- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിൽ മലയാളിയെ ചേരാൻ പ്രേരിപ്പിച്ചത് സക്കീർ നായിക്കിന്റെ ഇസ്ലാമിക് റിസേർച്ച് ഫൗണ്ടേഷനിലെ ജീവനക്കാരൻ; ഗസ്റ്റ് റിലേഷൻ മാനേജർ ആർഷി ഖുറേഷിയുടെ പങ്ക് എൻഐഎ കണ്ടുപിടിച്ചത് യുവാവിന്റെ അച്ഛൻ നല്കിയ പരാതിയിൽ
ന്യൂഡൽഹി: ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിൽ മലയാളി യുവാവിനെ ചേരാൻ പ്രേരിപ്പിച്ച കുറ്റത്തിന് യഥാസ്ഥിതിക മതനേതാവ് സക്കീർ നായിക്കിന്റെ ഇസ്ലാമിക് റിസേർച്ച് ഫൗണ്ടേഷനിലെ ജീവനക്കാരനെതിരെ ദേശീയ അന്വേഷണ ഏജൻസി കേസെടുത്തു. ഇസ്ലാമിക് റിസേർച്ച് ഫൗണ്ടേഷനിലെ ഗസ്റ്റ് റിലേഷൻ മാനേജരായ ആർഷി ഖുറേഷിക്കെതിരെയാണ് ദേശീയ അന്വേഷണ ഏജൻസി കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ വർഷം ഓഗസ്റ്റ് മുതൽ കാണാതായ മകൻ അഷ്ഫാക് മജീദിനെ കുറിച്ച് മലയാളിയായ പിതാവ് മുംബൈ പൊലീസിൽ പരാതി നൽകിയിരുന്നു. ഈ കേസ് പിന്നീട് ദേശീയ അന്വേഷണ ഏജൻസി ഏറ്റെടുത്തു. എൻഐഎയുടെ അന്വേഷിക്കുന്നതിനിടയിലാണ് അഷ്ഫാഖിനെ ഇസ്ലാമിക് സ്റ്റേറ്റിൽ ചേരാൻ പ്രേരിപ്പിച്ചതിന് സംഘടനാ ജീവനക്കാരന് പങ്കുണ്ടെന്നു കണ്ടെത്തിയത്. മുംബൈയിൽ പ്രവർത്തിക്കുന്ന ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷനിലെ ചില അംഗങ്ങൾ തീവ്ര മതപാഠങ്ങളിലൂടെ അഷ്ഫാഖ് അടക്കമുള്ള യുവാക്കളെ വഴിതെറ്റിക്കുകയും ജിഹാദിലേക്ക് ആകർഷിക്കുകയും ചെയ്തെന്നും പിന്നീട് ഇവരെ ഭീകര സംഘടനയിൽ ചേരാൻ പ്രേരിപ്പിച്ചെന്നും എൻഐഎ പറയുന്നു. കാണാതായ യുവാക്കൾ
ന്യൂഡൽഹി: ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിൽ മലയാളി യുവാവിനെ ചേരാൻ പ്രേരിപ്പിച്ച കുറ്റത്തിന് യഥാസ്ഥിതിക മതനേതാവ് സക്കീർ നായിക്കിന്റെ ഇസ്ലാമിക് റിസേർച്ച് ഫൗണ്ടേഷനിലെ ജീവനക്കാരനെതിരെ ദേശീയ അന്വേഷണ ഏജൻസി കേസെടുത്തു. ഇസ്ലാമിക് റിസേർച്ച് ഫൗണ്ടേഷനിലെ ഗസ്റ്റ് റിലേഷൻ മാനേജരായ ആർഷി ഖുറേഷിക്കെതിരെയാണ് ദേശീയ അന്വേഷണ ഏജൻസി കേസെടുത്തിരിക്കുന്നത്.
കഴിഞ്ഞ വർഷം ഓഗസ്റ്റ് മുതൽ കാണാതായ മകൻ അഷ്ഫാക് മജീദിനെ കുറിച്ച് മലയാളിയായ പിതാവ് മുംബൈ പൊലീസിൽ പരാതി നൽകിയിരുന്നു. ഈ കേസ് പിന്നീട് ദേശീയ അന്വേഷണ ഏജൻസി ഏറ്റെടുത്തു. എൻഐഎയുടെ അന്വേഷിക്കുന്നതിനിടയിലാണ് അഷ്ഫാഖിനെ ഇസ്ലാമിക് സ്റ്റേറ്റിൽ ചേരാൻ പ്രേരിപ്പിച്ചതിന് സംഘടനാ ജീവനക്കാരന് പങ്കുണ്ടെന്നു കണ്ടെത്തിയത്.
മുംബൈയിൽ പ്രവർത്തിക്കുന്ന ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷനിലെ ചില അംഗങ്ങൾ തീവ്ര മതപാഠങ്ങളിലൂടെ അഷ്ഫാഖ് അടക്കമുള്ള യുവാക്കളെ വഴിതെറ്റിക്കുകയും ജിഹാദിലേക്ക് ആകർഷിക്കുകയും ചെയ്തെന്നും പിന്നീട് ഇവരെ ഭീകര സംഘടനയിൽ ചേരാൻ പ്രേരിപ്പിച്ചെന്നും എൻഐഎ പറയുന്നു. കാണാതായ യുവാക്കൾക്ക് ഖുറേഷി തീവ്ര മത ക്ലാസ്സുകൾ നൽകിയിരുന്നെന്നും താമസത്തിനും യാത്രയ്ക്കും വേണ്ടി ഖുറേഷിയാണ് ഇവർക്ക് പണം നൽകിയതെന്നും എൻഐഎ അവകാശപ്പെടുന്നു.
കുറ്റാരോപിതനായ ഖുറേഷി ഇന്ത്യയ്ക്കെതിരെ പ്രവർത്തിച്ചെന്നും നിയമവിരുദ്ധമായ രീതിയിൽ ഇസ്ലാമിക് സ്റ്റേറ്റിനെ സഹായിക്കുന്ന പല പ്രവർത്തനങ്ങൾ നടത്തിയെന്നും ദേശീയ അന്വേഷണ ഏജൻസി പറയുന്നു.
ഖുറേഷിക്ക് പുറമെ കേരളത്തിൽനിന്നുള്ള അബ്ദുൾ റഷീദ് അബ്ദുള്ളയ്ക്കെതിരെയും എൻഐഎ കേസെടുത്തിട്ടുണ്ട്. അബ്ദുള്ള ഇപ്പോൾ അഫ്ഘാനിസ്ഥാനിലാണെന്നാണ് എൻഐഎയുടെ വിലയിരുത്തൽ. കാസർക്കോട്ടിൽ നിന്നും പാലക്കാട് നിന്നുമുള്ള അഷ്ഫാഖ് അടക്കമുള്ള യുവാക്കളെയും ഇസ്ലാമിക് സ്റ്റേറ്റിൽ ചേരാൻ പ്രേരിപ്പിച്ചതിന് പിന്നിലെ മുഖ്യ സൂത്രധാരനാണ് അബ്ദുൾ റാഷിദ് അബ്ദുള്ളയെന്നു റിപ്പോർട്ട് ചെയ്യപ്പെടുന്നു.