- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുട്ടികളെ ഇറക്കി ഐസിസ് ലോകത്തോട് യുദ്ധത്തിന് ഇറങ്ങി; 12 വയസുകാരന്റെ ദേഹത്ത് നിന്നും ബോംബുകൾ അഴിച്ച് മാറ്റുന്ന വീഡിയോ പുറത്ത്; തുർക്കിയിലെ അരും കൊല ചെയ്തതും 12 കാരൻ
ഇപ്പോൾ വൻതോതിൽ കുട്ടികളെ ഇറക്കിയാണ് ഐസിസ് ലോകത്തോട് യുദ്ധം ചെയ്യാനിറങ്ങിയിരിക്കുന്നത്. ശനിയാഴ്ച ഇറാഖിലെ കിർകുക്കിൽ നിന്നും പിടിയിലായ 12 വയസുകാരന്റെ ദേഹത്ത് നിന്നു ബോംബുകൾ അഴിച്ച് മാറ്റുന്ന വീഡിയോ ഇപ്പോൾ പുറത്ത് വന്നിട്ടുണ്ട്. അതിന് 24 മണിക്കൂർ മുമ്പ് തുർക്കിയിൽ 12നും 14നും ഇടയിൽ പ്രായമുള്ള മറ്റൊരു ആൺകുട്ടിയാണ് ആത്മഹത്യാ ബോംബറായി 51 പേരെ വധിക്കുകയും 100 പേർക്ക് പരുക്കേൽപ്പിക്കുകയും ചെയ്തിരുന്നു. ആ സംഭവത്തിന് ശേഷമാണ് ഇറാഖിലെ കിർകുക്കിൽ വച്ച് പൊലീസ് മറ്റൊരു 12 വയസുകാരനെ പിടികൂടിയത്. ഈ കുട്ടിഭീകരന്റെ അരയിൽ സ്ഫോടകവസ്തുക്കളടങ്ങിയ ആത്മഹത്യ ബെൽറ്റുണ്ടായിരുന്നു. പൊലീസിന്റെ മുന്നിൽ വച്ച് കുട്ടി ഈ ബെൽറ്റ് അഴിച്ചെറിഞ്ഞ പാടെ പൊട്ടിത്തെറിക്കുന്ന ഭീകരമായ ചിത്രങ്ങൾ പുറത്ത് വന്നിട്ടുണ്ട്. പൊലീസിന്റെ പിടിയിലായ കുട്ടി പൊട്ടിക്കരയുകയായിരുന്നുവെന്നും റിപ്പോർട്ടുണ്ട്. ഐസിസ് ഇത്തരം കുട്ടികളെ നിർബന്ധിപ്പിച്ച് ചാവേറുകളാക്കി ജനക്കൂട്ടത്തിന് നേരെ അയക്കുകയാണെന്നാണ് ഇതിലൂടെ വെളിപ്പെടുന്നത്. കിർകുക്കിൽ നിന്ന് ശനിയാഴ്
ഇപ്പോൾ വൻതോതിൽ കുട്ടികളെ ഇറക്കിയാണ് ഐസിസ് ലോകത്തോട് യുദ്ധം ചെയ്യാനിറങ്ങിയിരിക്കുന്നത്. ശനിയാഴ്ച ഇറാഖിലെ കിർകുക്കിൽ നിന്നും പിടിയിലായ 12 വയസുകാരന്റെ ദേഹത്ത് നിന്നു ബോംബുകൾ അഴിച്ച് മാറ്റുന്ന വീഡിയോ ഇപ്പോൾ പുറത്ത് വന്നിട്ടുണ്ട്. അതിന് 24 മണിക്കൂർ മുമ്പ് തുർക്കിയിൽ 12നും 14നും ഇടയിൽ പ്രായമുള്ള മറ്റൊരു ആൺകുട്ടിയാണ് ആത്മഹത്യാ ബോംബറായി 51 പേരെ വധിക്കുകയും 100 പേർക്ക് പരുക്കേൽപ്പിക്കുകയും ചെയ്തിരുന്നു. ആ സംഭവത്തിന് ശേഷമാണ് ഇറാഖിലെ കിർകുക്കിൽ വച്ച് പൊലീസ് മറ്റൊരു 12 വയസുകാരനെ പിടികൂടിയത്. ഈ കുട്ടിഭീകരന്റെ അരയിൽ സ്ഫോടകവസ്തുക്കളടങ്ങിയ ആത്മഹത്യ ബെൽറ്റുണ്ടായിരുന്നു. പൊലീസിന്റെ മുന്നിൽ വച്ച് കുട്ടി ഈ ബെൽറ്റ് അഴിച്ചെറിഞ്ഞ പാടെ പൊട്ടിത്തെറിക്കുന്ന ഭീകരമായ ചിത്രങ്ങൾ പുറത്ത് വന്നിട്ടുണ്ട്. പൊലീസിന്റെ പിടിയിലായ കുട്ടി പൊട്ടിക്കരയുകയായിരുന്നുവെന്നും റിപ്പോർട്ടുണ്ട്. ഐസിസ് ഇത്തരം കുട്ടികളെ നിർബന്ധിപ്പിച്ച് ചാവേറുകളാക്കി ജനക്കൂട്ടത്തിന് നേരെ അയക്കുകയാണെന്നാണ് ഇതിലൂടെ വെളിപ്പെടുന്നത്.
കിർകുക്കിൽ നിന്ന് ശനിയാഴ്ച ഈ കുട്ടി പിടിയിലായത്. ഫുട്ബോൾ താരം ലിയോണൽ മെസിയുടെ പേരെഴുതിയ ബാർസലോണ ഫുട്ബോൾ ഷർട്ടായിരുന്നു കുട്ടി ധരിച്ചിരുന്നത്. ഇതിന് പുറമെ ഞായറാഴ്ച മറ്റ് രണ്ട് ആത്മഹത്യാബോംബർമാർ കിർകുക്കിൽ സ്വയം പൊട്ടിത്തെറിച്ചിരുന്നു. ഇതിൽ ഒരു സംഭവത്തിൽ മൂന്ന് പേർക്ക് പരുക്കേറ്റെങ്കിലും മറ്റേ സ്ഫോടനത്തിൽ മറ്റാർക്കും പരുക്കേറ്റിട്ടില്ല.കിർകുക്കിലെ ഷിയാ പള്ളിക്ക് സമീപം പോയി സ്വയം പൊട്ടിത്തെറിച്ച് വൻ ദുരന്തം വിതയ്ക്കാനുള്ള യാത്രയ്ക്കിടെയാണ് ശനിയാഴ്ച ഈ ആത്മഹത്യാബോംബർ പിടിയിലായിരുന്നത്. അത് ഒരു ഭീകരമായ സംഭവമായിരുന്നുവെന്ന് പൊലീസ് വെളിപ്പെടുത്തുന്നു.
ചെറിയ കുട്ടികളെ തങ്ങളുടെ ജിഹാദിന് വേണ്ടി ഐസിസ് ദുരുപയോഗപ്പെടുത്തുന്നതിനുള്ള തെളിവുകൾ ഇതിന് മുമ്പും പുറത്ത് വന്നിട്ടുണ്ട്. ഈ വർഷം ആദ്യം കുട്ടികളെ അറബി പഠിപ്പിക്കുന്നതിനായി ഐസിസ് ഒരു ആപ്പ് പുറത്തിറക്കിയിരുന്നു.ഇതിനായി ഉപയോഗിക്കുന്ന കുട്ടികളെ ' കബ് ഓഫ് ദി കലിഫറ്റ് ' എന്നായിരുന്നു ഭീകരർ വിശേഷിപ്പിച്ചിരുന്നത്. ആയുധങ്ങളുടെ കാർട്ടൂൺ ചിത്രങ്ങൾ ഉപയോഗിച്ചായിരുന്നു ഇതിൽ കുട്ടികളെ അക്ഷരങ്ങൾ പഠിപ്പിച്ചിരുന്നത്. ടാങ്കുകൾ, സ്ഫോടകവസ്തുക്കൾ, വാളുകൾ തുടങ്ങിയ മാരക വസ്തുക്കളായിരുന്ന ഇതിൽ അക്ഷരങ്ങൾ തിരിച്ചറിയാനുള്ള ബിംബങ്ങളായി കുട്ടികൾക്ക് മുന്നിൽ ചിത്രീകരിച്ചിരുന്നത്.കുട്ടികളെ തങ്ങളുടെ ആക്രമണപാതയിലേക്ക് വഴി തെറ്റിക്കാനായി ഐസിസ് ഇറാഖിലെയും സിറിയയിലെയും തങ്ങളുടെ ശക്തികേന്ദ്രങ്ങളിൽ നടത്തുന്ന ഏറ്റവും പുതിയ ശ്രമമാണിത്.
ഇത്തരം കുട്ടികൾക്ക് വിവിധ പരിശീലന കേന്ദ്രങ്ങളിൽ ജിഹാദിന് വേണ്ടി പ്രവർത്തിക്കുന്നതിനുള്ള കർക്കശമായ പരിശീലനം നൽകുന്നതിന്റെ വീഡിയോകൾ ഇതിന് മുമ്പ് പുറത്ത് വന്നിരുന്നു. തങ്ങൾ ബന്ദികളാക്കുന്ന നിഷ്‌കളങ്കരെ കുട്ടിഭീകരരെ കൊണ്ട് നിഷ്‌കരുണം കൊല്ലിക്കുന്ന വീഡിയോകൾ ഐസിസ് ഇതിന് മുമ്പ് ധാരാളം പുറത്ത് വിട്ടിരുന്നു. ശനിയാഴ്ച രാത്രി തുർക്കിയിലെ ഗസ്സിയാടെപ്പ് നഗരത്തിൽ ഡാൻസിങ് പാർട്ടിയിൽ ആത്മഹത്യാ ബോംബർ പൊട്ടിത്തെറിച്ച് നിരവധി പേരെ കൊന്നൊടുക്കിയതിന് പിന്നിൽ ഐസിസ് ആണെന്ന് തുർക്കി പ്രസിഡന്റ് തയിപ് എർഡോജൻ ആരോപിച്ചിട്ടുണ്ട്. കൊല്ലപ്പെട്ടവരുടെ ശവസംസ്‌കാരം ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് തുർക്കിയിൽ നടന്നത്. ചിന്നിച്ചിതറിയ പലരെയും തിരിച്ചറിയുന്നതിനായി ഡിഎൻഎ പരിശോധന ആവശ്യമാണെന്നാണ് റിപ്പോർട്ട്.