- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമേരിക്കയും റഷ്യയും ഒരുമിച്ച് രംഗത്തിറങ്ങിയതോടെ ഐസിസിന്റെ ശക്തി അനുദിനം ചോരുന്നു; ലോകം കീഴടക്കാൻ ഇറങ്ങിയ ഭീകരർക്ക് 25 ശതമാനം സ്ഥലങ്ങളിൽ നിയന്ത്രണം നഷ്ടമായി
ലോകം കീഴടക്കാൻ ഇറങ്ങിത്തിരിച്ചിരിക്കുന്ന ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകർക്ക് അവരുടെ പ്രതാപം നഷ്ടമായിക്കൊണ്ടിരിക്കുന്നു എന്ന വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്. ഇറാഖിലും സിറിയയിലും അവർ കൈവശപ്പെടുത്തിയിരുന്ന മേഖലകളിൽ 25 ശതമാനത്തോളം നഷ്ടമായി എന്നാണ് റിപ്പോർട്ടുകൾ. ഐസിസ് ഭീകരതയ്‌ക്കെതിരേ അമേരിക്കയും റഷ്യയും ഒരുമിച്ച് രംഗത്തിറങ്ങിയതാണ് ഇവർക്ക് ഇത്രയേറെ തിരിച്ചടി നേരിടാൻ കാരണമായത്. 2015 മുതൽ തങ്ങളുടെ അധീനതയിൽ കൊണ്ടുവന്ന മേഖലകളിൽ കാൽഭാഗത്തോളം ഇവർക്ക് നഷ്ടമായത് കഴിഞ്ഞ 19 മാസങ്ങൾക്കുള്ളിലാണ്. ജൂലൈ മുതലുള്ള മൂന്നു മാസങ്ങളിലാണ് ഐസിസിന് തങ്ങളുടെ നിയന്ത്രണം കൂടുതൽ നഷ്ടമായതായി ബോധ്യപ്പെടുന്നത്. മൂന്നു മാസം കൊണ്ട് ഗ്രൂപ്പിന് നഷ്ടമായത് 2,800 സ്‌ക്വയർ കിലോമീറ്റർ മേഖലയാണ്. പുതിയ റിക്രൂട്ട്‌മെന്റുകൾ നടത്താൻ നിലവിൽ ഇസ്ലാമിക് സ്റ്റേറ്റിന് അനുഭവപ്പെടുന്ന തടസങ്ങളും മറ്റും കൂടുതൽ ഭീകരരെ പലയിടത്തും വിന്യസിപ്പിക്കുന്നതിന് ഇവർക്ക് തടസമാകുന്നുണ്ട്. മൊസൂളിൽ പ്രത്യാക്രമണം നടത്താൻ ഇറാഖി സർക്കാർ പുതിയ പദ്ധതിയിട്ടതും ഭീകരർക്
ലോകം കീഴടക്കാൻ ഇറങ്ങിത്തിരിച്ചിരിക്കുന്ന ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകർക്ക് അവരുടെ പ്രതാപം നഷ്ടമായിക്കൊണ്ടിരിക്കുന്നു എന്ന വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്. ഇറാഖിലും സിറിയയിലും അവർ കൈവശപ്പെടുത്തിയിരുന്ന മേഖലകളിൽ 25 ശതമാനത്തോളം നഷ്ടമായി എന്നാണ് റിപ്പോർട്ടുകൾ. ഐസിസ് ഭീകരതയ്‌ക്കെതിരേ അമേരിക്കയും റഷ്യയും ഒരുമിച്ച് രംഗത്തിറങ്ങിയതാണ് ഇവർക്ക് ഇത്രയേറെ തിരിച്ചടി നേരിടാൻ കാരണമായത്. 2015 മുതൽ തങ്ങളുടെ അധീനതയിൽ കൊണ്ടുവന്ന മേഖലകളിൽ കാൽഭാഗത്തോളം ഇവർക്ക് നഷ്ടമായത് കഴിഞ്ഞ 19 മാസങ്ങൾക്കുള്ളിലാണ്.
ജൂലൈ മുതലുള്ള മൂന്നു മാസങ്ങളിലാണ് ഐസിസിന് തങ്ങളുടെ നിയന്ത്രണം കൂടുതൽ നഷ്ടമായതായി ബോധ്യപ്പെടുന്നത്. മൂന്നു മാസം കൊണ്ട് ഗ്രൂപ്പിന് നഷ്ടമായത് 2,800 സ്‌ക്വയർ കിലോമീറ്റർ മേഖലയാണ്. പുതിയ റിക്രൂട്ട്‌മെന്റുകൾ നടത്താൻ നിലവിൽ ഇസ്ലാമിക് സ്റ്റേറ്റിന് അനുഭവപ്പെടുന്ന തടസങ്ങളും മറ്റും കൂടുതൽ ഭീകരരെ പലയിടത്തും വിന്യസിപ്പിക്കുന്നതിന് ഇവർക്ക് തടസമാകുന്നുണ്ട്. മൊസൂളിൽ പ്രത്യാക്രമണം നടത്താൻ ഇറാഖി സർക്കാർ പുതിയ പദ്ധതിയിട്ടതും ഭീകരർക്ക് തിരിച്ചടിയായിട്ടുണ്ട്. അടുത്ത പത്തു ദിവസത്തിനുള്ളിൽ മൊസൂൾ തിരിച്ചുപിടിക്കുന്നതിനുള്ള ഓപ്പറേഷൻ നടക്കുമെന്നാണ് രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ട്. അതേസമയം ഈ ഓപ്പറേഷൻ ഏറെ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നും യുഎൻ റെഫ്യൂജി ഏജൻസി മുന്നറിയിപ്പു നൽകുന്നു.
ഈ സാഹചര്യത്തിൽ സെക്‌സ് അടിമകളായി സിറ്റിയിൽ തന്നെ പാർപ്പിച്ചിട്ടുള്ള രണ്ടായിരത്തോളം യസീദി പെൺകുട്ടികളുടെ കാര്യത്തിലും സർക്കാരിന് ആശങ്കയുണ്ട്. 800 മുതൽ 1600 ട്രൂപ്പുകൾ ഉൾപ്പെടുന്ന ഇറാഖി ആർമി ബ്രിഗേഡുകൾ ഖ്വയ്യാറ എയർഫീൽഡ് വെസ്റ്റിൽ നിലയുറപ്പിച്ചിരിക്കുകയാണ്. ഒരു പക്ഷേ ഐസിസിന്റെ ഭാഗത്തുനിന്ന് കെമിക്കൽ അറ്റാക്ക് ഉണ്ടാകുമോയെന്ന ആശങ്കയിൽ ഇതിനനുസരിച്ചുള്ള മുൻകരുതലാണ് എല്ലാ സൈനികരും സ്വീകരിച്ചിരിക്കുന്നത്.
ഐസിസ് ഭീകരതയെ ശക്തമായി നേരിടാൻ തന്നെയാണ് അമേരിക്കയും തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞ 30 ദിവസത്തിനുള്ളിൽ 13 ഐസിസ് നേതാക്കളെ കൊന്നുവെന്നാണ് യുഎസ് മിലിട്ടറി ഉദ്യേഗസ്ഥർ അവകാശപ്പെടുന്നുണ്ട്. ഭീകരർക്കെതിരേ ഇറാഖും ശക്തമായ തോതിൽ തിരിച്ചടി തുടങ്ങിയതോടെ ലോകം കാൽക്കീഴിലാക്കാമെന്ന വ്യാമോഹവുമായി ഇറങ്ങിപ്പുറപ്പെട്ട ഐസിസ് ഭീകരർക്ക് വൻ തിരിച്ചടിയാണ് ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്നത്.
90,800 സ്‌ക്വയർ കിലോമീറ്റർ മേഖലയാണ് ഭീകരർ 2015 മുതൽ തങ്ങളുടെ അധീനതയിലേക്ക് കൊണ്ടുവന്നത്. എന്നാൽ പലഭാഗത്തുനിന്നുള്ള തിരിച്ചടികൾ ശക്തമായതോടെ 19 മാസം കൊണ്ട് ഇത് 65,500 സ്‌ക്വയർ കിലോമീറ്ററായി ചുരുങ്ങുകയും ചെയ്തു. മൊസൂളിൽ ഉടൻ നടക്കുന്ന ഓപ്പറേഷനിൽ ഭീകരർക്ക് വൻ തിരിച്ചടി നേരിട്ടാൽ ഇവരുടെ കൈവശമുള്ള മേഖലകളുടെ വ്യാപ്തി ഇനിയും കുറയും. ശ്രീലങ്കയുടെ അത്രയും മാത്രം മേഖലകളുടെ നിയന്ത്രണമേയുള്ളൂ ഐസിസിന് മൊത്തത്തിലുള്ളത് എന്നത് ഭീകരവാദത്തിന് ശക്തിക്ഷയിച്ചു എന്നതിന്റെ തെളിവാണിപ്പോൾ.