- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കലിപൂണ്ട ഭാര്യ ചാടിയത് 22 അടി താഴ്ചയുള്ള കിണറ്റിൽ; ഭർത്താവും ചാടിയതോടെ നിലവിളിച്ച് കുട്ടികൾ; ഓടിയെത്തിയ അയൽവാസിയും ചാടി; വേനൽക്കാലത്ത് വെള്ളം വറ്റിയ കിണറ്റിൽ വീണവർക്കെല്ലാം ഒടിവും ചതവും; ഇരുട്ടിയിൽ രക്ഷാപ്രവർത്തനം നടത്തി ഫയർഫോഴ്സും
കണ്ണുർ: വീട്ടിൽ കുടുംബ വഴക്ക് മൂത്തപ്പോൾ ഭർത്താവുമായി പിണങ്ങിയ ഭാര്യ കിണറ്റിലേക്ക് എടുത്തു ചാടി. ഇവർക്കു പിന്നാലെ ഭർത്താവും അതേ കിണറ്റിലെക്ക് എടുത്തു ചാടി. ബഹളവും മക്കളുടെ നിലവിളിയും കേട്ടെത്തിയ അയൽവാസി ഇരുവരെയും രക്ഷിക്കാനായി കിണറ്റിലേക്ക് മുൻപിൻ നോക്കാതെ എടുത്തു ചാടി. എന്നാൽ മുന്നു പേരും എടുത്തു ചാടിയത് വെള്ളം കുറവായ കിണറ്റിലായിരുന്നു.
വീഴ്ചയുടെ ആഘാതത്തിലും അയൽവാസിയായ യുവാവ് ദേഹത്ത് വീണതിനാലും ദമ്പതികൾക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഇവർ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് . ഇരുവരെയും രക്ഷിക്കാനായി സാഹസികത കാണിച്ച അയൽവാസിയായ യുവാവിന്റെയും കൈകാലുകൾ ഒടിഞ്ഞിട്ടുണ്ട്. കഴിഞ്ഞ ദിവസം ഇരിട്ടിയിലാണ് സംഭവം നടന്നത്.
കുടുംബവഴക്കിനിടെ കലിപൂണ്ട ഭാര്യ കിണറ്റിൽ ചാടുകയായിരുന്നു ഇതിനു പിന്നാലെ ഭർത്താവും. ഇരുവരെയും രക്ഷിക്കാൻ ഇതൊക്കെ കണ്ടു നിന്ന അയൽവാസിയായ യുവാവുംകിണറ്റിലേക്ക് എടുത്തു ചാടുകയായിരുന്നു എന്നാൽ. വേനൽ കാലമായതിനാൽ മുട്ടോളം വെള്ളം മാത്രമേ കിണറ്റിലുണ്ടായിരുന്നുള്ളൂ. കുടുംബ വഴക്കിനിടെ ഭാര്യ 22 അടി താഴ്ചയുള്ള കിണറ്റിലേക്ക് എടുത്തുചാടുകയായിരുന്നു.
ഒടുവിൽ മൂന്നുപേരെയും ഇരിട്ടിയിൽനിന്ന് അഗ്നിരക്ഷാസേനയെത്തിയാണ് പുറത്തെച്ചിത്. ഇരിട്ടി ഹാജി റോഡിൽ കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഒന്നോടെയായിരുന്നു സംഭവം. ഇരിട്ടിയിൽനിന്ന് അഗ്നിരക്ഷാസേനയെത്തി അസി.സ്റ്റേഷൻ ഓഫീസർ ടി.മോഹനന്റെ നിർദ്ദേശപ്രകാരം സീനിയർ ഫയർ ആൻഡ് റസ്‌ക്യൂ ഓഫീസർ ബെന്നി ദേവസ്യ കിണറിൽ ഇറങ്ങി റോപ്പ് തൊട്ടിൽ ഉപയോഗിച്ച് ഓരോരുത്തരെയായി പുറത്തെടുത്തു.
ഫയർ ആൻഡ് റസ്‌ക്യൂ ഓഫീസർമാരായ അനീഷ് ആർ, സഫീർ പൊയിലൻ, ഷാനിഫ് എ.സി, ജോർജ് തോമസ്, ഹോം ഗാർഡുമാരായ വിനോയി, ബെന്നി സേവ്യർ തുടങ്ങിയവർ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി. മുഴക്കുന്ന് പൊലീസും സ്ഥലത്തെത്തിയിരുന്നു.
മറുനാടന് മലയാളി ബ്യൂറോ