മ്പ്യൂട്ടറുകൾ ഇല്ലാതെ ഒരു നിമിഷം പോലും ഇന്ന് മനുഷ്യന് ജീവിക്കാൻ സാധിക്കില്ലെന്നുറപ്പാണ്. ഒരു വേള കമ്പ്യൂട്ടറുകളെന്ന അത്ഭുതകരമായ കണ്ടുപിടിത്തത്തിന്റെ പേരിൽ നാം അഹങ്കരിക്കാറുമുണ്ട്. ഇത് വച്ച് എന്തും നേടുമെന്ന് അവകാശപ്പെടുന്നവരെയും കണ്ടേക്കാം. എന്നാൽ ആ വക അഹങ്കാരങ്ങൾക്കും ആത്മവിശ്വാസത്തിനും 2038 ജനുവരി 19 ഓടെ അന്ത്യം കുറിക്കുമെന്നാണ് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതായത് ആ ദിവസത്തോടെ കമ്പ്യൂട്ടറുകൾ കാലഹരണപ്പെട്ട് നോക്കുകുത്തികളാകാൻ സാധ്യതയുണ്ടത്രെ.

32 ബിറ്റ് സിസ്റ്റത്തിൽ റൺ ചെയ്യുന്ന ഏത് കമ്പ്യൂട്ടറും പ്രോഗ്രാമും സെർവറും ഗാഡ്ജറ്റും ആ ദിവസം പ്രവർത്തനത്തകരാറുകളെ അഭിമുഖീകരിക്കുമെന്നാണ് ഭയപ്പെടുന്നത്. മുൻകൂട്ടി കമ്പ്യൂട്ടറുകൾ അപ്‌ഗ്രേഡ് ചെയ്തില്ലെങ്കിൽ ആഗോളതലത്തിലുള്ള കമ്പ്യൂട്ടറുകളെല്ലാം ഈ പ്രതിസന്ധിയെ അഭിമുഖീകരിക്കേണ്ടി വരുമെന്നുറപ്പാണ്. ഇയർ 2038 പ്രോബഌ എന്നാണിത് അറിയപ്പെടുന്നത്. സൈസിന്റെ ഗഗ്‌നം സ്‌റ്റൈൽ ഗാനത്തിന് യൂട്യൂബിൽ രണ്ടു ബില്യൺ വ്യൂവേർസ് കവിഞ്ഞപ്പോഴാണ് ഈ സിദ്ധാന്തം ശരിയാണെന്നും സംഭവിക്കാൻ സാധ്യതയതുണ്ടെന്നും തെളിയിക്കപ്പെട്ടത്. ഇയർ 2038 പ്രോബ്ലം അഥവാ വൈ2038 32 ബിറ്റ് ഇന്റഗർ സിസ്റ്റങ്ങളെയാണ് പ്രത്യേകമായി ബാധിക്കുക.

ഏതാണ്ട് ഇതേപോലുള്ള പ്രശ്‌നം 2000ത്തിലും ഭീഷണിയുയർത്തിയിരുന്നത് ഓർക്കുമല്ലോ.1900 ത്തിനും 2000ത്തിനും ഇടയിലുള്ള വർഷങ്ങളെ ചില കമ്പ്യൂട്ടറുകൾക്ക് വേർതിരിച്ചറിയാൻ സാധിക്കില്ലെന്നായിരുന്നു അന്ന് ഭയപ്പെട്ടിരുന്നത്. മില്ലെനിയം ബഗ് അഥവാ വൈ2കെ എന്നായിരുന്നു ഇതറിയപ്പെട്ടിരുന്നത്. എന്നാൽ ഗവേഷകരുടെ സമയോചിതമായ ഇടപെടൽ മൂലം പ്രസ്തുത പ്രശ്‌നം പരിഹരിക്കാൻ സാധിച്ചു. 32 ബിറ്റ് സിസ്റ്റം നാല് ബൈറ്റുകളാണുപയോഗിക്കുന്നത്. അതായത് ഒരു ഗോയിൽ അവ 4ജിബി ഉപയോഗിക്കുന്നുവെന്നർത്ഥം. ഇത് പ്രകാരം 16 ബിറ്റ് സിസ്റ്റം രണ്ട് ബൈറ്റുകളും 64 ബിറ്റ് സിസ്റ്റം എട്ട് ബൈറ്റുകളുമാണുപയോഗിക്കുന്നത്. ബൈനറി ഡിജിറ്റുകളിലൂടെയാണ് ഈ സിസ്റ്റങ്ങൾ മെമ്മറി സ്‌റ്റോർ ചെയ്യുകയും പ്രൊസസ്സസ് കാരി ഔട്ട് ചെയ്യുകയും ചെയ്യുന്നത്. 0 അല്ലെങ്കിൽ 1 എന്ന രീതിയിലാണിത് റപ്രസന്റ് ചെയ്യുന്നത്. 32 ബിറ്റ് സിസ്റ്റത്തിലുള്ള മൊത്തം നമ്പറുകളെ 4,294,967,295 എന്ന രീതിയിൽ റപ്രസന്റ് ചെയ്യാം. ഇതിൽ പകുതി വാല്യൂസ് നെഗറ്റീവുകളും പകുതി പോസിറ്റീവുമാണ്.ഇതിന് പൂജ്യത്തിൽ നിന്ന് തുടങ്ങി 4,294,967,295 ന് മുകളിലേക്ക് റേഞ്ചില്ല. പകരം മൊത്തം നമ്പറിന്റെ റേഞ്ച് 2,147,483,648 ൽ നിന്ന് തുടങ്ങി 2,147,483,647 വരെയാണ്. ഇതാണ് 32 ബിറ്റ് സിസ്റ്റത്തിന്റെ പരിധിയായ 2,147,483,647നെ നിർണയിക്കുന്നത്. എല്ലാ ബൈനരി 0 ഉം 1 നമ്പറുകളും സ്റ്റോർ ചെയ്യാൻ പരിമിതമായ സ്റ്റോറേജ് കപ്പാസിറ്റിയെ ഉള്ളൂവെന്ന് ചുരുക്കം.

യൂട്യൂബ് 32 ബിറ്റ് സിസ്റ്റത്തിലാണ് സെറ്റ് അപ്പ് ചെയ്തിരിക്കുന്നത്. ഗഗ്‌നം സൈറ്റൽ വീഡിയോ ഇതിന്റെ പരിധിയിലധികം പേർ കണ്ടപ്പോഴാണ് ഈ പ്രശ്‌നം ശ്രദ്ധയിൽ പെട്ടിരിക്കുന്നത്. ഈ പ്രശ്‌നം പരിഹരിക്കാൻ ഗൂഗിൾ സിസ്റ്റം 64 ബിറ്റിലേക്ക് അപ്‌ഡേറ്റ് ചെയ്തിരിക്കുകയാണ്. ഇതിന് 9,223,372,036,854,775,807 വ്യൂകളെ ഹാൻഡിൽ ചെയ്യാനുള്ള കപ്പാസിറ്റിയുണ്ട്. 32 ബിറ്റ് ഇന്റഗെറിലുമധികം അഥവാ 2,147,483,647 ലുമധികം പേർ കാണില്ലെന്നാണ് തങ്ങൾ വിചാരിച്ചതെന്നാണ് ഗൂഗിൾ ഒരു ബ്ലോഗ് പോസ്റ്റിൽ ഇതിനെക്കുറിച്ച് പ്രതികരിച്ചിരിക്കുന്നത്. സ്റ്റാൻഡേർഡ് 4 ബൈറ്റ് ഫോർമാറ്റ് 1970 ജനുവരി ഒന്ന് 12:00:00 a.m .മുതലാണ് സമയം അനുമാനിക്കുന്നത്.2038 ജനുവരി 19ന് 03:14:07 UTC എന്ന സമയത്ത് ക്ലോക്കുകൾ എത്തുമ്പോൾ 1970 ജനുവരി 1 മുതലുള്ള 2147483647 നിലയ്ക്കുന്നതിനാലാണ് പ്രശ്‌നമുണ്ടാകുന്നത്. തൽഫലമായി കമ്പ്യൂട്ടറുകൾക്ക് റിയൽ ടൈം, ഡേറ്റ്, 1901 എന്ന വർഷം എന്നിവ തിരിച്ചറിയാനാകില്ല. ഇന്റഗെർ ഓവർഫ്‌ലോ എന്നാണിത് അറിയപ്പെടുന്നത്. യൂസബിൾ ബിറ്റുകൾ കാലഹരണപ്പെടുകയും നെഗറ്റീവ് നമ്പർ കാണിക്കപ്പെടുകയും ചെയ്യും. ചില കമ്പ്യൂട്ടറുകൾ തിയതികൾ തെറ്റായിക്കാണിക്കാനും ഇത് വഴിയൊരുക്കും. സോഫ്റ്റ് വെയറുകളെയും ഇത് തകരാറിലാക്കിയേക്കാം. യുണിക്‌സ് ഓപ്പറേറ്റിങ് സിസ്റ്റത്തെയാണിത് പ്രത്യേകമായി ബാധിക്കുകയെന്നറിയുന്നു. യുണിക്‌സാണ് ആൻഡ്രോയ്ഡ്, ആപ്പിൾ ഫോണുകൾക്കും മിക്ക ഇന്റർനെറ്റ് സെർവറുകൾക്കും കരുത്ത് പകരുന്നത്. സമയോചിതമായി അപ്‌ഗ്രേഡിംഗിലൂടെ ഇതിനെ മറികടക്കാനാണ് ഗവേഷകർ ശ്രമിക്കുന്നത്.