- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നാലാം വട്ടവും കസേരയുടെ കാര്യത്തിൽ സംശയമില്ലാത്ത തിരഞ്ഞെടുപ്പ്; ശതമാനമെത്രയായാലും അതുതന്റെ വിജയമെന്ന് പുടിൻ; റഷ്യയിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് തുടരുന്നതിനിടെ വ്യാപക ക്രമക്കേടുകളെന്ന് റിപ്പോർട്ട്
മോസ്‌കോ: തിരഞ്ഞെടുപ്പ് വെറും ഔപചാരികത മാത്രം. ഞായറാഴ്ചത്തെ വോട്ടെടുപ്പിൽ നാലാം വട്ടവും വ്്‌ളാഡിമിർ പുടിൻ പ്രസിഡന്റ് സ്ഥാനം ഏറുമെന്ന കാര്യത്തിൽ സംശയം ഏതുമില്ല.എന്നാൽ, വോട്ടിങ് ശതമാനം എത്രയാകുമെന്നാണ് നിരീക്ഷകർ ഉറ്റുനോക്കുന്നത്.വോട്ടർമാർക്ക് മേൽ വോട്ട് ചെയ്യാൻ അതീവസമ്മർദ്ദമുണ്ടെങ്കിലും എത്രശതമാനം പേർ വോട്ട് ചെയ്യാൻ എത്തും എന്ന കാര്യം കണ്ടറിയണം.ഏത്ര ശതമാനം വോട്ടായാലും അതുതന്റെ വിജയമാണെന്ന് പുടിൻ മോസ്‌കോയിൽ വോട്ട് ചെയ്യാനെത്തിയപ്പോൾ പറഞ്ഞു. ആറുവർഷത്തേക്ക് കൂടി പുടിനെ അവരോധിക്കാനുള്ള തിരഞ്ഞെടുപ്പിൽ വോട്ടിങ് ശതമാനം കൂട്ടാൻ സംഗീതപരിപാടികൾ സംഘടിപ്പിക്കുന്നതടക്കം കോടികളാണ് ഭരണകൂടം മുടക്കുന്നത്.അതേസമയം റഷ്യയിലെ പല വോട്ടിങ് കേന്ദ്രങ്ങളിലും ക്രമക്കേടുകൾ സംഭവിച്ചതായി റിപ്പോർട്ടുണ്ട്.2012 ലെ തിരഞ്ഞെടുപ്പിലുണ്ടായ വ്യാപകമായ ക്രമക്കേടുകൾ വ്യാപക വിമർശനത്തിന് ഇടയാക്കിയിരുന്നു. ഇരട്ടച്ചാരനെ വധിച്ച സംഭവത്തിൽ രാഷ്ട്രം വിമർശനങ്ങൾ നേരിടുകയും യുഎസ് ഉപരോധങ്ങൾ ഏർപ്പെടുത്തുകയും ചെയ്ത പശ്ചാത്തലത്തിലാണ് പ്രസിഡന്റ് തി
മോസ്‌കോ: തിരഞ്ഞെടുപ്പ് വെറും ഔപചാരികത മാത്രം. ഞായറാഴ്ചത്തെ വോട്ടെടുപ്പിൽ നാലാം വട്ടവും വ്്‌ളാഡിമിർ പുടിൻ പ്രസിഡന്റ് സ്ഥാനം ഏറുമെന്ന കാര്യത്തിൽ സംശയം ഏതുമില്ല.എന്നാൽ, വോട്ടിങ് ശതമാനം എത്രയാകുമെന്നാണ് നിരീക്ഷകർ ഉറ്റുനോക്കുന്നത്.വോട്ടർമാർക്ക് മേൽ വോട്ട് ചെയ്യാൻ അതീവസമ്മർദ്ദമുണ്ടെങ്കിലും എത്രശതമാനം പേർ വോട്ട് ചെയ്യാൻ എത്തും എന്ന കാര്യം കണ്ടറിയണം.ഏത്ര ശതമാനം വോട്ടായാലും അതുതന്റെ വിജയമാണെന്ന് പുടിൻ മോസ്‌കോയിൽ വോട്ട് ചെയ്യാനെത്തിയപ്പോൾ പറഞ്ഞു.
ആറുവർഷത്തേക്ക് കൂടി പുടിനെ അവരോധിക്കാനുള്ള തിരഞ്ഞെടുപ്പിൽ വോട്ടിങ് ശതമാനം കൂട്ടാൻ സംഗീതപരിപാടികൾ സംഘടിപ്പിക്കുന്നതടക്കം കോടികളാണ് ഭരണകൂടം മുടക്കുന്നത്.അതേസമയം റഷ്യയിലെ പല വോട്ടിങ് കേന്ദ്രങ്ങളിലും ക്രമക്കേടുകൾ സംഭവിച്ചതായി റിപ്പോർട്ടുണ്ട്.2012 ലെ തിരഞ്ഞെടുപ്പിലുണ്ടായ വ്യാപകമായ ക്രമക്കേടുകൾ വ്യാപക വിമർശനത്തിന് ഇടയാക്കിയിരുന്നു.
ഇരട്ടച്ചാരനെ വധിച്ച സംഭവത്തിൽ രാഷ്ട്രം വിമർശനങ്ങൾ നേരിടുകയും യുഎസ് ഉപരോധങ്ങൾ ഏർപ്പെടുത്തുകയും ചെയ്ത പശ്ചാത്തലത്തിലാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കുന്നത്. റഷ്യയുടെ കിഴക്കൻ ഭാഗത്ത് ശനിയാഴ്ച തുടങ്ങിയ തിരഞ്ഞെടുപ്പ് യൂറോപ്പിനോടു ചേർന്നു കിടക്കുന്ന ഭാഗങ്ങളിൽ ഞായറാഴ്ചയാണ്.
18 വർഷത്തെ ഭരണത്തിൽ രാജ്യത്തെ പ്രതിപക്ഷത്തെയടക്കം നിശബ്ദരാക്കിയാണ് പുടിൻ നാലാം തവണയും അധികാരത്തിലേറാൻ തയ്യാറെടുക്കുന്നത്. പുടിന് 70% വോട്ടുകൾ കിട്ടുമെന്നാണ് ഔദ്യോഗിക സർവേ സൂചിപ്പിക്കുന്നത്. അദ്ദേഹം ഉൾപ്പെടെ എട്ടുപേരാണു മൽസരരംഗത്തുള്ളത്.
മൽസരിക്കാൻ വിലക്കുള്ള പ്രതിപക്ഷ നേതാവ് അലക്‌സി നവൽനി തിരഞ്ഞെടുപ്പു ബഹിഷ്‌കരിക്കാൻ ആഹ്വാനം ചെയ്തതിനു പിന്നാലെ, രാജ്യസ്‌നേഹത്തിന്റെ പേരിൽ വോട്ടുചെയ്യാൻ പുടിൻ ജനങ്ങളോട് ആഹ്വാനം ചെയ്തിരുന്നു. പുടിന്റെ രാഷ്ട്രീയ ഗുരുവായ അനൊറ്റലി സോബ്ചക്കിന്റെ മകളായ സെനിയ സോബ്ചക്കാണു സ്ഥാനാർത്ഥികളിലെ ഗ്ലാമർതാരം. 2012ലെ തിരഞ്ഞെടുപ്പിലുണ്ടായിരുന്നത് മൂന്നു സ്ഥാനാർത്ഥികൾ മാത്രമാണ്.
ഞായറാഴ്ചത്തെ വോട്ടെടുപ്പിനിടെ റഷ്യയിലെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റ ്ഹാക്ക് ചെയ്യാൻ ശ്രമം നടന്നതായി റിപ്പോർട്ടുണ്ട്.