- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇറാഖിലും സിറിയയിലും നിക്കക്കള്ളിയില്ലാതെ വന്നാൽ ഐസിസ് താവളം യൂറോപ്പിലേക്ക് മാറ്റും; ബോസ്‌നിയയിൽ ഒളിത്താവളങ്ങൾ ഒരുങ്ങുന്നു; പരിശീലനം സിദ്ധിച്ച അനേകം പേർ പോരാട്ടത്തിന് തയ്യാറെടുക്കുന്നു
അമേരിക്കയുടെ നേതൃത്വത്തിലുള്ള സഖ്യകക്ഷികളും റഷ്യൻ പിന്തുണയോടെ സിറിയൻ സൈന്യവും നടത്തുന്ന ആക്രമണങ്ങളാണ് ഇറാഖിലും സിറിയയിലും ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരർക്ക് നിക്കക്കള്ളിയില്ലാതാക്കിയത്. പല താവളങ്ങളും നഷ്ടമായ ഐസിസ് ഭീകരർ ചുരുക്കം കേന്ദ്രങ്ങളിൽനിന്നാണ് ഇപ്പോൾ പ്രവർത്തനം. എന്നാൽ, ഇറാഖിലും സിറിയയിലും തുടരാനായില്ലെങ്കിൽ ആസ്ഥാനം യൂറോപ്പിലേക്ക് മാറ്റാൻ ഐസിസ് ആലോചിക്കുന്നതായാണ് പുതിയ റിപ്പോർട്ട്. അമേരിക്കയും റഷ്യയും ചേർന്നുള്ള ഭീകരവിരുദ്ധ പ്രവർത്തനങ്ങളാണ് ഇറാഖിലും സിറിയയിലും ഐസിസിനെ തകർത്തത്. ഇതോടെ പുതിയ കേന്ദ്രങ്ങൾ കണ്ടെത്തേണ്ട അവസ്ഥയിലാണ് ഭീകരർ. യൂറോപ്പിൽ ബോസ്‌നിയ ഹെർേേഗാവിന യോജിച്ച സ്ഥലമായിരിക്കുമെന്ന് ഭീകരർ കണക്കൂട്ടുന്നതായാണ് റിപ്പോർട്ട്. യൂറോപ്പിലെ ആക്രമണങ്ങൾക്ക് ഇവിടെനിന്ന് ആസൂത്രണം നടത്താനാകുമെന്നും അവർ കരുതുന്നു. ക്രൊയേഷ്യയും മോണ്ടെനെഗ്രോയും സെർബിയുമാണ് ബോസ്‌നിയ ഹെർസഗോവിനയുടെ അതിർത്തിരാഷ്ട്രങ്ങൾ. ഐസിസിന് പ്രവർത്തിക്കാനും വ്യാപിക്കാനും ഉചിതമായ സാഹചര്യങ്ങൾ ബോസ്‌നിയിലുണ്ടെന്ന് രാഷ്ട്രീയ നിര
അമേരിക്കയുടെ നേതൃത്വത്തിലുള്ള സഖ്യകക്ഷികളും റഷ്യൻ പിന്തുണയോടെ സിറിയൻ സൈന്യവും നടത്തുന്ന ആക്രമണങ്ങളാണ് ഇറാഖിലും സിറിയയിലും ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരർക്ക് നിക്കക്കള്ളിയില്ലാതാക്കിയത്. പല താവളങ്ങളും നഷ്ടമായ ഐസിസ് ഭീകരർ ചുരുക്കം കേന്ദ്രങ്ങളിൽനിന്നാണ് ഇപ്പോൾ പ്രവർത്തനം. എന്നാൽ, ഇറാഖിലും സിറിയയിലും തുടരാനായില്ലെങ്കിൽ ആസ്ഥാനം യൂറോപ്പിലേക്ക് മാറ്റാൻ ഐസിസ് ആലോചിക്കുന്നതായാണ് പുതിയ റിപ്പോർട്ട്.
അമേരിക്കയും റഷ്യയും ചേർന്നുള്ള ഭീകരവിരുദ്ധ പ്രവർത്തനങ്ങളാണ് ഇറാഖിലും സിറിയയിലും ഐസിസിനെ തകർത്തത്. ഇതോടെ പുതിയ കേന്ദ്രങ്ങൾ കണ്ടെത്തേണ്ട അവസ്ഥയിലാണ് ഭീകരർ. യൂറോപ്പിൽ ബോസ്‌നിയ ഹെർേേഗാവിന യോജിച്ച സ്ഥലമായിരിക്കുമെന്ന് ഭീകരർ കണക്കൂട്ടുന്നതായാണ് റിപ്പോർട്ട്. യൂറോപ്പിലെ ആക്രമണങ്ങൾക്ക് ഇവിടെനിന്ന് ആസൂത്രണം നടത്താനാകുമെന്നും അവർ കരുതുന്നു.
ക്രൊയേഷ്യയും മോണ്ടെനെഗ്രോയും സെർബിയുമാണ് ബോസ്‌നിയ ഹെർസഗോവിനയുടെ അതിർത്തിരാഷ്ട്രങ്ങൾ. ഐസിസിന് പ്രവർത്തിക്കാനും വ്യാപിക്കാനും ഉചിതമായ സാഹചര്യങ്ങൾ ബോസ്‌നിയിലുണ്ടെന്ന് രാഷ്ട്രീയ നിരീക്ഷകനായ ദ്യെവാദ് ഗാല്യാസെവിച്ച് പറയുന്നു. മൂന്ന് പതിറ്റാണ്ടായി രാജ്യത്ത് പ്രവർത്തിക്കുന്ന ഇസ്ലാമിക തീവ്രവാദ സംഘടനകൾക്ക് ഐസിസിന് ആവശ്യമായ അടിസ്ഥാനമൊരുക്കാനാവുമെന്നും അദ്ദേഹം നിരീക്ഷിക്കുന്നു.
ബോസ്‌നിയയിൽ ആർക്കും ഏത് ആയുധം വേണമെങ്കിലും വാങ്ങാമെന്നതാണ് സ്ഥിതി. ചില തീവ്രവാദ സംഘടനകൾക്ക് സ്വന്തമായി ബാങ്കുകൾ പോലുമുണ്ട്. ആയുധത്തിന്റെ കാര്യത്തിലോ സാമ്പത്തിക പിന്തുണയുടെ കാര്യത്തിലോ ഐസിസിന് കാര്യമായ ബുദ്ധിമുട്ട് നേരിടേണ്ടിവരില്ല. മുസ്ലിം ഭൂരിപക്ഷരാജ്യമാണെന്നതും ഭീകരർ ബോസ്‌നിയയെ തിരഞ്ഞെടുക്കാൻ ഒരു കാരണമായി ഗാല്യാസെവിച്ച് പറയുന്നു.
യൂറോപ്പിനുള്ളിൽനിന്നുതന്നെ യൂറോപ്യൻ രാജ്യങ്ങളെ ആക്രമിക്കാനുള്ള പദ്ധതി തയ്യാറാക്കാമെന്നതാണ് ഐസിസിനെ ഇവിടേക്ക് ആകർഷിക്കുന്ന മറ്റൊരു ഘടകം. ജിഹാദിനായി ഐസിസിൽചേരുന്ന യൂറോപ്പുകാരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. അവർക്ക് സിറിയയിലോ ഇറാഖിലോ എത്തുന്നത്ര കഷ്ടപ്പാടില്ലാതെ ബോസ്‌നിയയിൽ എത്താനാകുമെന്നതും ഭീകര സംഘടനയെ ഇവിടേയ്ക്ക് ആകർഷിക്കുന്നു.