കുവൈറ്റ് സിറ്റി: ശരിയായ അറിവു നേടുന്നതിലൂടെ മാത്രമേ ഏതൊരു സമൂഹത്തിനും പുരോഗതി കൈവരിക്കാൻ കഴിയൂ എന്നും കുവൈത്ത് കേരള ഇസ്‌ലാഹി സെന്റർ നടത്തുന്ന ഇസ്‌കോൺ പോലെയുള്ള പരിപാടികൾ അതിന് മാതൃകയാണെന്നും കുവൈത്ത് ഇന്ത്യൻ എമ്പസി പ്രസ് ആൻഡ് ഇൻഫർമേഷൻ വിഭാഗം അസിസ്റ്റന്റ് സെക്രട്ടറി എ.കെ ശ്രീവാസ്തവ പ്രസ്താവിച്ചു. 'അറിവ് സമാധാനത്തിന്' എന്ന പ്രമേയവുമായി  കുവൈത്ത് കേരള ഇസ്‌ലാഹി സെന്റർ വിദ്യാഭ്യാസ വകുപ്പും ഇസ്ലാഹി സെന്റർ വിദ്യാർത്ഥി വിഭാഗമായ കുവൈത്ത് ഇസ്‌ലാമിക് സ്റ്റുഡന്റ്‌സ് മൂവ്‌മെന്റും (കിസ്മ്) സംഘടിപ്പിക്കുന്ന നാലാമത് ഇസ് ലാമിക് സ്റ്റുഡന്റ്‌സ് കോൺഫ്രൻസ് 'ഇസ്‌കോൺ 2015' ന്റെ പഠന ക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇഹ് യാഉത്തുറാസുൽ ഇസ് ലാമി ചെയർമാൻ ശൈഖ് താരിഖ് അൽ ഈസ ആശംസകൾ നേർന്നു. ക്യാമ്പുകളിൽ ലഭിക്കുന്ന അറിവുകൾ ജീവിതത്തിൽ പകർത്താനും ഓരോ ക്യാമ്പ് അംഗവും പ്രത്യേകം ശ്രദ്ധിക്കണമെന്നും ശൈഖ് താരിഖ് അൽ ഈസ കുട്ടികളോടാഹ്വാനം ചെയ്തു.

ഇസ് ലാഹി സെന്റർ പ്രസിഡണ്ട് പി. എന് അബ്ദുല്ലത്തീഫ് മദനി അദ്ധ്യക്ഷം വഹിച്ച സമ്മേളനത്തിൽ സമ്മേളന ജനറൽ കൺവീനർ ടി.പി അബ്ദുല്ലത്തീഫ് സ്വാഗതവും പ്രോഗ്രാം കൺവീനർ സുനാഷ് ഷുകൂർ നന്ദിയും പറഞ്ഞു. കിസ്മ് പ്രസിഡണ്ട് പി.എൻ അബ്ദുറഹിമാൻ, വിദ്ദ്യാഭ്യാസ സെക്രട്ടറി അസ്‌ലം കാപ്പാട് എന്നിവർ പ്രസീഡിയം അലങ്കരിച്ചു.

തുടർന്നു നടന്ന പഠന ക്യാമ്പിൽ(1) Life here & Hereafter എന്ന വിഷയത്തിൽ പ്രഫസർ ഹാരിസ് ബിൻ സലീം ക്ലാസ്സെടുത്തു. പ്രപഞ്ച സ്രഷ്ടാവിന്റെ നിർദ്ദേശങ്ങൾക്കനുസൃതായി മാത്രം ചലിക്കുന്നതുകൊണ്ടാണ് ഈ ലോകത്തിന്റെ നിലനില്പ് സാധ്യമാകുന്നത് എന്നത് പോലെ അവന്റെ ഇംഗിതത്തിന് അനുസരിച്ച് പ്രവർത്തിച്ചാൽ മാത്രമേ പരലോക വിജയം നേടാൻ കഴിയുള്ളൂ വെന്ന് ഹാരിസ് ബിൻ സലീം പറഞ്ഞു. സ്വത്വത്തിന്റെ രക്ഷയും വിജയവും ലക്ഷ്യം വച്ചു കൊണ്ട് അറിവു വർദ്ധിപ്പിക്കുകയും നേടിയ അറിവിനനുസരിച്ച് ഏറ്റവും നല്ല സ്വഭാവം നിലനിർത്തി പ്രവർത്തനങ്ങളിൽ ഏർപെടുന്നതിലൂടെയാണ് ഇഹപര ജീവിതവിജയം നേടാന് കഴിയുകയെന്ന് ഹാരിസ് ബിൻ സലീം വിദ്യാർത്ഥി സമൂഹത്തെ ബോധ്യപ്പെടുത്തി.

(The right choice) എന്ന വിഷയത്തിൽ മുജാഹിദ് ബാലുശ്ശേരിയും Personaltiy an Islamic perspective എന്ന വിഷയത്തിൽ ജുബൈൽ ഇസ് ലാഹി സെന്റർ ജനറൽ സെക്രട്ടറി എഞ്ചിനീയർ അർഷദ് ബിൻ ഹംസയും ക്ലാസ്സെടുത്തു. Define Success എന്ന വിഷയത്തിൽ ഫാറൂഖ് െ്രെടനിങ് കോളജ് അസോസിയേറ്റ് പ്രൊഫസർ ജൗഹർ മുനവ്വരും Door to heaven എന്ന വിഷയത്തിൽ എം.എസ്.എം വൈസ് പ്രസിഡണ്ട് അംജദ് മദനിയും ക്ലാസ്സെടുത്തു.

ഉച്ചക്ക് ശേഷം നടന്ന ചോദ്യോത്തര സെഷനോടു കൂടിയ ബോയ്‌സ് മീറ്റിൽ വിദ്യാർത്ഥികളുടെ സംശയങ്ങൾക്ക് ഹാരിസ് ബിൻ സലീമും ഗേൾസ് മീറ്റിൽ വിദ്യാർത്ഥിനികളുടെ സംശയങ്ങൾക്ക് ജൗഹർ മുനവ്വറും മറുപടി നല്കി. ക്യാമ്പ് ഡയറക്ടർ പി എൻ അബ്ദുറഹ്മാൻ അബ്ദുൽ ലത്തീഫ് ക്യാമ്പ് നിയന്ത്രിച്ചു