- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
1700 പട്ടാളക്കാരെ കൊന്ന 36 ഐസിസ് ഭീകരർക്ക് വധശിക്ഷ നടപ്പിലാക്കിയത് മരിച്ചവരുടെ ബന്ധുക്കളുടെ മുമ്പിൽ വച്ച്; ഇറാഖിൽ നിന്നും ഒരു പ്രതികാരത്തിന്റെ കഥ
ദമാസ്‌കസ്: 1700 ഇറാഖി പട്ടാളക്കാരെ തട്ടിക്കൊണ്ട് പോയി നിഷ്‌ക്കരുണം വധിച്ച 36 ഐസിസ് ഭീകരരെ തൂക്കിക്കൊന്നു. ഇവർ കൊല ചെയ്ത പട്ടാളക്കാരുടെ ബന്ധുക്കളുടെ മുമ്പിൽ വച്ചാണ് ഇവരെ തൂക്കിലേറ്റിയിരിക്കുന്നത്. ഇറാഖിൽ നിന്നുള്ള ഒരു പ്രതികാരത്തിന്റെ കഥയാണിത്.സ്‌പെയ്‌ച്ചെർ കൂട്ടക്കൊലയിൽ ഭാഗഭാക്കായവർക്കാണീ കടുത്ത ശിക്ഷ ഇറാഖ് നൽകിയിരിക്കുന്നത്. ഇറാഖിലെ തിക്‌റിതിനടുത്തുള്ള സൈനിക ബേസിൽ നിന്നായിരുന്നു ജിഹാദികൾ പട്ടാളക്കാരെ തട്ടിക്കൊണ്ട് പോവുകയും പിന്നീട് ക്രൂരമായി തല ഛേദിക്കുകയും ചെയ്തിരുന്നത്. കഴിഞ്ഞ ദിവസം നസിറിയാഹ് ജയിലിൽ നടന്ന തൂക്കിക്കൊല്ലലിൽ കൊല്ലപ്പെട്ട പട്ടാളക്കാരുടെ ചില ബന്ധുക്കൾ പങ്കെടുത്തിരുന്നുവെന്നാണ് ഒഫീഷ്യലുകൾ വെളിപ്പെടുത്തുന്നത്. മുൻ പ്രസിഡന്റ് സദ്ദാ ഹുസൈന്റെ ഹോം ടൗണായ തിക്‌റിത് 2014ൽ പിടിച്ചടക്കിയതിനെ തുടർന്നായിരുന്നു ഐസിസ് 1700 പട്ടാളക്കാരെ കൂട്ടക്കുരുതി നടത്തിയത്. സ്‌പെയ്‌ച്ചെർ ക്യാമ്പിൽ നിന്നും പട്ടാളക്കാർ ഓടി രക്ഷപ്പെടാൻ ശ്രമിച്ചിരുന്നുവെങ്കിലും അവരെ ഐസിസ് തട്ടിക്കൊണ്ട് പോയി വധിക്കുകയായിരു
ദമാസ്‌കസ്: 1700 ഇറാഖി പട്ടാളക്കാരെ തട്ടിക്കൊണ്ട് പോയി നിഷ്‌ക്കരുണം വധിച്ച 36 ഐസിസ് ഭീകരരെ തൂക്കിക്കൊന്നു. ഇവർ കൊല ചെയ്ത പട്ടാളക്കാരുടെ ബന്ധുക്കളുടെ മുമ്പിൽ വച്ചാണ് ഇവരെ തൂക്കിലേറ്റിയിരിക്കുന്നത്. ഇറാഖിൽ നിന്നുള്ള ഒരു പ്രതികാരത്തിന്റെ കഥയാണിത്.സ്‌പെയ്‌ച്ചെർ കൂട്ടക്കൊലയിൽ ഭാഗഭാക്കായവർക്കാണീ കടുത്ത ശിക്ഷ ഇറാഖ് നൽകിയിരിക്കുന്നത്. ഇറാഖിലെ തിക്‌റിതിനടുത്തുള്ള സൈനിക ബേസിൽ നിന്നായിരുന്നു ജിഹാദികൾ പട്ടാളക്കാരെ തട്ടിക്കൊണ്ട് പോവുകയും പിന്നീട് ക്രൂരമായി തല ഛേദിക്കുകയും ചെയ്തിരുന്നത്. കഴിഞ്ഞ ദിവസം നസിറിയാഹ് ജയിലിൽ നടന്ന തൂക്കിക്കൊല്ലലിൽ കൊല്ലപ്പെട്ട പട്ടാളക്കാരുടെ ചില ബന്ധുക്കൾ പങ്കെടുത്തിരുന്നുവെന്നാണ് ഒഫീഷ്യലുകൾ വെളിപ്പെടുത്തുന്നത്.
മുൻ പ്രസിഡന്റ് സദ്ദാ ഹുസൈന്റെ ഹോം ടൗണായ തിക്‌റിത് 2014ൽ പിടിച്ചടക്കിയതിനെ തുടർന്നായിരുന്നു ഐസിസ് 1700 പട്ടാളക്കാരെ കൂട്ടക്കുരുതി നടത്തിയത്. സ്‌പെയ്‌ച്ചെർ ക്യാമ്പിൽ നിന്നും പട്ടാളക്കാർ ഓടി രക്ഷപ്പെടാൻ ശ്രമിച്ചിരുന്നുവെങ്കിലും അവരെ ഐസിസ് തട്ടിക്കൊണ്ട് പോയി വധിക്കുകയായിരുന്നു. മുൻ യുഎസ് ബേസിന് സമീപത്തായിരുന്നു ഈ പട്ടാളക്യാമ്പ്.തിക്‌റിത് പിടിച്ചെടുത്ത് മണിക്കൂറുകൾക്കകം നിരവധി പേരെ മുഖം കുനിച്ച് നിർത്തി വെടിവച്ച് കൊല്ലുന്ന ഗ്രാഫിക് ഇമേജുകൾ ഐസിസ് പുറത്ത് വിട്ടിരുന്നു.സ്‌പെയ്‌ച്ചെർ കൂട്ടക്കൊല ഇറാഖിലുടനീളം കടുത്ത പ്രതിഷേധത്തിന് വഴിയൊരുക്കിയിരുന്നു. ഇതിനെ തുടർന്നാണ് ഷിയാ പോരാളികൾ ഐസിസിനെതിരെ ശക്തമായി രംഗത്തെത്തിയിരുന്നത്.
ഈ കൂട്ടക്കൊലയുമായി ബന്ധപ്പെട്ട ഡസൻ കണക്കിന് പേരെയാണ് ഇറാഖ് സേനകൾ പിന്നീട് അറസ്റ്റ് ചെയ്തിരുന്നത്. യുഎസ് സേനയുടെ സഹായത്തോടെ കഴിഞ്ഞ വർഷം ഇറാഖ് തിക്‌റിത് തിരിച്ച് പിടിച്ചതിനെ തുടർന്നായിരുന്നു ഈ അറസ്റ്റുകൾ. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് ഇതിലെ ചില പ്രതികളെ തൂക്കിക്കൊന്നിരിക്കുന്നത്. ഈ വർഷം ആദ്യമായിരുന്നു ഒരു ഇറാഖി കോടതി ഇവർക്ക് വധശിക്ഷ വിധിച്ചിരുന്നത്. 36 ഐസിസുകാരെ തൂക്കിക്കൊന്ന കാര്യം ദിഖാർ ഗവർണർ സ്ഥിരീകരിച്ചിട്ടുണ്ട്.സ്‌പെയ്‌ച്ചെർ കൂട്ടക്കൊലയ്ക്കിരയായവരിൽ 400 പേർ ദിഖാർ പ്രവിശ്യയിലുള്ളവരാണെന്ന് ഗവർണറുടെ വക്താവ് വെളിപ്പെടുത്തുന്നു.മുൻ പ്രസിഡന്റ് സദ്ദാം ഹുസൈന്റെ പാലസ് കോംപ്ലക്‌സിലുള്ള മുൻ റിവർ പൊലീസ് ബിൽഡിംഗിന്റെ ഉൾവശമായിരുന്നു ഈ കൂട്ടക്കൊല നടത്തിയ വേദികളിലൊന്ന്. പട്ടാളക്കാരെ നിരനിരയായി നിർത്തി കൊന്ന് തള്ളുന്ന വീഡിയോ ഐസിസ് പുറത്ത് വിട്ടിരുന്നു. ഓരോരുത്തരെയും പുറകിൽ നിന്നും വെടിവച്ച് വെള്ളത്തിലേക്ക് തള്ളിയിടുന്ന ഫൂട്ടേജായിരുന്നു അത്.
ഭീകരരെ നേരിടുന്നതിനായി ഇറാഖ് വീണ്ടും വധശിക്ഷ തിരിച്ച് കൊണ്ടു വരുന്നതിനെ കർക്കശമായി വിമർശിച്ച് മനുഷ്യാവകാശ സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്. ഈ വർഷം മേയിൽ 22 പേരെ വധശിക്ഷയ്ക്ക് വിധേയമാക്കിയതിനെ ആംനെസ്റ്റ് ഇന്റർനാഷണൽ കടുത്ത ഭാഷയിലാണ് വിമർശിച്ചിരിക്കുന്നത്. ഏത് സന്ദർഭത്തിലാണെങ്കിലും വധശിക്ഷ അസ്വീകാര്യമാണെന്നാണ് ആംനെസ്റ്റിയുടെ ഇറാഖിലെ ഗവേഷകയായ ഡയാന എൽറ്റാഹവേ ആരോപിക്കുന്നത്.തീവ്രവാദ കേസുകളിൽ ജയിലിൽ കഴിയുന്നവരുടെ വധശിക്ഷ വേഗത്തിലാക്കാൻ ഇറാഖ് പ്രധാനമന്ത്രി ഹൈദർ അൽഅബാദി ആഹ്വാനം ചെയ്തതിനെ യുഎൻ അപലപിച്ചിട്ടുണ്ട്. 2014 ഇറാഖിലെ വളരെയധികം പ്രദേശങ്ങളിലെ അധികാരം പിടിച്ചെടുത്ത ശേഷം ഐസിസ് നടത്തിയ ഏറ്റവും വലിയ കൂട്ടക്കൊലയായിട്ടാണ് സ്‌പെയ്‌ച്ചെർ കൂട്ടക്കൊലയെ കണക്കാക്കുന്നത്.