- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമേരിക്കയുടെ കള്ളത്തരം വീണ്ടും പുറത്ത്; ഐസിസ് എണ്ണ വിൽക്കുന്നത് അമേരിക്ക ഊട്ടി വളർത്തുന്ന റിബലുകൾക്ക്; നരഭോജികളുടെ അന്നം മുടക്കാൻ അമേരിക്ക മടിക്കുന്നത് എന്തിനെന്ന് റഷ്യ
ഡമാസ്‌കസ്: ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരർക്കെതിരെ റഷ്യ നടത്തുന്ന ആക്രമണങ്ങളെ ആക്ഷേപിക്കുന്ന അമേരിക്ക യഥാർഥത്തിൽ ഐസിസിനെ വളർത്തുകയാണോ? അമേരിക്കയുടെ ഒത്താശയോടെ സിറിയയിൽ പ്രവർക്കുന്ന വിമതർക്കുപോലും എണ്ണ വിറ്റ് ഐസിസ് സമ്പാദിക്കുന്നത് പ്രതിവർഷം 3200 കോടി രൂപ. ദിവസവും 40000 ബാരൽ എണ്ണയാണ് ഐസിസ് ഉദ്പാദിപ്പിക്കുന്നത്. അമേരിക്കൻ നേതൃത്വത്തിൽ
ഡമാസ്‌കസ്: ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരർക്കെതിരെ റഷ്യ നടത്തുന്ന ആക്രമണങ്ങളെ ആക്ഷേപിക്കുന്ന അമേരിക്ക യഥാർഥത്തിൽ ഐസിസിനെ വളർത്തുകയാണോ? അമേരിക്കയുടെ ഒത്താശയോടെ സിറിയയിൽ പ്രവർക്കുന്ന വിമതർക്കുപോലും എണ്ണ വിറ്റ് ഐസിസ് സമ്പാദിക്കുന്നത് പ്രതിവർഷം 3200 കോടി രൂപ. ദിവസവും 40000 ബാരൽ എണ്ണയാണ് ഐസിസ് ഉദ്പാദിപ്പിക്കുന്നത്.
അമേരിക്കൻ നേതൃത്വത്തിൽ നടക്കുന്ന ബോംബാക്രമണങ്ങൾക്കിടെയും ഐസിസ് എണ്ണയുദ്പാദനം തടസ്സമില്ലാതെ നടത്തുന്നു. ഐസിസ് താവളങ്ങളിൽ ആക്രമണം നടത്തുന്നുണ്ടെന്ന് കഴിഞ്ഞ ഒരുവർഷത്തിലേറെയായി അമേരിക്കയും സഖ്യ കക്ഷികളും അവകാശപ്പെടുമ്പോഴും, ദിവസേന 100 കോടിയോളം രൂപ ഐസിസിന് വരുമാനമുണ്ടാക്കുന്ന എണ്ണയുദ്പാദന കേന്ദ്രങ്ങൾക്ക് യാതൊരു കേടുപാടും പറ്റിയിട്ടില്ല. ഐസിസ് ഉദ്പാദിപ്പിക്കുന്ന എണ്ണ അവർക്കെതിരെ യുദ്ധം ചെയ്യുന്ന വിമതർ പോലും വാങ്ങാറുണ്ടെന്നതാണ് കൗതുക കരമായ വസ്തുത. ഐസിസിന് മേധാവിത്തമുള്ള മേഖലകളിൽ ഇതല്ലാതെ വേറെ പോംവഴിയില്ലെന്ന് വിമത നേതാക്കൾ സമ്മതിക്കുന്നു. ഐസിസിൽനിന്ന് എണ്ണ വാങ്ങേണ്ടിവരുമ്പോൾ, ചിരിക്കണോ കരയണോ എന്നറിയാത്ത അവസ്ഥയിലാണ് തങ്ങളെന്നും വിമത നേതാക്കൾ പറയുന്നു.
വലിയ എണ്ണയുദ്പാദന കേന്ദ്രങ്ങൾ നടത്താതെ, നൂറുകണക്കിന് ചെറുകിട യൂണിറ്റുകളിലൂടെയാണ് ഐസിസ് പ്രവർത്തനം നടത്തുന്നത്. അതുകൊണ്ടുതന്നെ ഐസിസിന്റെ ഈ പ്രധാന വരുമാന മാർഗം തടസ്സപ്പെടുത്താനാവുന്നില്ലെന്ന് യൂറോപ്യൻ അധികൃതർ പറയുന്നു. ഇത്തരം കേന്ദ്രങ്ങളിൽനിന്ന് എണ്ണ കൊണ്ടുപോകുന്ന ടാങ്കറുകൾ ഓടിക്കുന്നതിൽ ഐസിസ് പ്രവർത്തകരല്ലാത്തവരും ഉണ്ടെന്നതും ആക്രമണം നടത്താൻ തടസ്സം സൃഷ്ടിക്കുന്നു. എന്നാൽ, ഐസിസിന്റെ എണ്ണക്കച്ചവടത്തെ അമേരിക്കയും സഖ്യകക്ഷികളും പ്രോത്സാഹിപ്പിക്കുകയാണെന്ന മറുവാദമാണ് റഷ്യ നടത്തുന്നത്. റഷ്യ ആക്രമിക്കുന്നത് ഐസിസ് കേന്ദ്രങ്ങളിലല്ലെന്ന് ആരോപിക്കുന്ന അമേരിക്ക, ഇത്തരം എണ്ണയുദ്പാദന കേന്ദ്രങ്ങൾ തകർത്ത് ഐസിസിന്റെ അന്നം മുട്ടിക്കാത്തത് എന്തുകൊണ്ടാണെന്ന് റഷ്യ ചോദിക്കുന്നു. ഐസിസിന്റെ വരുമാനസ്രോതസ് അടയ്ക്കാതെ അവരെ തളയ്ക്കാനാവില്ലെന്നാണ് റഷ്യൻ നിലപാട്.
ഐസിസിൽനിന്ന് എണ്ണ വാങ്ങുന്ന വിമതർക്ക് കുറഞ്ഞ വിലയ്ക്ക് ഇന്ധനം എത്തിച്ചുകൊടുക്കുക എന്ന മറുവഴി അമേരിക്ക പരിഗണിക്കുന്നുണ്ട്. വടക്കൻ ഇറാഖിൽനിന്ന് ഇന്ധനം എത്തിക്കാനുള്ള സാധ്യതകളാണ് ആരായുന്നത്. അതിനിടെ, സിറിയയിലെ ആസാദ് സർക്കാർ ഐസിസിൽനിന്ന് പ്രകൃതിവാതകവും വൈദ്യതിയും വാങ്ങാൻ രഹസ്യ ധാരണയിലെത്തിയിട്ടുണ്ടെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. ഐസിസിന്റെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിലെ ഡാമുകളിൽ ഉദ്പാദിക്കന്ന വൈദ്യുതിയാണ് ഇത്തരത്തിൽ വിൽക്കുന്നതെന്ന്. സിറിയൻ പ്രസിഡന്റെ അസദിനെ പുറത്താക്കാനുള്ള യുദ്ധമാണ് വിമതർ നടത്തുന്നത്. ഇതിന് പിന്തുണ നൽകുന്നത് ഐസിസുമാണ്. ഇതിന് അമേരിക്കയുടെ പിന്തുണയുമുണ്ട്. ഈ സാഹചര്യത്തിലാണ് അസദിന് അനുകൂലമായവരെ ഒരുമിപ്പിച്ച് റഷ്യ യുദ്ധം തുടങ്ങിയത്.
ഇറാന്റെ പൂർണ്ണ പിന്തുണ റഷ്യയ്ക്കുണ്ട്. ഇറാക്കും പിന്തുണയ്ക്കുന്നു. യുഎഇ പോലുള്ള രാജ്യങ്ങളും പരോക്ഷമായി പിന്തുണയ്ക്കുന്നു. ഇതിനൊപ്പം ചൈനയും ചേരുമെന്ന് സൂചനയുണ്ട്. ആഗോള എണ്ണ വിപണനത്തിന്റെ കേന്ദ്രമായി മാറാനുള്ള അമേരിക്കൻ നീക്കമാണ് സിറിയയിൽ നടക്കുന്നതെന്നാണ് വിലയിരുത്തൽ. പശ്ചിമേഷ്യയെ സംഘർഷ ഭൂമിയാക്കി മാറ്റാൻ ഐസിസിന്റെ സാന്നിധ്യം അമേരിക്കയ്ക്ക് അനിവാര്യതയാണ്. ഇത് ലോകത്തിനാകെ ഭീഷണിയുമാണ്. എന്നാലും അമേരിക്കയ്ക്ക് ബിസിനസ് താൽപ്പര്യം മാത്രമാണുള്ളതെന്നാണ് വിമർശനം. ഈ സാഹചര്യത്തിലാണ് യുദ്ധത്തിന് റഷ്യ മുന്നിട്ടിറങ്ങിയത്. അത് വിജയത്തിലേക്ക് നീങ്ങുമ്പോഴാണ് ഐസിസുമായുള്ള അമേരിക്കൻ കൂട്ടുകെട്ടിന്റെ എണ്ണക്കഥയുമെത്തുന്നത്.
ഈ സാഹചര്യത്തിൽ സിറിയയിൽ ഐസിസിനെതിരായ യുദ്ധം റഷ്യ കടുപ്പിക്കും. അമേരിക്ക കൂടുതൽ പ്രതിരോധത്തിലുമാകും. നാറ്റാ അടക്കമുള്ളവർ ഇപ്പോൾ റഷ്യയെ പിന്തുണയ്‌ക്കേണ്ട അവസ്ഥയിലേക്ക് എത്തുന്നതായും സൂചനയുണ്ട്. എന്നാൽ അമേരിക്കയെ പിണക്കാതിരിക്കാൻ കരുതലോടെയാകും നീക്കം.