- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മക്കളെ സർക്കാർ സ്‌കൂളുകളിൽ പഠിപ്പിക്കാനുള്ള രക്ഷിതാക്കളുടെ തള്ളിക്കയറ്റം ഇനി കൂടും; എസ്എസ്എൽസിക്ക് നൂറുമേനി കൊയ്ത സ്‌കൂളുകൾ കഴിഞ്ഞ വർഷത്തേക്കാൾ 112 എണ്ണം കൂടുതൽ; എ പ്ലസ് നേടിയവരുടെ എണ്ണത്തിലും കുതിപ്പ്; മോഡറേഷനോ മാർക്ക് ദാനമോ ഇല്ലാതെ പൊതുവിദ്യാഭ്യാസ മേഖല കൂടുതൽ ആകർഷകമാകുന്നുവെന്ന അവകാശവാദവുമായി മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും
തിരുവനന്തപുരം: ഇത്തവണത്തെ എസ്എസ്എൽസി പരീക്ഷാഫലം വന്നപ്പോൾ, വിജയശതമാനം കൂടിയതോടെ സർക്കാർ സ്‌കൂളുകളും നേട്ടമുണ്ടാക്കി.97.84 ശതമാനം വിജയത്തിൽ ഗണ്യമായ പങ്ക് വഹിക്കാൻ സർക്കാർ സ്‌കൂളുകൾക്ക് കഴിഞ്ഞുവെന്നാണ് കണക്കുകൾ തെളിയിക്കുന്നത്.വിജയശതമാനം കൂടിയതിനൊപ്പം എ പ്ലസ് നേടിയവരുടെ എണ്ണവും വർദ്ധിച്ചു. 100 മേനി വിജയത്തിളക്കം 100 ശതമാനം വിജയം കൈവരിച്ച സർക്കാർ സ്‌കൂളുകളുടെ എണ്ണമേറി എന്നതാണ് സന്തോഷകരമായ വാർത്ത. 517 സർക്കാർ സ്‌കൂളുകളാണ് നൂറുമേനി കൊയ്തത്. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് 112 സ്‌കൂളുകൾ കൂടുതലാണ്. എയ്ഡഡ് മേഖലയിൽ 659 സ്‌കൂളുകൾ 100 ശതമാനം വിജയം നേടി. 235 സ്‌കൂളുകൾ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 100 ശതമാനം വിജയം അധികമായി നേടി. മുഴുവൻ വിദ്യാർത്ഥികളെയും ജയിപ്പിച്ച സ്‌കൂളുകൾ ആകെ 1565.കഴിഞ്ഞ വർഷം 1174 സ്‌കൂളുകൾ സമ്പൂർണ വിജയം നേടിയതിൽ 405 എണ്ണം സർക്കാർ സ്‌കൂളുകളായിരുന്നു.2016 ൽ 377 സർക്കാർ സ്‌കൂളുകളാണു നൂറു മേനി കൊയ്തത്. നൂറുമേനി കൊയ്യുന്ന സ്‌കൂളുകളുടെ എണ്ണം വർഷം തോറും കൂടുന്നുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത
തിരുവനന്തപുരം: ഇത്തവണത്തെ എസ്എസ്എൽസി പരീക്ഷാഫലം വന്നപ്പോൾ, വിജയശതമാനം കൂടിയതോടെ സർക്കാർ സ്‌കൂളുകളും നേട്ടമുണ്ടാക്കി.97.84 ശതമാനം വിജയത്തിൽ ഗണ്യമായ പങ്ക് വഹിക്കാൻ സർക്കാർ സ്‌കൂളുകൾക്ക് കഴിഞ്ഞുവെന്നാണ് കണക്കുകൾ തെളിയിക്കുന്നത്.വിജയശതമാനം കൂടിയതിനൊപ്പം എ പ്ലസ് നേടിയവരുടെ എണ്ണവും വർദ്ധിച്ചു.
100 മേനി വിജയത്തിളക്കം
100 ശതമാനം വിജയം കൈവരിച്ച സർക്കാർ സ്‌കൂളുകളുടെ എണ്ണമേറി എന്നതാണ് സന്തോഷകരമായ വാർത്ത. 517 സർക്കാർ സ്‌കൂളുകളാണ് നൂറുമേനി കൊയ്തത്. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് 112 സ്‌കൂളുകൾ കൂടുതലാണ്. എയ്ഡഡ് മേഖലയിൽ 659 സ്‌കൂളുകൾ 100 ശതമാനം വിജയം നേടി. 235 സ്‌കൂളുകൾ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 100 ശതമാനം വിജയം അധികമായി നേടി. മുഴുവൻ വിദ്യാർത്ഥികളെയും ജയിപ്പിച്ച സ്‌കൂളുകൾ ആകെ 1565.കഴിഞ്ഞ വർഷം 1174 സ്‌കൂളുകൾ സമ്പൂർണ വിജയം നേടിയതിൽ 405 എണ്ണം സർക്കാർ സ്‌കൂളുകളായിരുന്നു.2016 ൽ 377 സർക്കാർ സ്‌കൂളുകളാണു നൂറു മേനി കൊയ്തത്. നൂറുമേനി കൊയ്യുന്ന സ്‌കൂളുകളുടെ എണ്ണം വർഷം തോറും കൂടുന്നുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
100 % വിജയം നേടിയ 1567 സ്‌കൂളുകളിൽ 517 എണ്ണവും സർക്കാർ സ്‌കൂളുകൾ ആണെന്നത് അഭിമാനകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പൊതു വിദ്യാഭ്യാസ രംഗത്ത് സർക്കാർ നടപ്പാക്കിയ മാറ്റങ്ങൾ വിദ്യാഭ്യാസ അന്തരീക്ഷം കൂടുതൽ മെച്ചപ്പെടുത്തുന്നു എന്നതിന്റെ സൂചനയാണ് ഫലമെന്നും അദ്ദേഹം പഞ്ഞു.പൊതുവിദ്യാഭ്യാസ മേഖലയിലേക്ക് കൂടുതൽ പേർ ആകർഷകരാകുന്നതിന്റെ തെളിവാണിതെന്ന് വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് പറഞ്ഞു.ഇത്തവണ മോഡറേഷനോ മാർക്ക് ദാനമോ നടന്നിട്ടില്ലെന്ന് ഫലപ്രഖ്യാപനം നടത്തികൊണ്ട് മന്ത്രി അറിയിച്ചു.
ഏറ്റവും കൂടുതൽ വിജയശതമാനമുള്ള ജില്ല എറണാകുളമാണ് (99.12%). ഏറ്റവും കുറവ് വയനാട് ജില്ലയിലാണ് (93.87%). കൂടുതൽ വിജയശതമാനമുള്ള വിദ്യാഭ്യാസ ജില്ല മൂവാറ്റുപുഴയാണ് (99.82%). എല്ലാ വിഷയത്തിനും എ പ്ലസ് നേടിയത് 34,313 പേർ വിദ്യാർത്ഥികളാണ്. ഏറ്റവും കൂടുതൽ എ പ്ലസ് നേടിയ വിദ്യാർത്ഥികൾ മലപ്പുറം ജില്ലയിലാണ് (2435 കുട്ടികൾ).
എ പ്ലസിന്റെ എണ്ണം കൂടി
കൂടിമുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയവരുടെ എണ്ണം ഇത്തവണ ഏറി. 34,313 കുട്ടികൾ. സർക്കാർ സ്‌കൂളുകളിൽ എ പ്ലസ് നേടിയവരുടെ എണ്ണം 8935. ഇതിൽ 2765 പേർ ആൺകുട്ടികളും 6170 പേർ പെൺകുട്ടികളുമാണ്. എയ്ഡഡ് സ്‌കൂളുകളിൽ എ പ്‌സ് നേടിയവർ 20537. മുഴുവൻ വിഷയത്തിലും എ പ്ലസ് നേടി പട്ടിക ജാതി-പട്ടിക വർഗ വിദ്യാർത്ഥികൾ 1064.
ഏറ്റവും കൂടുതൽ എ പ്ലസ് നേടിയ ജില്ല മലപ്പുറം -2435 എണ്ണം. ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷ എഴുതിയ സ്‌കൂൾ പി.കെഎം.എച്ച്.എസ് എടരിക്കോട് മലപ്പറം 2422 പേർ. കുറവ് ഗവ.എച്ച്.എസ് -2 പേർ.