- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇറാഖിൽ നിന്നും സിറിയയിൽ നിന്നും ഐസിസിനെ പുറത്താക്കിയാൽ കുഴപ്പത്തിലാകുന്നത് ബ്രിട്ടൻ; ബ്രിട്ടനിൽ നിന്നും പോയ അഞ്ഞൂറോളം പേർ യുകെയിൽ എത്തി സ്ഫോടനങ്ങൾ നടത്തുമെന്ന് റിപ്പോർട്ട്
ഐസിസിനെ ഇറാഖിൽ നിന്നും സിറിയയിൽ നിന്നും എന്നെന്നേക്കും പിഴുതെറിയാനുള്ള നിർണായക പോരാട്ടത്തിൽ അമേരിക്കയുടെ നേതൃത്വത്തിലുള്ള സഖ്യ കക്ഷികളും ഇറാഖ്-കുർദിഷ് സേനയും മുന്നേറിക്കൊണ്ടിരിക്കുകയാണല്ലോ..ഐസിസിന്റെ സാംസ്‌കാരിക തലസ്ഥാനമായ ഇറാഖിലെ മാസൂൾ ഏത് നിമിഷവും കീഴടക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ ഇറാഖിൽ നിന്നും സിറിയയിൽ നിന്നും ഐസിസിനെ പുറത്താക്കിയാൽ ബ്രിട്ടൻ കുഴപ്പത്തിലാകുമെന്ന മുന്നറിയിപ്പും പുറത്ത് വന്നിട്ടുണ്ട്.അതായത് ബ്രിട്ടനിൽ നിന്നും മിഡിൽ ഈസ്റ്റിലേക്ക് പോയി ഐസിസ് താവളങ്ങളിൽ നിന്നും പരിശീലനം നേടിയ അഞ്ഞൂറോളം ജിഹാദികൾ യുകെയിലേക്ക് തിരിച്ചെത്തി ഇവിടെ സ്ഫോടനങ്ങൾ നടത്തി കൂട്ടക്കുരുതിക്ക് വഴിയൊരുക്കുമെന്നാണ് മുന്നറിയിപ്പ്. ഇപ്പോൾ നടക്കുന്ന നിർണായക പോരാട്ടത്തിലൂടെ തങ്ങളുടെ ശക്തികേന്ദ്രങ്ങളിലൊന്നായ മൊസൂളിൽ നിന്നും പുറത്താക്കപ്പെടുന്നതോടെ ഐസിസ് തങ്ങളുടെ പ്രവർത്തനം ബ്രിട്ടനിലേക്ക് കേന്ദ്രീകരിക്കാൻ സാധ്യതയുണ്ടെന്നാണ് ഇന്റർനാഷണൽ ഡെവലപ്മെന്റ് മിനിസ്റ്ററായ റോറി സ്റ്റിയൂവാ
ഐസിസിനെ ഇറാഖിൽ നിന്നും സിറിയയിൽ നിന്നും എന്നെന്നേക്കും പിഴുതെറിയാനുള്ള നിർണായക പോരാട്ടത്തിൽ അമേരിക്കയുടെ നേതൃത്വത്തിലുള്ള സഖ്യ കക്ഷികളും ഇറാഖ്-കുർദിഷ് സേനയും മുന്നേറിക്കൊണ്ടിരിക്കുകയാണല്ലോ..ഐസിസിന്റെ സാംസ്‌കാരിക തലസ്ഥാനമായ ഇറാഖിലെ മാസൂൾ ഏത് നിമിഷവും കീഴടക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ ഇറാഖിൽ നിന്നും സിറിയയിൽ നിന്നും ഐസിസിനെ പുറത്താക്കിയാൽ ബ്രിട്ടൻ കുഴപ്പത്തിലാകുമെന്ന മുന്നറിയിപ്പും പുറത്ത് വന്നിട്ടുണ്ട്.അതായത് ബ്രിട്ടനിൽ നിന്നും മിഡിൽ ഈസ്റ്റിലേക്ക് പോയി ഐസിസ് താവളങ്ങളിൽ നിന്നും പരിശീലനം നേടിയ അഞ്ഞൂറോളം ജിഹാദികൾ യുകെയിലേക്ക് തിരിച്ചെത്തി ഇവിടെ സ്ഫോടനങ്ങൾ നടത്തി കൂട്ടക്കുരുതിക്ക് വഴിയൊരുക്കുമെന്നാണ് മുന്നറിയിപ്പ്.
ഇപ്പോൾ നടക്കുന്ന നിർണായക പോരാട്ടത്തിലൂടെ തങ്ങളുടെ ശക്തികേന്ദ്രങ്ങളിലൊന്നായ മൊസൂളിൽ നിന്നും പുറത്താക്കപ്പെടുന്നതോടെ ഐസിസ് തങ്ങളുടെ പ്രവർത്തനം ബ്രിട്ടനിലേക്ക് കേന്ദ്രീകരിക്കാൻ സാധ്യതയുണ്ടെന്നാണ് ഇന്റർനാഷണൽ ഡെവലപ്മെന്റ് മിനിസ്റ്ററായ റോറി സ്റ്റിയൂവാർട്ട് മുന്നറിയിപ്പേകിയിരിക്കുന്നത്. ഈ പ്രതികൂല സാഹചര്യത്തിൽ ഇവിടങ്ങളിലുള്ള ബ്രിട്ടീഷ് ജിഹാദികൾ തങ്ങളുടെ മാതൃരാജ്യത്തേക്ക് തിരിച്ച് വരാൻ ഒരുങ്ങുന്നുവെന്നാണ് സൂചന. ഇത്തരത്തിൽ തങ്ങളുടെ ശക്തികേന്ദ്രങ്ങൾ നഷ്ടപ്പെട്ട പ്രതികാരം തീർക്കാനായി ഐസിസ് ബ്രിട്ടനടക്കമുള്ള യൂറോപ്യൻ രാജ്യങ്ങളിൽ ശക്തമായ ഭീകരാക്രമണം നടത്തുമെന്നാണ് റോറി മുന്നറിയിപ്പേകുന്നത്.
കഴിഞ്ഞ അഞ്ച് വർഷങ്ങളായി തികച്ചും അപ്രവചനാതീതമായി പ്രവർത്തിക്കുന്നവരാണ് തങ്ങളെന്ന് തെളിയിച്ചവരാണ് ഐസിസുകാരെന്നും അതിനാൽ സൂക്ഷിക്കണമെന്നുമാണ് ബിബിസി വണ്ണിന്റെ സൺഡേ പൊളിറ്റിക്സിൽ പങ്കെടുത്ത് സംസാരിക്കവെ റോറി അഭിപ്രായപ്പെട്ടിരിക്കുന്നത്. ഉദാഹരണമായി തങ്ങളുടെ മുൻഗാമികൾക്ക് 2009ൽ ഇറാഖിൽ നിന്നും വ്യാപകകമായ തിരിച്ചടിയുണ്ടായപ്പോൾ ഇവർ സിറിയയിലേക്ക് കൂടുമാറിയെന്നും പിന്നീട് അവിടെ സമ്മർദം നേരിട്ടപ്പോൾ ഇറാഖിലേക്ക് തന്നെ ഇവർ തിരിച്ച് വന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഇതിന് മുമ്പ് ഐസിസുമാർ പ്രദേശങ്ങൾ പിടിച്ചടക്കിയിരുന്നില്ലെന്നും ഇപ്പോൾ അതും അവർ അനായാസം നിർവഹിക്കുന്നുവെന്നും റോറി മുന്നറിയിപ്പേകുന്നു.അതിനാൽ യൂറോപ്പിനെയും യുകെയെയും സുരക്ഷിതമാക്കാൻ കൗണ്ടർ ടെററിസം വകുപ്പും സുരക്ഷാ സൈനികരും പൊലീസും തികഞ്ഞ ജാഗ്രത പുലർത്തേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം നിർദേശിക്കുന്നു.
മൊസൂൾ പിടിച്ചടക്കാൻ ഇറാഖി-കുർദിഷ് സേനകൾ അമേരിക്കയുടെയും ാശ്ചാത്യ രാജ്യങ്ങളുടെയും പിന്തുണയോടെ മുന്നേറ്റം തുടരുന്നതിനിടെയാണ് റോറിയുടെ നിർണായകമായ മുന്നറിയിപ്പുകൾ പുറത്ത് വന്നിരിക്കുന്നത്. മൊസൂളിന് മുമ്പ് തന്നെ ഐസിസിന്റെ നിരവധി ശക്തി കേന്ദ്രങ്ങൾ അവരിൽ നിന്നും പിടിച്ചെടുത്തിരുന്നു. മൊസൂളിലെ ആയിരക്കണക്കിന് ഐസിസുകാരെ തുരത്താൻ 30,000ത്തിൽ അധികം സേനാംഗങ്ങളാണ് എത്തിയിരിക്കുന്നതെന്നും അതിനാൽ ഐസിസ് പരാജയപ്പെടുമെന്നുറപ്പാണെന്നും അതിൽ അത്ഭുതമൊന്നുമില്ലെന്നും റോറി പറയുന്നു.ഇറാഖിലെ പുനരധിവാസത്തിനായുള്ള ഐക്യരാഷ്ട്രസഭയുടെ ദൗത്യത്തിന് ബ്രിട്ടൻ മില്യൺകണക്കിന് പൗണ്ട് ദുരിതാശ്വാസത്തിനായി ഒഴുക്കുന്നുണ്ടെന്നും എന്നാൽ മറ്റ് രാജ്യങ്ങളിൽ നിന്നും ഈ വകയിൽ പണമെത്തുന്നതിന് കാലതാമസമുണ്ടാകുന്നുവെന്നും അദ്ദേഹം വിമർശിക്കുന്നു.