പൃഥ്വിരാജിനെ നായകനാക്കി ഒരുക്കുന്ന ചിത്രത്തിൽ നിന്ന് മംമ്ത മോഹൻദാസ് പിന്മാറി. മംമ്തയ്ക്ക് പകരം ഇഷ തൽവാർ പൃഥ്വിയുടെ നായികയാവും. ചിത്രത്തിൽ അമ്മയുടെ വേഷത്തിലാണ് ഇഷ എത്തുന്നത്. ഇഷയാണ് നായികയാവുന്നതെന്ന കാര്യം സംവിധായകൻ സ്ഥിരീകരിച്ചിട്ടുണ്ട്. 

നവാഗതനായ നിർമ്മൽ സഹദേവ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഡിട്രോയിറ്റ് ക്രോസിങ് എന്നാണ് പേര് നൽകിയിരിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് അമേരിക്കയിലാണ് നടക്കുക. 50 ദിവസത്തെ ഷൂട്ടിംഗാണ് അമേരിക്കയിൽ പ്ലാൻ ചെയ്തിരിക്കുന്നത്. അമേരിക്കയിലെ ഡിട്രോയിറ്റിലെ തമിഴ് സംഘങ്ങളെ ചുറ്റിപ്പറ്റിയാണ് സിനിമ നീങ്ങുന്നത്. 

ചിത്രത്തിന്റെ രചന നിർവഹിക്കുന്നതും നിർമൽ തന്നെയാണ്. 50 ദിവസത്തെ ഷൂട്ടിംഗാണ് അമേരിക്കയിൽ പ്ലാൻ ചെയ്തിരിക്കുന്നത്. യെസ് സിനിമാസിന്റെ ബാനറിൽ ആനന്ദ് പയ്യന്നൂർ നിർമ്മിക്കുന്ന ചിത്രത്തിൽ തമിഴ് താരം നട്ടി, സുരാജ് വെഞ്ഞാറമൂട് എന്നിവർ മറ്റു പ്രധാന വേഷങ്ങൾ അവതരിപ്പിക്കും.

ഫഹദ് ഫാസിൽ നായകനാവുന്ന കാർബൺഎന്ന സിനിമയ്ക്കായി ഡേറ്റുകൾ നൽകേണ്ടി വന്നതാണ് മംമ്ത ചിത്രത്തിൽ നിന്ന് പിന്മാറാൻ കാരണം. ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങിക്കഴിഞ്ഞു.