- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആധാർ സുരക്ഷിതമോ? തിരിച്ചറിയലിന് വേണ്ടി മാത്രമാണോ ഉപയോഗിക്കുന്നത്; ഹർജിക്കാരുടെ വാദത്തിനിടെ സുപ്രധാന ചോദ്യങ്ങൾ ഉന്നയിച്ച് സുപ്രീം കോടതി
ന്യൂ ഡൽഹി: ആധാർ സുരക്ഷിതമാണോയെന്ന് സുപ്രീംകോടതി.ആധാർ കേസ് പരിഗണിച്ച് ഭരണഘടന ബഞ്ചാണ് സംശയം ഉന്നയിച്ചത്.ആധാർ പൗരന്മാരുടെ സ്വകാര്യയെ കൊല്ലുമെന്ന് ഹർജിക്കാർക്ക് വേണ്ടി ഹാജരായ മുതിർന്ന് അഭിഭാഷകൻ ശ്യം ദിവാൻ കുറ്റപ്പെടുത്തി. കേസിൽ നാളെയും ഭരണഘടനാ ബഞ്ചിൽ വാദം തുടരും. സ്വകാര്യതയുടെ ലംഘനമാണോ ആധാർ എന്ന് ഭരണഘടന ബഞ്ച് പരിശോധിക്കും. ആധാരിനെതിരെ ഹർജി നൽകിയവരുടെ വാദം ആദ്യ ദിവസമായ ഇന്ന് സുപ്രീംകോടതിയിൽ നടന്നു. പൗരന്മാർക്ക് ഭരണഘടന നൽകിയിരിക്കുന്ന സ്വകാര്യതയെ കൊല്ലുന്നതാണ് ആധാർ എന്ന് ഹർജിക്കാർക്ക് വേണ്ടി ഹാജരായ മുതിർന്ന് അഭിഭാഷകൻ ശ്യാം ദിവാൻ കുറ്റപ്പെടുത്തി. തിരിച്ചറിയലിന് വേണ്ടി മാത്രമാണോ ആധാർ ഉപയോഗപ്പെടുത്തുന്നതെന്ന് കോടതി കേന്ദ്ര സർക്കാരിനോട് ആരാഞ്ഞു .മറ്റേതെങ്കിലും ആവശ്യത്തിന് ആധാർ വിവരങ്ങൾ ഉപയോഗിക്കുമോയെന്ന് ചോദിച്ച കോടതി ആധാർ സുരക്ഷിതമാണെയന്ന് വ്യക്തമാക്കാനും കേന്ദ്ര സർക്കാരിനോട് നിർദേശിച്ചു. ആധാർ മണിബില്ലായി പാർലമെന്റിൽ അവതരിപ്പിക്കാൻ സ്പീക്കർ അനുമതി നൽകിയെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. മണി ബില്ലാണ
ന്യൂ ഡൽഹി: ആധാർ സുരക്ഷിതമാണോയെന്ന് സുപ്രീംകോടതി.ആധാർ കേസ് പരിഗണിച്ച് ഭരണഘടന ബഞ്ചാണ് സംശയം ഉന്നയിച്ചത്.ആധാർ പൗരന്മാരുടെ സ്വകാര്യയെ കൊല്ലുമെന്ന് ഹർജിക്കാർക്ക് വേണ്ടി ഹാജരായ മുതിർന്ന് അഭിഭാഷകൻ ശ്യം ദിവാൻ കുറ്റപ്പെടുത്തി. കേസിൽ നാളെയും ഭരണഘടനാ ബഞ്ചിൽ വാദം തുടരും.
സ്വകാര്യതയുടെ ലംഘനമാണോ ആധാർ എന്ന് ഭരണഘടന ബഞ്ച് പരിശോധിക്കും. ആധാരിനെതിരെ ഹർജി നൽകിയവരുടെ വാദം ആദ്യ ദിവസമായ ഇന്ന് സുപ്രീംകോടതിയിൽ നടന്നു. പൗരന്മാർക്ക് ഭരണഘടന നൽകിയിരിക്കുന്ന സ്വകാര്യതയെ കൊല്ലുന്നതാണ് ആധാർ എന്ന് ഹർജിക്കാർക്ക് വേണ്ടി ഹാജരായ മുതിർന്ന് അഭിഭാഷകൻ ശ്യാം ദിവാൻ കുറ്റപ്പെടുത്തി.
തിരിച്ചറിയലിന് വേണ്ടി മാത്രമാണോ ആധാർ ഉപയോഗപ്പെടുത്തുന്നതെന്ന് കോടതി കേന്ദ്ര സർക്കാരിനോട് ആരാഞ്ഞു .മറ്റേതെങ്കിലും ആവശ്യത്തിന് ആധാർ വിവരങ്ങൾ ഉപയോഗിക്കുമോയെന്ന് ചോദിച്ച കോടതി ആധാർ സുരക്ഷിതമാണെയന്ന് വ്യക്തമാക്കാനും കേന്ദ്ര സർക്കാരിനോട് നിർദേശിച്ചു.
ആധാർ മണിബില്ലായി പാർലമെന്റിൽ അവതരിപ്പിക്കാൻ സ്പീക്കർ അനുമതി നൽകിയെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. മണി ബില്ലാണെങ്കിൽ കോടതിക്ക് ഇടെപടാനാകില്ലെന്ന് ജസ്റ്റിസുമാർ പറഞ്ഞത് ഹർജിക്കാർ എതിർത്തു. പാർലമെന്റിനുള്ളിൽ ബില്ലുകൾ എങ്ങനെ അവതരിപ്പിക്കണമെന്നത് സീപക്കറുടെ അവകാശമാണെങ്കിലും നിയമവശം കോടതി പരിശോധിക്കുക തന്നെ വേണമെന്ന് ഹർജിക്കാർ അറിയിച്ചു. കേസിൽ നാളെയും ഭരണഘടന ബഞ്ച് വാദം തുടരും