സ്രായേലി സൈനികർക്ക് നേരെ ആദ്യമായി തുറന്ന വെടിവയ്പ് നടത്തിയ ഐസിസ് ഭീകരർക്ക് അതേ നാണയത്തിൽ ഇസ്രയേൽ സൈന്യം തിരിച്ചടി നൽകിയതിനെ തുടർന്ന് നാല് ജിഹാദികൾ വെടിയേറ്റ് മരിച്ചു. ഇസ്രയേലിന് നേരെയുള്ള ഇസ്ലാമിക് സ്റ്റേറ്റിന്റെ ആദ്യ ആക്രമണമാണ് ഇത്തരത്തിൽ പാളിയിരിക്കുന്നത്. ഗോലാൻ കുന്നുകളിലേക്ക് വെടി വച്ച നാല് ഭീകരരെയാണ് ഇസ്രയേൽ വെടി വച്ച് കൊന്നന് സുരക്ഷയൊരുക്കിയിരിക്കുന്നത്. ഐസിസ് തങ്ങളുടെ പോരാട്ടത്തിന്റെ രണ്ടാം ഘട്ടം ആരംഭിച്ചതായി സൂചനയുണ്ട്. മെഷീൻ ഗണ്ണുകളും മോർട്ടാറുകളുമുപയോഗിച്ചായിരുന്നു ഐസിസ് ഇസ്രയേലി സൈനികർക്ക് നേരെ വെടി വച്ചിരുന്നത്. എന്നാൽ അവർക്ക് ആപത്തൊന്നും പറ്റിയില്ലെന്ന് മാത്രമല്ല ശക്തമായ തിരിച്ചടിയിലൂടെ ഭീകരരെ വകവരുത്തുകയുമായിരുന്നുവെന്നാണ് റിപ്പോർട്ട്. ഐസിസുമായി അഫിലിയേറ്റ് ചെയ്ത് പ്രവർത്തിക്കുന്ന ഭീകരസംഘടനയായ ഷുഹാദ അൽ-യാർമൗക്കിലെ ജിഹാദികളാണ് ആക്രമണം നടത്തി മരണം ഏറ്റുവാങ്ങിയിരിക്കുന്നത്.

ഇസ്രയേൽ വ്യോമാക്രമണത്തിലൂടെ ഭീകരർ സഞ്ചരിച്ചിരുന്ന വാഹനം തകർക്കുകയായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. ഗോലാനി ബ്രിഡേഡിൽ നിന്നുള്ള തങ്ങളുടെ സൈനികർക്ക് നേരെയാണ് ഐസിസ് ആക്രമണം നടത്തിയിരിക്കുന്നതെന്നാണ് ഇസ്രയേൽ ഡിഫെൻസ് ഫോഴ്സ് വക്താവായ ലെഫ്റ്റനന്റ് കൊളോണൽ പീറ്റർ ലേർനർ വെളിപ്പെടുത്തുന്നത്. 2011ൽ സിറിയയിൽ സിവിൽ വാർ ആരംഭിച്ചതിന് ശേഷം സ്്രേട ഷെല്ലുകൾ ഇസ്രയേലിന് നേരെ ഐസിസുകാർ അയച്ചിരുന്നുവെങ്കിലും ഇസ്രയേൽ സൈനികർക്ക് നേരെ നേരിട്ട് ആക്രമണമുണ്ടാകുന്നത് ഇതാദ്യമാണ്. തങ്ങളുടെ സൈനികർ ഐസിസുകാരാൽ നേരിട്ട് ആക്രമിക്കപ്പെടുന്നത് ഇദം പ്രഥമമായാണെന്നാണ് റിട്ടയേഡ് ഇസ്രയേലി ജനറലായ നിറ്റ്സാൻ നുറിയേൽ ചൂണ്ടിക്കാട്ടുന്നത്. ഐസിസ് തങ്ങളുടെ നയം മാറ്റുന്നതിന്റെ സൂചനയായി ഇതിനെ താൻ കാണുന്നില്ലെന്നും പ്രാദേശിക ഭീകരരുടെ എടുത്ത് ചാട്ടമായിട്ടേ താൻ ഇതിനെ പരിഗണിക്കുന്നുള്ളുവെന്നുമാണ് ഇസ്രയേലി കൗണ്ടർ ടെററിസം ബ്യൂറോയുടെ മുൻ ഡയറക്ടർ കൂടിയായ നുറിയേൽ അഭിപ്രായപ്പെടുന്നത്. ഐസിസ് തലവൻ അബുബക്കർ ബാഗ്ദാദിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലായിരിക്കില്ല ഈ നീക്കമെന്നും നുറിയേൽ പറയുന്നു.

ഐസിസുകാർക്ക് ശക്തമായ തിരിച്ചടി നൽകിയ ഇസ്രയേലി സൈനികരെ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അഭിനന്ദിച്ചു. സിറിയയിൽ ഐസിസ് നടത്തുന്ന ഭീകരപ്രവർത്തനം ഇസ്രയേലിലേക്ക് വ്യാപിപ്പിക്കാൻ തങ്ങൾ അനുവദിക്കില്ലെന്നും വടക്കൻ അതിർത്തിയിൽ ഇതിനെ പ്രതിരോധിക്കാൻ ഇസ്രയേൽ സൈനികർ സർവസജ്ജരായി നിലകൊള്ളുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു. 1967ൽ ആറ് ദിവസം നീണ്ട് നിന്ന യുദ്ധത്തിലൂടെയായിരുന്നു ഇസ്രയേൽ തന്ത്രപ്രധാനമായ ഗോലാൻ കുന്നുകളിലെ 460 സ്‌ക്വയർ മൈൽ പ്രദേശം പിടിച്ചെടുത്തിരുന്നത്. പിന്നീട് ഇത് വ്യാപിപ്പിക്കുകയും ചെയ്തിരുന്നു. ഇത് സിറിയക്ക് തിരിച്ച് കൊടുക്കാൻ ഇസ്രയേൽ എപ്പോഴും വിസമ്മതം പ്രകടിപ്പിക്കുകയാണ് ചെയ്തത്. ഇസ്രയേലിന്റെ ഏറ്റവും അടുത്ത സഖ്യകക്ഷിയായ അമേരിക്ക് ഇത് തിരിച്ച് കൊടുക്കാൻ ഒരിക്കലും യഹൂദരാഷ്ട്രത്തിന് മേൽ സമ്മർദം ചെലുത്തിയിട്ടുമില്ല.

ഇസ്രയേൽ ഗോലാനിന്റെ ഭാഗങ്ങൾ പിടിച്ചടക്കിയപ്പോൾ 20,000 സിറിയക്കാർ ഇവിടെ നിന്നും പലായനം ചെയ്തിരുന്നുവെങ്കിലും പിന്നീട് തിരിച്ച് വന്നിരുന്നു. 1973ലെ യോം കിപ്പുർ യുദ്ധത്തിൽ ഗോലാന്റെ ഭാഗങ്ങൾ ഇസ്രയേലിൽ നിന്നും തിരിച്ച് പിടിക്കാൻ സിറിയക്ക് സാധിച്ചിരുന്നില്ല. തുടർന്ന് ഇവിടെ യുഎൻ നിരീക്ഷകനെ വെടിനിർത്തൽ കരാറിനെ തുടർന്ന് 1974 വരെ നിയമിച്ചിരുന്നു. 1981ലാണ് ഇസ്രയേൽ ഗോലാന്റെ കൂടുതൽ ഭാഗങ്ങൾ കൈവശപ്പെടുത്തിയത്. എന്നാൽ അന്താരാഷ്ട്ര നിയമപ്രകാരം ഇതിന് അംഗീകാരം നൽകിയിട്ടില്ല. ഇസ്രയേൽ ഇതു വരെ സിറിയൻ അഭ്യന്തര യുദ്ധത്തിൽ ഇടപെട്ടിട്ടില്ല. എന്നാൽ നിരവധി ഇസ്രയേൽ നേതാക്കൾ സിറിയൻ പ്രസിഡന്റ് ബാഷർ അൽ-ആസാദ് നേരിടുന്ന പ്രതിസന്ധിയിൽ സന്തോഷം കൊള്ളുന്നുവെന്ന് വെളിപ്പെടുകയും ചെയ്തിരുന്നു. ഇസ്രയേലിന്റെ ദീർഘകാല ശത്രുവാണ് അദ്ദേഹം.