- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അച്ഛനെക്കാൾ മുതിർന്ന അർജുൻ സച്ചിന്റെ കൈപിടിച്ചെത്തിയപ്പോൾ കഴുത്തിൽ നിറയെ വജ്രങ്ങൾ ധരിച്ച് ആരാധ്യയുടെയും അഭിഷേകിന്റെയും കൈപിടിച്ച് ഐശ്വര്യ റായി എത്തി; വിരുന്നുകാർക്കൊപ്പം കളം നിറഞ്ഞ് പ്രണബ് മുഖർജി മുതലുള്ള നേതാക്കൾ; അംബാനിയുടെ മകളുടെ വിവാഹത്തിന് ഹിലാരി ക്ലിന്റൺ മുതൽ ബിയോൺസ് വരെ വേറൊരു വശത്ത്; ലോകത്തെ ഏറ്റവും ചെലവേറിയ കല്യാണമായി ഇഷയുടെ വിവാഹം മാറിയതിങ്ങനെ
ജയ്പൂർ: കഴിഞ്ഞ കുറേ ദിവസങ്ങളായി ലോകത്തിന്റെ ശ്രദ്ധ ഈ വിവാഹ ച്ചടങ്ങിലേക്കായിരുന്നു. ഇന്ത്യയിലേറ്റവും ധനാഢ്യനായ വ്യവസായി മുകേഷ് അംബാനിയുടെ മകൾ ഇഷയും ബാല്യകാല സുഹൃത്തും കോടീശ്വരനുമായ ആനന്ദ് പിരമാളും തമ്മിലുള്ള വിവാഹം. നാലുനാൾ രാജസ്ഥാനിലെ ഉദയ്‌പ്പുരിൽ നടന്ന വിവാഹ പൂർവ ആഘോഷങ്ങൾക്കുശേഷം, തന്റെ 27-നില ബംഗ്ലാവായ ആന്റിലയിൽ ഒരുക്കിയ അത്യാഡംബര ചടങ്ങിൽ മുകേഷ് മകളുടെ കൈകൾ ആനന്ദിന്റെ കൈകളിൽ ഭദ്രമായിവെച്ചുകൊടുത്തു. 700 കോടി രൂപയിലേറെ രൂപ ചെലവിട്ടാണ് വിവാഹം നടന്നതെന്നാണ് ബ്ലൂംബർഗ് വിലയിരുത്തുന്നത്. വിവാഹത്തിനെത്തിയ അതിഥികളുടെ നിരതന്നെ അതെത്രത്തോളം വിലപിടിച്ച ചടങ്ങായിരുന്നുവെന്ന് വ്യക്തമാക്കുന്നു. മുൻ യു.എസ്. പ്രഥമവനിത ഹിലരി ക്ലിന്റൺ മുതൽ ബോളിവുഡിലെ ഇന്നത്തെ സൂപ്പർത്താരങ്ങൾവരെ അംബാനിയുടെ വീട്ടിലേക്കെത്തി. ആഗോള പ്രശസ്തയായ പോപ് ഗായിക ബിയോൺസിന്റെ മാസ്മരിക പ്രകടനവും വിവാഹ പൂർവ ആഘോഷങ്ങളെ ത്രസിപ്പിക്കുന്നതാക്കി മാറ്റിയിരുന്നു. ഹോളിവുഡിലെയോ ബോളിവുഡിലെയോ ഒരു താരനിശയെ അനുസ്മരിപ്പിക്കുന്നതായിരുന്നു വിവാഹവേദിയില
ജയ്പൂർ: കഴിഞ്ഞ കുറേ ദിവസങ്ങളായി ലോകത്തിന്റെ ശ്രദ്ധ ഈ വിവാഹ ച്ചടങ്ങിലേക്കായിരുന്നു. ഇന്ത്യയിലേറ്റവും ധനാഢ്യനായ വ്യവസായി മുകേഷ് അംബാനിയുടെ മകൾ ഇഷയും ബാല്യകാല സുഹൃത്തും കോടീശ്വരനുമായ ആനന്ദ് പിരമാളും തമ്മിലുള്ള വിവാഹം. നാലുനാൾ രാജസ്ഥാനിലെ ഉദയ്‌പ്പുരിൽ നടന്ന വിവാഹ പൂർവ ആഘോഷങ്ങൾക്കുശേഷം, തന്റെ 27-നില ബംഗ്ലാവായ ആന്റിലയിൽ ഒരുക്കിയ അത്യാഡംബര ചടങ്ങിൽ മുകേഷ് മകളുടെ കൈകൾ ആനന്ദിന്റെ കൈകളിൽ ഭദ്രമായിവെച്ചുകൊടുത്തു.
700 കോടി രൂപയിലേറെ രൂപ ചെലവിട്ടാണ് വിവാഹം നടന്നതെന്നാണ് ബ്ലൂംബർഗ് വിലയിരുത്തുന്നത്. വിവാഹത്തിനെത്തിയ അതിഥികളുടെ നിരതന്നെ അതെത്രത്തോളം വിലപിടിച്ച ചടങ്ങായിരുന്നുവെന്ന് വ്യക്തമാക്കുന്നു. മുൻ യു.എസ്. പ്രഥമവനിത ഹിലരി ക്ലിന്റൺ മുതൽ ബോളിവുഡിലെ ഇന്നത്തെ സൂപ്പർത്താരങ്ങൾവരെ അംബാനിയുടെ വീട്ടിലേക്കെത്തി. ആഗോള പ്രശസ്തയായ പോപ് ഗായിക ബിയോൺസിന്റെ മാസ്മരിക പ്രകടനവും വിവാഹ പൂർവ ആഘോഷങ്ങളെ ത്രസിപ്പിക്കുന്നതാക്കി മാറ്റിയിരുന്നു.
ഹോളിവുഡിലെയോ ബോളിവുഡിലെയോ ഒരു താരനിശയെ അനുസ്മരിപ്പിക്കുന്നതായിരുന്നു വിവാഹവേദിയിലെ കാഴ്ചകൾ. അടടുത്തിടെ വിവാഹം കഴിച്ച പ്രിയങ്ക ചോപ്രയും ഭർത്താവ് നിക്ക് ജോനാസും നേരത്തേതന്നെ എത്തി. ഇഷയുടെ അടുത്ത സുഹൃത്തുകൂടിയാണ് പ്രിയങ്ക. കഴിഞ്ഞയാഴ്ച പ്രിയങ്ക വിവാഹിതയായപ്പോൾ, വിവാഹവേദിയിൽ വധുവിന്റെ തോഴിമാരിലൊരാളായി നിന്നത് ഇഷ അംബാനിയായിരുന്നു. മോഡൽ നതാലിയ വോദിനോവ, മുൻ യു.എസ്. സ്‌റ്റേറ്റ് സെക്രട്ടറി ജോൺ കെറി, ബോളിവുഡ് സൂപ്പർതാരങ്ങളായ ഐശ്വര്യ റായി, അമിതാബ് ബച്ചൻ, ഷാരൂഖ് ഖാൻ, ആമിർ ഖാൻ, ഭാര്യ കിരൺ റാവു തുടങ്ങിയവരും വിവാഹത്തിനെത്തി.
ഹിലാരി ക്ലിന്റണും അവരുടെ അടുത്ത സഹായിയായ ഹ്യൂമ അബേഡിനും ആന്റിലയിലാണ് താമസിച്ചത്. ഇന്ത്യൻ രീതിയിലുള്ള വസ്്ത്രങ്ങൾ അണിഞ്ഞാണ് ഇരുവരും ചടങ്ങിനെത്തിയത്. കഴുത്തിൽ നിറയെ വജ്രാഭരണങ്ങൾ അണിഞ്ഞ് ചുവന്ന പട്ടുസാരിയുടുത്ത് മകൾ ആരാധ്യക്കും ഭർത്താവ് അഭിഷേക് ബച്ചനുമൊപ്പമാണ് ഐശ്വര്യ വന്നത്.
മകൻ അർജുനും ഭാര്യ അഞ്ജലിക്കുമൊപ്പം ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കറും അതിഥികളുടെ പട്ടികയെ സമ്പന്നമാക്കാനെത്തി. തെന്നിന്ത്യൻ സൂപ്പർത്താരം രജനീകാത് ഭാര്യ ലതയ്‌ക്കൊപ്പമാണ് ചടങ്ങിനെത്തിയത്. ബോളിവുഡ് താരങ്ങളായ ആലിയ ഭട്ട്, കരിഷ്മ കപൂർ, വരുൺ ധവാൻ, കിയാര അലിയാദ്‌വാനി തുടങ്ങി പ്രശസ്തരുടെ നീണ്ടനിരയാണ് വിവാഹത്തിനെത്തിയത്.
വിവാഹത്തിനുമുന്നോടിയായി ആന്റിലയിലേക്കുള്ള തെരുവുകളൊക്കെ പൂക്കൾകൊണ്ടും ലൈറ്റുകൾകൊണ്ടും അലങ്കരിച്ചിരുന്നു. വിവാഹത്തിനെത്തുന്ന സൂപ്പർത്താരങ്ങളെക്കാണാൻ വലിയ ജനക്കൂട്ടവും റോഡിനിരുപുറവും നിരന്നു. കുതിരപ്പുറത്തേറിയാണ് ആനന്ദ് പിരമാൾ ആന്റിലയിലേക്കെത്തിയത്. വിവാഹഘോഷയാത്ര കാണാനും നൂറുകണക്കിന് ജനങ്ങളാണ് ആന്റിലയ്ക്ക് പുറത്ത് തടിച്ചുകൂടിയത്.