- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നേതാജിയെ ഫ്രഞ്ച് സൈനികർ പീഡിപ്പിച്ച് കൊന്നതോ? സുഭാഷ്ചന്ദ്ര ബോസിന്റെ അവസാന നാളുകളെ കുറിച്ചുള്ള ഫ്രഞ്ചു സൈനിക രേഖകൾ ഇനിയും പുറത്ത് വിടാത്തത് എന്തുകൊണ്ട്? ആ രഹസ്യ വിവരത്തിന് വേണ്ടി ഇന്ത്യയിൽ നിന്നും മതിയായ ഇടപെടലും നടക്കുന്നില്ല; ഫ്രഞ്ച് കോളനിയായിരുന്ന വിയറ്റ്നാമിലെ സയ്ഗോണിൽവച്ചെന്നും ചരിത്രകാരൻ
ചെന്നൈ: സുഭാഷ്ചന്ദ്ര ബോസ് മരണമടഞ്ഞത് ഫ്രഞ്ച് സൈനികരുടെ ക്രൂര പീഡനത്തിനൊടുവിലോ? നേതാജി കൊല്ലപ്പെട്ടത് വിമാനാപകടത്തിൽ അല്ലെന്നും ഫ്രഞ്ച് കോളനിയായിരുന്ന വിയറ്റ്നാമിലെ സയ്ഗോണിൽ വച്ചാണെന്നും പാരീസ് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ചരിത്രകാരൻ ജെ.ബി.പി. മോറെ. 100 വർഷത്തേക്കു രഹസ്യമായി വച്ചിരിക്കുന്ന നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ മരണം സംബന്ധിച്ച നിഗൂഢതകൾ അനാവരണം ചെയ്യാൻ ഉതകിയേക്കാവുന്ന ഫ്രഞ്ച് സൈനിക രേഖകൾക്ക് പിന്നാലെ അലഞ്ഞ മോറെയുടെ പുത്തൻ വെളിപ്പെടുത്തലുകളാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. വർഷങ്ങളായി നേതാജിയെ സംബന്ധിച്ച രേഖകൾക്ക് പിന്നാലെ അലയുന്ന മോറെ പറയുന്നത് ഇങ്ങനെ: 1945 ഓഗസ്റ്റ് 18-ന് തായ്പേയിയിൽ ജാപ്പനീസ് വിമാനം തകർന്നുവീണ് നേതാജി മരിച്ചെന്നാണ് ഔദ്യോഗിക രേഖകളിൽ ഉള്ളത്. എന്നാൽ വിമാനാപകടം നടക്കുന്നതിന് തലേ ദിവസം അദ്ദേഹത്തെ അന്നു ഫ്രഞ്ച് കോളനിയായിരുന്ന വിയറ്റ്നാമിലെ സയ്ഗോണിൽവച്ച് അറസ്റ്റ് ചെയ്യുകയായിരുന്നെന്നും വർഷങ്ങളോളം ബോസ് രേഖകൾക്കു പിന്നാലെ അലഞ്ഞ മോറെ പറയുന്നു. ഒരു മാസത്തിനു ശേഷം സയ്ഗോണില
ചെന്നൈ: സുഭാഷ്ചന്ദ്ര ബോസ് മരണമടഞ്ഞത് ഫ്രഞ്ച് സൈനികരുടെ ക്രൂര പീഡനത്തിനൊടുവിലോ? നേതാജി കൊല്ലപ്പെട്ടത് വിമാനാപകടത്തിൽ അല്ലെന്നും ഫ്രഞ്ച് കോളനിയായിരുന്ന വിയറ്റ്നാമിലെ സയ്ഗോണിൽ വച്ചാണെന്നും പാരീസ് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ചരിത്രകാരൻ ജെ.ബി.പി. മോറെ.
100 വർഷത്തേക്കു രഹസ്യമായി വച്ചിരിക്കുന്ന നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ മരണം സംബന്ധിച്ച നിഗൂഢതകൾ അനാവരണം ചെയ്യാൻ ഉതകിയേക്കാവുന്ന ഫ്രഞ്ച് സൈനിക രേഖകൾക്ക് പിന്നാലെ അലഞ്ഞ മോറെയുടെ പുത്തൻ വെളിപ്പെടുത്തലുകളാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്.
വർഷങ്ങളായി നേതാജിയെ സംബന്ധിച്ച രേഖകൾക്ക് പിന്നാലെ അലയുന്ന മോറെ പറയുന്നത് ഇങ്ങനെ: 1945 ഓഗസ്റ്റ് 18-ന് തായ്പേയിയിൽ ജാപ്പനീസ് വിമാനം തകർന്നുവീണ് നേതാജി മരിച്ചെന്നാണ് ഔദ്യോഗിക രേഖകളിൽ ഉള്ളത്. എന്നാൽ വിമാനാപകടം നടക്കുന്നതിന് തലേ ദിവസം അദ്ദേഹത്തെ അന്നു ഫ്രഞ്ച് കോളനിയായിരുന്ന വിയറ്റ്നാമിലെ സയ്ഗോണിൽവച്ച് അറസ്റ്റ് ചെയ്യുകയായിരുന്നെന്നും വർഷങ്ങളോളം ബോസ് രേഖകൾക്കു പിന്നാലെ അലഞ്ഞ മോറെ പറയുന്നു. ഒരു മാസത്തിനു ശേഷം സയ്ഗോണിലാണ് അദ്ദേഹത്തിന്റ മരണം സംഭവിച്ചതെന്ന് ഏറെക്കുറെ ഉറപ്പിച്ചുപറയാനാകും. ബോട്ട്കാറ്റിനാറ്റ് ജയിലിൽ കൊടിയ പീഡനമേറ്റായിരുന്നിരിക്കണം മരണം.
നേതാജി റഷ്യയിലേക്കോ ചൈനയിലേക്കോ രക്ഷപ്പെട്ടിരിക്കാമെന്നു പ്രചരിപ്പിക്കപ്പെട്ടത് അറസ്റ്റ് വിവരം മറച്ചുവയ്ക്കാൻ വേണ്ടിയാണ്. വിമാനാപകടത്തിലായിരുന്നു മരണമെങ്കിൽ ടോക്കിയോയിൽ സൂക്ഷിച്ചിരുന്ന ചിതാഭസ്മത്തിന്റെ ഡി.എൻ.എ. പരിശോധനയിലൂടെ സ്ഥിരീകരിക്കാമായിരുന്നു. അത് അദ്ദേഹത്തിന്റേതല്ലെന്ന് ഉറപ്പുള്ളതിനാലാണ് പരിശോധന നടത്താതിരുന്നതെന്നുവേണം കരുതാൻ.
അറസ്റ്റ് വിവരം അക്കാലത്ത് സയ്ഗോൺ പൊലീസ് മേധാവിയായിരുന്ന ക്യാപ്റ്റൻ പോവെൽസ് സ്ഥിരീകരിച്ചതായി രേഖകളുണ്ട്. നേതാജിയുടെ അവസാന നാളുകളെക്കുറിച്ചുള്ള വിവരങ്ങളാകാം രഹസ്യഫയലിലുള്ളത്. ഇന്ത്യയിൽ നിന്നു മതിയായ ഇടപെടലുണ്ടാകാതെ അതു പരസ്യമാക്കുമെന്നു പ്രതീക്ഷിക്കാനാകില്ലെന്നും മോറെ വ്യക്തമാക്കുന്നു.
അതേസമയം ഈ ഫ്രഞ്ച് സൈനിക രേഖകൾ 100 വർഷത്തേക്കു രഹസ്യമായി തുടരും. പാരീസ് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ചരിത്രകാരൻ ജെ.ബി.പി. മോറെയ്ക്കു മുന്നിലാണ് ഫ്രഞ്ച് പുരാരേഖാ അഥോറിറ്റി ബോസ് ഫയലിന്റെ വാതിൽ കൊട്ടിയടച്ചെങ്കിലും മോറെയുടെ വെളിപ്പെടുത്തലുകൾ വിവാദമായിരിക്കുകയാണ്.