- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗുജറാത്ത് മുഖ്യമന്ത്രിയെ ഇന്നറിയാം; വിജയ് രൂപാണി മുഖ്യമന്ത്രിയാകാൻ സാധ്യത
അഹമ്മദാബാദ്: ഗുജറാത്ത് മുഖ്യമന്ത്രി ആരെന്ന് ഇന്ന് പ്രഖ്യാപിച്ചേക്കും. വിജയ് രൂപാണി മുഖ്യമന്ത്രിയായും നിധിൻ പട്ടേൽ ഉപമുഖ്യമന്ത്രിയായും 2019 ലോക്‌സഭാ തിരഞ്ഞെടുപ്പ് വരെ തുടരുമെന്നാണു സൂചന. എന്നാൽ കേന്ദ്രമന്ത്രിമാരായ സ്മൃതി ഇറാനി, പുരുഷോത്തം റൂപാല, മൻസുഖ് മണ്ഡാവ്യ, കർണാടക ഗവർണർ വജു ഭായ് വാല എന്നിവരെ മുഖ്യമന്ത്രി സ്ഥാനത്തേക്കു പരിഗണിക്കുന്നതായി സൂചനകളുണ്ട്. ഇന്ന് ഗാന്ധിനഗറിൽ ചേരുന്ന ബിജെപി നിയമസഭാകക്ഷി യോഗത്തിൽ കേന്ദ്ര നിരീക്ഷകരായി കേന്ദ്രമന്ത്രി അരുൺ ജയ്റ്റ്‌ലി, ബിജെപി ദേശീയ ജനറൽ സെക്രട്ടറി സരോജ് പാണ്ഡെ എന്നിവർ പങ്കെടുക്കും. അതിനിടെ, സർക്കാരിന്റെ കാലാവധി അവസാനിച്ചതിനെത്തുടർന്ന് രൂപാണി രാജിക്കത്തു കൈമാറി. പ്രധാനമന്ത്രി നരേന്ത്ര മോദിയുടെ ഇഷ്ടക്കാരനായ മാണ്ഡവ്യയുടെ പേരാണ് കൂടുതലായും മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഇപ്പോൾ പറഞ്ഞു കേൾ്ക്കുന്നത്. ലേവ പട്ടേൽ വിഭാഗക്കാരനായ മണ്ഡാവ്യ രാജ്യസഭാംഗമാണ്. കർഷകരുടെ പ്രശ്‌നങ്ങൾ വ്യക്തമായി മനസ്സിലാക്കുന്നയാളാണ് ഇദ്ദേഹമെന്നാണ് റിപ്പോർട്ട്. ഇതു കാർഷിക മേഖലയിൽ നഷ്ടപ്പെട
അഹമ്മദാബാദ്: ഗുജറാത്ത് മുഖ്യമന്ത്രി ആരെന്ന് ഇന്ന് പ്രഖ്യാപിച്ചേക്കും. വിജയ് രൂപാണി മുഖ്യമന്ത്രിയായും നിധിൻ പട്ടേൽ ഉപമുഖ്യമന്ത്രിയായും 2019 ലോക്‌സഭാ തിരഞ്ഞെടുപ്പ് വരെ തുടരുമെന്നാണു സൂചന. എന്നാൽ കേന്ദ്രമന്ത്രിമാരായ സ്മൃതി ഇറാനി, പുരുഷോത്തം റൂപാല, മൻസുഖ് മണ്ഡാവ്യ, കർണാടക ഗവർണർ വജു ഭായ് വാല എന്നിവരെ മുഖ്യമന്ത്രി സ്ഥാനത്തേക്കു പരിഗണിക്കുന്നതായി സൂചനകളുണ്ട്.
ഇന്ന് ഗാന്ധിനഗറിൽ ചേരുന്ന ബിജെപി നിയമസഭാകക്ഷി യോഗത്തിൽ കേന്ദ്ര നിരീക്ഷകരായി കേന്ദ്രമന്ത്രി അരുൺ ജയ്റ്റ്‌ലി, ബിജെപി ദേശീയ ജനറൽ സെക്രട്ടറി സരോജ് പാണ്ഡെ എന്നിവർ പങ്കെടുക്കും. അതിനിടെ, സർക്കാരിന്റെ കാലാവധി അവസാനിച്ചതിനെത്തുടർന്ന് രൂപാണി രാജിക്കത്തു കൈമാറി.
പ്രധാനമന്ത്രി നരേന്ത്ര മോദിയുടെ ഇഷ്ടക്കാരനായ മാണ്ഡവ്യയുടെ പേരാണ് കൂടുതലായും മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഇപ്പോൾ പറഞ്ഞു കേൾ്ക്കുന്നത്. ലേവ പട്ടേൽ വിഭാഗക്കാരനായ മണ്ഡാവ്യ രാജ്യസഭാംഗമാണ്. കർഷകരുടെ പ്രശ്‌നങ്ങൾ വ്യക്തമായി മനസ്സിലാക്കുന്നയാളാണ് ഇദ്ദേഹമെന്നാണ് റിപ്പോർട്ട്. ഇതു കാർഷിക മേഖലയിൽ നഷ്ടപ്പെട്ട സ്വാധീനം പാർട്ടിക്കു വീണ്ടെടുക്കാനാകുമെന്ന പ്രതീക്ഷയുണർത്തുന്നു. കാർഷിക മേഖലകളിൽ ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് കനത്ത തിരിച്ചടി ലഭിച്ചിരുന്നു.
ലളിത ജീവിതം നയിക്കുന്ന മണ്ഡാവ്യ രാജ്യസഭയിൽ സൈക്കിളിൽ യാത്ര ചെയ്താണ് മിക്കപ്പോഴും എത്തുക. ഗുജറാത്തിൽ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ പലപ്പോഴും പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിച്ചാണ് യാത്ര ചെയ്യുന്നതും. ഇതൊക്കെ മണ്ഡാവ്യയ്ക്കു മികച്ച പ്രതിച്ഛായ നൽകുന്നുണ്ട്. അതേസമയം, തിരഞ്ഞെടുപ്പിൽ അഞ്ച് മന്ത്രിമാർ പരാജയപ്പെട്ടതോടെ, അടുത്ത മന്ത്രിസഭയിൽ പുതുമുഖങ്ങൾ കൂടുതലുണ്ടാകുമെന്നാണ് റിപ്പോർട്ട്.



