- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോദി ഒഴികെ അരുൺ ജെയ്റ്റിലി അടക്കമുള്ള കേന്ദ്രമന്ത്രിമാർ; സഹപ്രവർത്തകന്റെ മകന് ആശംസയറിയിക്കാൻ ഡോ മന്മോഹൻ സിങ്; അദ്വാനിയും മുതിർന്ന രാഷ്ട്രീയ നേതാക്കളും; ഗ്ലാമർ കൂട്ടി ഗൗതം ഗംഭീർ അടക്കമുള്ള വൻ താരനിര; സോണിയയുടേയും രാഹുലിന്റേയും അസാന്നിധ്യവും ചർച്ചയായി; ഇഷാൻ തരൂരിന്റെ വിവാഹ സൽക്കാരത്തിന് ഒഴുകിയെത്തിത് വിവിഐപി പട; താരമായി ശശി തരൂരും
ന്യൂഡൽഹി: ശശി തരൂരിന്റെ മകൻ ഇഷാൻ തരുരിന്റെ വിവാഹം അമേരിക്കയിൽ ഒക്ടോബർ 14നായിരുന്നു. ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ന്യൂഡൽഹിയിലും തിരുവനന്തപുരത്തും വിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു ഡൽഹിയിലെ ഒത്തു ചേരൽ. ദേശീയ രാഷ്ട്രീയത്തിലെ തലയെടുപ്പുള്ള നേതാക്കളുടെ സംഗമ വേദിയായി സൽക്കാരം മാറി. മുൻ പ്രധാനമന്ത്രി മന്മോഹൻ സിംഗും മുൻ ഉപപ്രധാനമന്ത്രി എൽ കെ അദ്വാനിയും വിവാഹ ആശംസകളുമായിത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി ഒഴികെ കേന്ദ്ര ക്യാബിനെറ്റിലെ മിക്കവാറും പേരും തരൂരിന്റെ ക്ഷണം സ്വീകരിച്ചെത്തി. അങ്ങനെ തീർത്തും വിവിഐപി സംഗമ വേദിയായി ചടങ്ങ് മാറി. കോൺഗ്രസ് മുൻ അധ്യക്ഷ സോണിയാ ഗാന്ധിയുമായി തരൂരിന് അടുത്ത ബന്ധമാണുള്ളത്. ആരോഗ്യ കാരണങ്ങളാൽ ചടങ്ങിനെത്താത്ത സോണിയ വ്യക്തിപരമായി വധൂവരന്മാർക്ക് ആശംസ അറിയിച്ചു. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും വന്നില്ല. ഇവരൊഴികെ കോൺഗ്രസിലെ കേന്ദ്ര നേതാക്കളെല്ലാം ചടങ്ങിനെത്തി. കേന്ദ്രമന്ത്രിമാരായ അരുൺ ജെയ്റ്റ്‌ലി, നിതിൻ ഗഡ്ഗരി തുടങ്ങിയവരും എത്തി. ഇന്ത്യൻ ക്രിക്കറ്റ് താരം ഗൗതം ഗംഭീർ കുടും
ന്യൂഡൽഹി: ശശി തരൂരിന്റെ മകൻ ഇഷാൻ തരുരിന്റെ വിവാഹം അമേരിക്കയിൽ ഒക്ടോബർ 14നായിരുന്നു. ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ന്യൂഡൽഹിയിലും തിരുവനന്തപുരത്തും വിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു ഡൽഹിയിലെ ഒത്തു ചേരൽ. ദേശീയ രാഷ്ട്രീയത്തിലെ തലയെടുപ്പുള്ള നേതാക്കളുടെ സംഗമ വേദിയായി സൽക്കാരം മാറി. മുൻ പ്രധാനമന്ത്രി മന്മോഹൻ സിംഗും മുൻ ഉപപ്രധാനമന്ത്രി എൽ കെ അദ്വാനിയും വിവാഹ ആശംസകളുമായിത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി ഒഴികെ കേന്ദ്ര ക്യാബിനെറ്റിലെ മിക്കവാറും പേരും തരൂരിന്റെ ക്ഷണം സ്വീകരിച്ചെത്തി. അങ്ങനെ തീർത്തും വിവിഐപി സംഗമ വേദിയായി ചടങ്ങ് മാറി.
കോൺഗ്രസ് മുൻ അധ്യക്ഷ സോണിയാ ഗാന്ധിയുമായി തരൂരിന് അടുത്ത ബന്ധമാണുള്ളത്. ആരോഗ്യ കാരണങ്ങളാൽ ചടങ്ങിനെത്താത്ത സോണിയ വ്യക്തിപരമായി വധൂവരന്മാർക്ക് ആശംസ അറിയിച്ചു. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും വന്നില്ല. ഇവരൊഴികെ കോൺഗ്രസിലെ കേന്ദ്ര നേതാക്കളെല്ലാം ചടങ്ങിനെത്തി. കേന്ദ്രമന്ത്രിമാരായ അരുൺ ജെയ്റ്റ്‌ലി, നിതിൻ ഗഡ്ഗരി തുടങ്ങിയവരും എത്തി. ഇന്ത്യൻ ക്രിക്കറ്റ് താരം ഗൗതം ഗംഭീർ കുടുംബ സമേതം ചടങ്ങിനെത്തി. അങ്ങനെ വിവിഐപികളെ കൊണ്ട് നറഞ്ഞ സൽക്കാരത്തിനാണ് ഡൽഹി വേദിയായത്.
ശശി തരൂരിന് ഇന്ത്യൻ രാഷ്ട്രീയത്തിലെ സൗഹദക്കരുത്തിന് തെളിവ് കൂടിയായി രാഷ്ട്രീയത്തിന് അതീതമായുള്ള നേതാക്കളുട സാന്നിധ്യം. കോൺഗ്രസിലും ബിജെപിയിലും തരൂരിന് നിരവധി സുഹൃത്തുക്കളുണ്ട്. ഈ സാഹചര്യത്തിലാണ് ഡൽഹിയിലും സൽകാരം നടത്തിയത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ചേർന്നാണ് വിരുന്നുകാരെ സ്വീകരിച്ചത്. ആചാരപരമായ ചടങ്ങുകളൊന്നും ഉണ്ടായിരുന്നതുമില്ല.
അമേരിക്കയിലെ റിച്ചമണ്ടിൽവച്ചായിരുന്നു ഗുജറാത്തിലെ ന്യൂറോ സർജനായ ഡോ. ദവെയുടെ മകൾ ഭൂമികയുമായുള്ള ഇഷാന്റെ വിവാഹം നടന്നത്. വാഷിങ്ടൺ പോസ്റ്റിൽ വിദേശകാര്യ ലേഖകകനാണ് തരൂരിന്റെയും ആദ്യപത്നി തിലോത്തമ മുഖർജിയുടേയും സീമന്ത പുത്രനായ ഇഷാൻ. നേരത്തെ വാഷിങ്ടൺ പോസ്റ്റിൽ പ്രവർത്തിച്ചിരുന്ന ഭൂമിക ഇപ്പോൾ സിഎൻഎന്നിൽ പത്രപ്രവർത്തകയാണ്. വാഷിങ്ടൺ പോസ്റ്റിൽ ഒരുമിച്ച് പ്രവർത്തിച്ച കാലത്തെ പ്രണയം ഇപ്പോൾ വിവാഹത്തിലേക്ക് എത്തുകയായിരുന്നു. ഇരുവരുടേയും വിവാഹം അമേരിക്കയിൽ നടന്നവിവരം കഴിഞ്ഞദിവസം ഫേസ്‌ബുക്ക് പോസ്റ്റിലൂലെ ശശി തരൂരാണ് അറിയിച്ചത്. ഇവരുടെ വിവാഹസൽക്കാരം ഇനി ഡിസംബർ 30ന് തിരുവനന്തപുരത്ത് നടക്കും. ട്രിവാൻഡ്രം ക്ളബിലെ സുബ്രഹ്മണ്യം ഹാളിൽവച്ചാവും സൽക്കാരമെന്ന് തരൂരുമായി അടുത്ത വൃത്തങ്ങൾ മറുനാടനോട് വ്യക്തമാക്കി.
തരൂരിന്റെയും തിലോത്തമയുടെയും ഇളയമകൻ കനിഷ്‌കിന്റെ വിവാഹവും അമേരിക്കയിൽ വച്ചായിരുന്നു. മാധ്യമപ്രവർത്തകനായ കനിഷ്‌ക് ന്യൂയോർക്കിലെ ഗ്രേസ് ചർച്ചിൽവച്ചാണ് അമാൻഡയെ ജീവിത പങ്കാളിയാക്കിയത്. 2015 ഓഗസ്റ്റ് 15നായിരുന്നു വിവാഹം. പിന്നീട് ഹിന്ദു ആചാര പ്രകാരവും ഇന്ത്യയിൽ വച്ച് ചടങ്ങുകൾ നടത്തിയിരുന്നു. മകൻ കനിഷ്‌കിന് സ്വാതന്ത്ര്യദിനത്തിൽ സ്വാതന്ത്യം നഷ്ടമായെന്ന് അന്ന് തമാശ രൂപത്തിൽ തരൂർ ട്വീറ്റ് ചെയ്തിരുന്നത് വലിയ ചർച്ചയായിരുന്നു. ഇക്കുറി ഇഷാന്റെ വിവാഹശേഷമുള്ള തരൂരിന്റെ ട്വീറ്റും തരംഗമായി. വർഷങ്ങളായി കോൺഗ്രസ് ഗുജറാത്തിനോട് വിദ്വേഷം പുലർത്തുകയായിരുന്നെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി തരൂർ എത്തിയത് ഇങ്ങനെയാണ്.
കോൺഗ്രസിന് ഗുജറാത്തിനോട് സ്‌നേഹം മാത്രമാണുള്ളതെന്ന് ട്വിറ്ററിൽ കുറിച്ച തരൂർ തന്റെ മകൻ വിവാഹം കഴിച്ചിരിക്കുന്നത് ഗുജറാത്തിൽനിന്നുള്ള പെൺകുട്ടിയെയാണെന്നും ഞങ്ങൾക്ക് താങ്കളുടെ സംസ്ഥാനത്തോടും അവിടുത്തെ ജനങ്ങളോടും സ്‌നേഹം മാത്രമാണുള്ളതെന്നും പറഞ്ഞുകൊണ്ട് മോദിക്ക് മറുപടിയുമായി എത്തിയതോടെ സംഭവം ചർച്ചയായി. ഗുജറാത്തിനോടും ഗുജറാത്തികളോടും കോൺഗ്രസിന് പ്രത്യേക വിദ്വേഷമാണെന്ന് മോദി ഗുജറാത്ത് തെരഞ്ഞെടുപ്പ് കാലത്ത് ട്വീറ്റ് ചെയ്തിരുന്നു. ഇതിനുള്ള റീ ട്വീറ്റിലാണ് തരൂരിന്റെ മറുപടി.