- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഭയാർഥികൾക്കൊപ്പം നൂറുകണക്കിന് ഭീകരരെ യൂറോപ്പിലെത്തിച്ച് ഐസിസ്; ഏതു നിമിഷവും യൂറോപ്യൻ നഗരങ്ങളിൽ ആക്രമണങ്ങൾ ഉണ്ടാവും; പേടിമാറ്റാൻ അന്വേഷണവുമായി യൂറോപ്യൻ രാജ്യങ്ങൾ
യൂറോപ്പിൽ കഴിഞ്ഞവർഷമുണ്ടായ അഭയാർഥിപ്രവാഹം യഥാർഥത്തിൽ ഭീകരരെ യൂറോപ്പിലെത്തിക്കാനുള്ള ഐസിസ് ഗൂഢാലോചനയുടെ കൂടി ഫലമായിരുന്നോ? അഭയാർഥികൾക്കൊപ്പം പതിനായിരക്കണക്കിന് ഭീകരർ യൂറോപ്പിലേക്ക് നുഴഞ്ഞുകയറിയിട്ടുണ്ടെന്ന ആശങ്കയിലാണ് യൂറോപ്യൻ രാജ്യങ്ങൾ. യൂറോപ്യൻ രാജ്യങ്ങളിൽ ആവർത്തിച്ചുവരുന്ന ഭീകരാക്രമണങ്ങളാണ് ഈ ആശങ്ക ശക്തമാക്കിയിരിക്കുന്നത്. അഭയാർഥികൾക്കൊപ്പം ഭീകരരെ കടത്തിയിട്ടുണ്ടോ എന്ന കാര്യത്തിൽ ഇറ്റലി അന്വേഷണം ആരംഭിച്ചുകഴിഞ്ഞു. ഇപ്പോഴും ഓരോ ദിവസവും നൂറുകണക്കിനാളുകളാണ് അഭയാർഥികളായി ഇറ്റലിയിലെത്തുന്നത്. വരുന്നത് യഥാർഥ അഭയാർഥികൾ തന്നെയാണോ എന്ന കാര്യത്തിൽ സംശയമുണ്ടെന്നും അഭയാർഥിപ്രവാഹത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് നീതിന്യായ മന്ത്രി പ്രഖ്യാപിച്ചു. ലിബിയയിൽനിന്നും സിറിയയിലിൽനിന്നുമാണ് ഇറ്റലിയിലെത്തുന്ന അഭയാർഥികളിലേറെയും. ലിബിയയിലെ മനുഷ്യക്കടത്ത് സംഘങ്ങളാണ് അഭയാർഥികളെ ഇറ്റലിയിലേക്ക് കടത്തുന്നുണ്ട്. ഇതിന്റെ മറവിൽ ഐസിസ് ഭീകരരെയും യൂറോപ്പിലേക്ക് കടത്തുന്നുണ്ടെന്നാണ് ആശങ്ക. ഇറ്റലിയിലേക്കുള്ള അഭയാർഥി പ്രവാഹത്ത
യൂറോപ്പിൽ കഴിഞ്ഞവർഷമുണ്ടായ അഭയാർഥിപ്രവാഹം യഥാർഥത്തിൽ ഭീകരരെ യൂറോപ്പിലെത്തിക്കാനുള്ള ഐസിസ് ഗൂഢാലോചനയുടെ കൂടി ഫലമായിരുന്നോ? അഭയാർഥികൾക്കൊപ്പം പതിനായിരക്കണക്കിന് ഭീകരർ യൂറോപ്പിലേക്ക് നുഴഞ്ഞുകയറിയിട്ടുണ്ടെന്ന ആശങ്കയിലാണ് യൂറോപ്യൻ രാജ്യങ്ങൾ. യൂറോപ്യൻ രാജ്യങ്ങളിൽ ആവർത്തിച്ചുവരുന്ന ഭീകരാക്രമണങ്ങളാണ് ഈ ആശങ്ക ശക്തമാക്കിയിരിക്കുന്നത്.
അഭയാർഥികൾക്കൊപ്പം ഭീകരരെ കടത്തിയിട്ടുണ്ടോ എന്ന കാര്യത്തിൽ ഇറ്റലി അന്വേഷണം ആരംഭിച്ചുകഴിഞ്ഞു. ഇപ്പോഴും ഓരോ ദിവസവും നൂറുകണക്കിനാളുകളാണ് അഭയാർഥികളായി ഇറ്റലിയിലെത്തുന്നത്. വരുന്നത് യഥാർഥ അഭയാർഥികൾ തന്നെയാണോ എന്ന കാര്യത്തിൽ സംശയമുണ്ടെന്നും അഭയാർഥിപ്രവാഹത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് നീതിന്യായ മന്ത്രി പ്രഖ്യാപിച്ചു.
ലിബിയയിൽനിന്നും സിറിയയിലിൽനിന്നുമാണ് ഇറ്റലിയിലെത്തുന്ന അഭയാർഥികളിലേറെയും. ലിബിയയിലെ മനുഷ്യക്കടത്ത് സംഘങ്ങളാണ് അഭയാർഥികളെ ഇറ്റലിയിലേക്ക് കടത്തുന്നുണ്ട്. ഇതിന്റെ മറവിൽ ഐസിസ് ഭീകരരെയും യൂറോപ്പിലേക്ക് കടത്തുന്നുണ്ടെന്നാണ് ആശങ്ക.
ഇറ്റലിയിലേക്കുള്ള അഭയാർഥി പ്രവാഹത്തെ നിയന്ത്രിക്കുന്നവരിൽ ഐസിസ് പ്രതിനിധികളുണ്ടോ എന്ന കാര്യമാണ് അന്വേഷിച്ചുകൊണ്ടിരിക്കുന്നതെന്ന് മന്ത്രി ആന്ദ്രെ ഒർലാൻഡോ പറഞ്ഞു. അന്വേഷണത്തിന്റെ വിശദാംശങ്ങൾ പുറത്തുവിടാനാവില്ലെന്നും മന്ത്രി പറഞ്ഞു.
ജർമൻ ചാൻസലർ ആംഗല മെർക്കലും നേരത്തെ സമാനമായ ആശങ്ക പ്രകടിപ്പിച്ചിരുന്നു. അഭയാർഥികളെ സ്വീകരിക്കുന്നതിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താതിരുന്ന രാജ്യമാണ് ജർമനി. എന്നാൽ, ഇതിന്റെ മറവിൽ ഭീകരർ രാജ്യത്ത് കയറിക്കൂടിയിട്ടുണ്ടോ എന്ന് സംശയിക്കുന്നതായി മെർക്കൽ അഭിപ്രായപ്പെട്ടിരുന്നു.
ഫ്രാൻസിൽ അടുത്തിടെ തുടർച്ചയായുണ്ടായ ഭീകരാക്രമണങ്ങൾ യൂറോപ്പിന്റെ ഉറക്കം കെടുത്തുകയാണ്. അഭയാർഥികൾക്കൊപ്പം ഭീകരർകൂടി നുഴഞ്ഞുകയറിയിട്ടുണ്ടെന്ന് സംശയം ബലപ്പെടാൻ ഈ ആക്രമണങ്ങൾ കാരണമായിട്ടുണ്ട്. ജർമനിയിലും അടുത്തിടെ ഭീകരാക്രമണങ്ങൾ ശ്രമങ്ങളുണ്ടായിരുന്നു. ഇതിന് പുറമെ അഭയാർഥികൾ നാട്ടുകാർക്കുനേരെ നടത്തുന്ന അക്രമസംഭവങ്ങളും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.