- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മതംമാറിയ പാലക്കാട്ടെ സഹോദരങ്ങൾ ഐഎസിൽ തന്നെയെന്ന് സൂചന; ആദ്യം അവർ ഇസ്രയേലിലേക്ക് പോകാൻ ശ്രമിച്ചെന്ന് റിപ്പോർട്ട്; കേന്ദ്ര ഏജൻസികൾ ഇസയുടേയും യഹിയയുടേയും പിന്നാലെ
പാലക്കാട്: യാക്കരയിൽ നിന്ന് കാണാതായ സഹോദരങ്ങളും ഭാര്യമാരും ആദ്യം പോകാൻ ശ്രമിച്ചത് ഇസ്രയേലിലേക്കെന്ന സൂചനകളുടെ പശ്ചാത്തലത്തിൽ ഇവരെപ്പറ്റി അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘം. ഇസ്രയേലിലേക്ക് കടക്കാൻ ഒരു പ്രമുഖ ട്രാവൽ ഏജൻസിയെ ഇവർ സമീപിച്ചതായി സൂചന ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇക്കാര്യം പ്രത്യേകം അന്വേഷിക്കുക. റോ, ഐഎൻഎ പ്രതിനിധികൾ ഇവരുടെ വീട്ടിലെത്തി പ്രത്യേകം പരിശോധന നടത്തിയിരുന്നു. യാക്കരയിൽ നിന്ന കാണാതായ നാലുപേരും മതംമാറിയ ശേഷമാണ് നാടുവിട്ടത്. ഇസ്ലാംമതം സ്വീകരിച്ച് ഈസയായി മാറിയ ബെക്‌സന്റെയും യഹിയ എന്ന പേരുസ്വീകരിച്ച അനുജൻ ബെറ്റ്‌സന്റെയും അടുത്തകാലത്തെടുത്ത ചിത്രങ്ങളും അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. നെഞ്ചോളം താടി നീട്ടിവളർത്തിയിരുന്ന ഇരുവരും നാടുവിടുംമുൻപ് ഇവ വെട്ടിയൊതുക്കിയതായി പിതാവ് മൊഴി നൽകിയിരുന്നു. സഹോദരങ്ങളേയും അവരുടെ ഭാര്യമാരേയും വിവാദ മുസ്‌ളീം പണ്ഡിതൻ സക്കീർ നായിക്കാണ് മതംമാറ്റിയതെന്ന് യഹിയയുടെയും ഈസയുടേയും പിതാവ് വിൻസന്റ് നേരത്തേ ആരോപിച്ചിരുന്നു. എറണാകുളം സ്വദേശിനി മെറിനെ മറിയമാ
പാലക്കാട്: യാക്കരയിൽ നിന്ന് കാണാതായ സഹോദരങ്ങളും ഭാര്യമാരും ആദ്യം പോകാൻ ശ്രമിച്ചത് ഇസ്രയേലിലേക്കെന്ന സൂചനകളുടെ പശ്ചാത്തലത്തിൽ ഇവരെപ്പറ്റി അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘം. ഇസ്രയേലിലേക്ക് കടക്കാൻ ഒരു പ്രമുഖ ട്രാവൽ ഏജൻസിയെ ഇവർ സമീപിച്ചതായി സൂചന ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇക്കാര്യം പ്രത്യേകം അന്വേഷിക്കുക. റോ, ഐഎൻഎ പ്രതിനിധികൾ ഇവരുടെ വീട്ടിലെത്തി പ്രത്യേകം പരിശോധന നടത്തിയിരുന്നു.
യാക്കരയിൽ നിന്ന കാണാതായ നാലുപേരും മതംമാറിയ ശേഷമാണ് നാടുവിട്ടത്. ഇസ്ലാംമതം സ്വീകരിച്ച് ഈസയായി മാറിയ ബെക്‌സന്റെയും യഹിയ എന്ന പേരുസ്വീകരിച്ച അനുജൻ ബെറ്റ്‌സന്റെയും അടുത്തകാലത്തെടുത്ത ചിത്രങ്ങളും അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. നെഞ്ചോളം താടി നീട്ടിവളർത്തിയിരുന്ന ഇരുവരും നാടുവിടുംമുൻപ് ഇവ വെട്ടിയൊതുക്കിയതായി പിതാവ് മൊഴി നൽകിയിരുന്നു. സഹോദരങ്ങളേയും അവരുടെ ഭാര്യമാരേയും വിവാദ മുസ്‌ളീം പണ്ഡിതൻ സക്കീർ നായിക്കാണ് മതംമാറ്റിയതെന്ന് യഹിയയുടെയും ഈസയുടേയും പിതാവ് വിൻസന്റ് നേരത്തേ ആരോപിച്ചിരുന്നു. എറണാകുളം സ്വദേശിനി മെറിനെ മറിയമാക്കിയും തിരുവനന്തപുരം സ്വദേശിനി നിമിഷയെ ഫാത്തിമയാക്കിയും മതംമാറ്റിയായിരുന്നു ഇരുവരും ഭാര്യമാരാക്കിയത്.
ഇവരുടെ സുഹൃത്തായിരുന്ന ഷിബിയെന്ന യുവാവിനെ കാണാനില്ലെന്നും ബന്ധുക്കൾ കഴിഞ്ഞദിവസം പൊലീസിൽ പരാതി നൽകിയിരുന്നു. ഈ വിവരങ്ങളും ഇവരുടെ ഐസ് ബന്ധവും പ്രത്യേകം അന്വേഷിക്കാനാണ് പ്രത്യേകസംഘം രൂപീകരിച്ചിട്ടുള്ളത്. ഇവർ ഇസ്രയേലിലേക്ക് കടന്നുവോ എന്ന് സ്ഥിരീകരിക്കുന്നതിന് ഇസ്രയേൽ ചാരസംഘടനയായ മൊസാദിന്റെ സഹായം റോ തേടിയേക്കുമെന്നാണ് സൂചനകൾ.
ഇവർ ഇടയക്ക് യാത്രപോയപ്പോൾ എടുത്ത ചിത്രങ്ങളാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്. ഇവരുടെ വീട്ടിൽ പൊലീസ് നടത്തിയ പരിശോധനയിൽ ഇസ്ലാം മതസ്ഥാപനങ്ങളുടെ നിരവധി പ്രസിദ്ധീകരണങ്ങൾ ലഭിച്ചു. കഴിഞ്ഞദിവസം വീട്ടിലെത്തിയ റോ പ്രതിനിധിയും അറബി ഭാഷയിൽ തയ്യാറാക്കിയ ലഘുലേഖകളും രേഖകളും ശേഖരിച്ചിരുന്നു.
ഇവിടെനിന്ന് കിട്ടിയ ഒരു ഫോൺനമ്പർ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. ഇതിൽ നിന്ന് വിളികൾ പോയ നാല്പതോളം പേരെ ചുറ്റിപ്പറ്റിയും അന്വേഷണം നടക്കുന്നു. പാലക്കാട്, തൃശൂർ, കോഴിക്കോട് ജില്ലകളിലാണ് കൂടുതൽ ബന്ധങ്ങളുള്ളതെന്നാണ് സൂചന. റോ പ്രതിനിധി ചെറുതുരുത്തിയിലും വടക്കാഞ്ചേരിയിലും പോയി വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്.
മെയ് മൂന്നാംവാരം നാടുവിടുന്നതിനുമുൻപായി ഈസയും യഹിയയും ചൊറിച്ചിലുണ്ടെന്ന് പറഞ്ഞ് താടിരോമങ്ങൾ വെട്ടിയൊതുക്കിയിരുന്നതായി പിതാവ് വിൻസന്റ് കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ഇതിനുശേഷമുള്ള ഇവരുടെ ചിത്രങ്ങൾ ലഭ്യമല്ല. പുതിയ രൂപം മനഃപൂർവം ഒളിപ്പാക്കും രാജ്യംവിടുന്നത് എളുപ്പമാക്കാനുമായിരുന്നു ഇതെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. ഇവർ താമസിച്ചിരുന്ന യാക്കരയിലെ വീട്ടിൽനിന്ന് ഒന്നരക്കിലോമീറ്റർ മാറി മുറിക്കാവിലാണ് പിതാവിന്റെ താമസം.ആറുവർഷംമുൻപ് വീടുവാങ്ങി താമസം മാറ്റുകയായിരുന്നു.
നാടുവിടുന്നതിന് തൊട്ടുമുൻപായി പുതിയ ഐ ഫോൺ, വാച്ച് എന്നിവരും മക്കൾ വാങ്ങിയിരുന്നതായി പിതാവ് വ്യക്തമാക്കിയിട്ടുണ്ട്. ഇതിന്റെ രസീതുകളും വീട്ടിൽനിന്ന് അന്വേഷണസംഘം കണ്ടെടുത്തു ബെക്‌സന്റെ പേരിൽ ദേശസാത്കൃത ബാങ്കിലുള്ള അക്കൗണ്ട് ബുക്കും മറ്റും അന്വേഷണസംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഡിവൈ.എസ്‌പി. സുൽഫിക്കറിന്റെ നേതൃത്വത്തിൽ പാലക്കാട് സൗത്ത്, കസബ സിഐമാരും എസ്.ഐ.മാരും അന്വേഷണസംഘത്തിലുണ്ട്. ഈസയുടെ സഹപാഠിയും കഞ്ചിക്കോട് സ്വദേശിയുമായ ഷിബിനെ കാണാതായ സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് കാസർകോട്ടേക്ക് പോയിട്ടുണ്ട്. ഹൈദരാബാദിലെ ഇറാൻ കോൺസുലേറ്റ് വഴിയാണ് ഷിബി യാത്രയ്ക്ക് ഒരുക്കങ്ങൾ നടത്തിയിരുന്നതെന്ന വിവരമാണ് ലഭിച്ചിട്ടുള്ളത്.