- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വ്യാജ ഏറ്റുമുട്ടൽ കേസിൽ ജയിലിൽ കിടന്നത് എട്ട് വർഷം; ജാമ്യത്തിലിറങ്ങിയവർക്ക് താക്കോൽ സ്ഥാനത്ത് നിയമനവും; സുപ്രീംകോടതിയുടെ ഇടപെടലിന് ഒടുവിൽ രണ്ട് പൊലീസ് ഉദ്യോഗസ്ഥരും രാജിവച്ചു; ഗുജറാത്ത് സർക്കാരിന് വൻ തിരിച്ചടി
അഹമ്മദാബാദ്: ഇസ്രത് ജഹാൻ വ്യാജ ഏറ്റുമുട്ടൽ കൊലക്കേസിൽ പ്രതികളായ രണ്ടു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരെ സുപ്രീം കോടതി പുറത്താക്കി. വർഷങ്ങളോളം ജയിലിൽ കഴിഞ്ഞശേഷം, ഗുജറാത്ത് സർക്കാർ വീണ്ടും നിയമിച്ച ഉദ്യോഗസ്ഥരെയാണ് മാറ്റുന്നത്. ഇതേ കേസുമായി ബന്ധപ്പെട്ടു നേരത്തേ സംസ്ഥാന ഡിജിപിയെയും നേരത്തെ മാറ്റേണ്ടിവന്നിരുന്നു. കോടതി ഉത്തരവിനെ തുടർന്ന് ഇരുവരും ഇന്നലെത്തന്നെ രാജി നൽകി. മലയാളി പ്രാണേഷ്‌കുമാർ പിള്ള, ഇസ്രത് ജഹാൻ എന്നിവരടക്കം നാലുപേർ കൊല്ലപ്പെട്ട കേസിൽ കുറ്റാരോപിതരായ എൻ.കെ.അമിൻ, തരുൺ ഭാരോട്ട് എന്നീ ഉദ്യോഗസ്ഥർക്കു വിരമിച്ചശേഷം സർക്കാർ നൽകിയ നിയമനമാണു സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജെ.എസ്.കേഹാർ, ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് എന്നിവരടങ്ങുന്ന ബഞ്ച് റദ്ദാക്കിയത്. സർക്കാരിനെ രൂക്ഷമായി വിമർശിച്ച കോടതി, ഇരുവരോടും ഉടൻ രാജിവയ്ക്കാൻ ആവശ്യപ്പെടുകയായിരുന്നു. ഇസ്രത് ജഹാൻ കേസിനു പുറമേ സൊഹ്‌റാബുദീൻ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടൽ കേസിലും അമിൻ പ്രതിയാണ്. എട്ടു വർഷത്തോളം ജയിലിൽ കഴിഞ്ഞു. ഇസ്രത്ത് ജഹാൻ കേസിലും സാദിഖ് ജമാൽ വ്യാജ ഏ
അഹമ്മദാബാദ്: ഇസ്രത് ജഹാൻ വ്യാജ ഏറ്റുമുട്ടൽ കൊലക്കേസിൽ പ്രതികളായ രണ്ടു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരെ സുപ്രീം കോടതി പുറത്താക്കി. വർഷങ്ങളോളം ജയിലിൽ കഴിഞ്ഞശേഷം, ഗുജറാത്ത് സർക്കാർ വീണ്ടും നിയമിച്ച ഉദ്യോഗസ്ഥരെയാണ് മാറ്റുന്നത്. ഇതേ കേസുമായി ബന്ധപ്പെട്ടു നേരത്തേ സംസ്ഥാന ഡിജിപിയെയും നേരത്തെ മാറ്റേണ്ടിവന്നിരുന്നു. കോടതി ഉത്തരവിനെ തുടർന്ന് ഇരുവരും ഇന്നലെത്തന്നെ രാജി നൽകി.
മലയാളി പ്രാണേഷ്‌കുമാർ പിള്ള, ഇസ്രത് ജഹാൻ എന്നിവരടക്കം നാലുപേർ കൊല്ലപ്പെട്ട കേസിൽ കുറ്റാരോപിതരായ എൻ.കെ.അമിൻ, തരുൺ ഭാരോട്ട് എന്നീ ഉദ്യോഗസ്ഥർക്കു വിരമിച്ചശേഷം സർക്കാർ നൽകിയ നിയമനമാണു സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജെ.എസ്.കേഹാർ, ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് എന്നിവരടങ്ങുന്ന ബഞ്ച് റദ്ദാക്കിയത്. സർക്കാരിനെ രൂക്ഷമായി വിമർശിച്ച കോടതി, ഇരുവരോടും ഉടൻ രാജിവയ്ക്കാൻ ആവശ്യപ്പെടുകയായിരുന്നു. ഇസ്രത് ജഹാൻ കേസിനു പുറമേ സൊഹ്‌റാബുദീൻ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടൽ കേസിലും അമിൻ പ്രതിയാണ്. എട്ടു വർഷത്തോളം ജയിലിൽ കഴിഞ്ഞു.
ഇസ്രത്ത് ജഹാൻ കേസിലും സാദിഖ് ജമാൽ വ്യാജ ഏറ്റുമുട്ടൽ കേസിലും പ്രതിയാണു ഭാരോട്ട്. ഇരുവരെയും 2016 സെപ്റ്റംബറിൽ കരാറടിസ്ഥാനത്തിൽ തിരിച്ചുവിളിച്ച സർക്കാർ, അമിനെ താപി എസ്‌പി ആയും ഭാരോട്ടിനെ വഡോദരയിൽ പശ്ചിമ റെയിൽവേ ഡിവൈഎസ്‌പിയായുമാണു നിയമിച്ചത്. ഇരുവരുടെയും നിയമനത്തിനെതിരെ മുൻ ഐപിഎസ് ഉദ്യോഗസ്ഥനും നരേന്ദ്ര മോദിയുടെ എതിരാളിയുമായ രാഹുൽ ശർമയാണു കോടതിയെ സമീപിച്ചത്.
ഗുജറാത്ത് ഹൈക്കോടതി ഹർജി തള്ളിയതിനെതിരെ രാഹുൽ സുപ്രീം കോടതിയെ സമീപിച്ചു. സുപ്രീം കോടതി മാർഗരേഖകളുടെ നഗ്‌നമായ ലംഘനമാണു നിയമനമെന്നു ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.