കുവൈറ്റ്: സിദ്ദീഖ് സാഹിബിന്റെ വേർപാട് വിശാല കാഴ്ചപാടുകളുള്ള ഒരു നേതാവിന്റെ വിയോഗമാണ്.സമുദായത്തിന്റെ വിവിധ തലങ്ങളിലുള്ള വളർച്ചയെ സംബന്ധിച്ച് ആലോചിക്കുകയും പരിഹാരം കാണുകയും അത് നടപ്പിലാക്കാൻ വേണ്ടി അഹോരാത്രം പരിശ്രമിക്കുകയും ചെയ്ത ഒരു നേതാവിനെയാണ് സിദ്ദീഖ് സാഹിബിന്റെ വേർപാടോടെ നഷ്ടമായിരിക്കുന്നത്.

അദ്ദേഹത്തിന് വേണ്ടി പ്രാർത്ഥിക്കുന്നതോടൊപ്പംഅദ്ദേഹത്തിന്റെ വിയോഗത്തിലും അതുമുഖേന കുടുംബത്തിനും സംഘടനപ്രവർത്തകർക്കുമുണ്ടായ ദുഃഖത്തിലും വേദനയിലും ഇന്ത്യൻ ഇസ്ലാഹി സെന്റര് കുവൈത്തും അതിന്റെ പ്രവർത്തകരും പങ്ക്
ചേരുന്നതായും ഇന്ത്യൻ ഇസ്ലാഹി സെന്റർ ഭാരവാഹികൾ അറിയിച്ചു.