻ എടുത്തത്.
അമേരിക്ക ആസ്ഥാനമായുള്ള അയേൺ ബട്ട് അസോസിയേഷനിൽ ആഗോള തലത്തിൽ 60000 ൽ അധികം അംഗങ്ങളുള്ള ബൈക്ക് റൈഡർമാരുടെ സംഘടനയാണ്. ഇടയ്ക്കിടെ ഈ സംഘടന അംഗങ്ങൾക്കിടയിൽ ചില മത്സരങ്ങൾ സംഘടിപ്പിക്കാറുണ്ട്. ആ മത്സരങ്ങളിൽ വിജയിക്കുന്നവർക്ക് അയേൺ ബട്ട് അസോസിയേഷന്റെ സർട്ടിഫിക്കറ്റും ബാഡ്ജുകളും ലഭിക്കും. അംഗങ്ങൾക്കിടയിൽ അതൊരു വലിയ അംഗീകാരമാണ്. ഈ അംഗീകാരത്തിന് വേണ്ടിയാണ് മിഥുനും ബൈക്ക് റൈസുമായി ഇറങ്ങിയത്.
അതേസമയം ബൈക്ക് റൈഡിങിന് ഇറങ്ങുമ്പോൾ തന്നെ സുരക്ഷിതമായ റൂട്ട് തിരഞ്ഞെടുക്കണമെന്ന് മത്സരാർത്ഥികളോട് ഐബിഎ നിർദ്ദേശം നൽകാറുണ്ട്. യാത്രക്കാരുടെ പ്രാഥമിക ലക്ഷ്യം സുരക്ഷിതയാത്രയായിരിക്കണം എന്നും അസോസിയേഷൻ നിർദ്ദേശം നൽകുന്നുണ്ട്. യാത്ര തുടങ്ങിയാൽ യാത്രാ വിവരങ്ങൾ കൃത്യമായി അധികൃതരെ അറിയിക്കണം. യാത്ര തുടങ്ങുമ്പോഴുള്ള മീറ്റർ റീഡിങും സമയവും മറ്റും അറിയാൻ പെട്രോൾ ബില്ലും അയച്ചുകൊടുക്കണം. യാത്ര അവസാനിക്കുമ്പോഴും മീറ്റർ റീഡിങും പെട്രോൾ ബില്ലും അയക്കണം. എളുപ്പ വഴികൾ സ്വീകരിച്ചിട്ടില്ല എന്ന് ഉറപ്പുവരുത്താൻ യാത്രക്കിടെ ഇങ്ങനെ തെളിവുകൾ അയച്ചു കൊടുക്കണം. ലക്ഷ്യം സമയത്തിന് പൂർത്തിയായാൽ ആ ബൈക്ക് റൈഡർക്ക് ഐയേൺബട്ട് റൈഡറിന്റെ സർട്ടിഫിക്കറ്റും ബാഡ്ജും ലഭിക്കും.
സാഹസികരായ ബൈക്ക് റൈഡർമാരെ ലക്ഷ്യമിട്ടാണ് ഐയേൺ ബട്ട് അസോസിയേഷനെ പോലെ ബൈക്ക് റൈഡർ മാരുടെ കൂട്ടായ്മകൾ ഓൺലൈൻ ആയും അല്ലാതെയും ഇത്തരം ഗെയിമുകൾ സംഘടിപ്പിക്കുന്നത്. എന്നാൽ സാഹസികത നിറഞഞ യാത്രകളിൽ എപ്പോഴും അപകടം പതിയിരിപ്പുണ്ട്. പ്രത്യേകിച്ച് ഇന്ത്യ പോലെ തിരക്കേറിയ റോഡുകൾ. അതിനാൽ ഇന്ത്യൻ റോഡുകളിൽ ഇത്തരത്തിൽ ഒരു ഗെയിം തിരഞ്ഞെടുക്കാതിരിക്കുന്നതാണ് നല്ലത്.